വൊഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും റിലയന്‍സ് ജിയോയും തമ്മില്‍ ഭിന്നത; സ്‌പെക്ട്രം തുകയില്‍ ഇളവ് ഉടന്‍ ലഭിക്കുകയില്ല

|

ടെലികോം വ്യവസായം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാര്യത്തില്‍ വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് എന്നിവ യോജിപ്പിലെത്താത്ത പക്ഷം കമ്പനികള്‍ക്ക് സ്‌പെക്ട്രവുമായി ബന്ധപ്പെട്ട് അടയ്‌ക്കേണ്ട തുകയില്‍ ഇളവ് ലഭിക്കുകയില്ല.

വൊഡാഫോണ്‍ ഐഡിയയും എയര്‍ടെല്ലും റിലയന്‍സ് ജിയോയും തമ്മില്‍ ഭിന്നത; സ്‌പ

വൊഡാഫോണ്‍ ഐഡിയ ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ള കഴിഞ്ഞമാസം ധനകാര്യമന്ത്രാലയത്തിലെയും കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിലെയും ഉദ്യോഗസ്ഥരെ കണ്ട് സ്‌പെക്ട്രവുമായി ബന്ധപ്പെട്ട് കമ്പനി സര്‍ക്കാരിലേക്ക് അടയ്ക്കാനുളള തുകയെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ സാമ്പത്തിക ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന് കത്തും നല്‍കി.

നിലവിലെ മാനദണ്ഡമനുസരിച്ച് കമ്പനികള്‍ സ്‌പെക്ട്രത്തിന് പണം അടയ്ക്കണം. ബാക്കിതുക അടയ്ക്കുന്നതിന് സ്‌പെക്ട്രം വാങ്ങുന്ന തീയതി മുതല്‍ രണ്ടുവര്‍ഷക്കാലം സാവകാശം ലഭിക്കും. 16 വര്‍ഷം കൊണ്ട് മുഴുവന്‍ തുകയും അടച്ചുതീര്‍ക്കുകയും വേണം.

കാലാവധി 16-ല്‍ നിന്ന് 18 വര്‍ഷമായി ഉയര്‍ത്തണമെന്നാണ് വൊഡാഫോണ്‍ ഐഡിയയുടെ പ്രധാന ആവശ്യം. എന്നാല്‍ റിലയന്‍സ് ജിയോ ഇതിനെ ശക്തിമായി എതിര്‍ത്തു. കമ്പനികള്‍ യോജിച്ച് എത്തുകയാണെങ്കില്‍ മാത്രം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

സ്‌പെക്ട്രം വാങ്ങിയതുമായി ബന്ധപ്പെട്ട് 2019 മാര്‍ച്ചില്‍ വൊഡാഫോണ്‍ ഐഡിയ 3000 കോടി രൂപ സര്‍ക്കാരില്‍ അടയ്ക്കണം. 2019-2020 മധ്യത്തോടെ മറ്റൊരു 12000 കോടി രൂപ കൂടി അടയ്‌ക്കേണ്ടിയും വരും.

റിലയന്‍സ് ജിയോയുടെ കടന്നുവരവിന് ശേഷം ഇന്ത്യന്‍ ടെലികോം രംഗത്ത് കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഇതില്‍ പല കമ്പനികള്‍ക്കും അടിതെറ്റി. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരം വൊഡാഫോണ്‍ ഐഡിയയുടെ നഷ്ടം 4970 കോടി രൂപയാണ്. അതേയമസയം എയര്‍ടെല്‍ 118 കോടി രൂപ ലാഭമുണ്ടാക്കി.

ഇതിനിടെ ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ പുനര്‍നിര്‍ണ്ണിയിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ഒക്ടോബറില്‍ സര്‍ക്കാര്‍ ഇവയുടെ കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തിയിരുന്നു. നികുതി ഇല്ലാതിരുന്നവയ്ക്ക് 10 ശതമാനം കസ്റ്റംസ് തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് സ്മാര്‍ട്ട്‌ഫോണിലൂടെ പണമുണ്ടാക്കാന്‍ സഹായിക്കുന്ന ആപ്പുകളെ പരിചയപ്പെടാംആന്‍ഡ്രോയിഡ്, ഐ.ഓ.എസ് സ്മാര്‍ട്ട്‌ഫോണിലൂടെ പണമുണ്ടാക്കാന്‍ സഹായിക്കുന്ന ആപ്പുകളെ പരിചയപ്പെടാം

Best Mobiles in India

Read more about:
English summary
Vodafone Idea, Airtel, Reliance Jio must agree on stress for spectrum relief

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X