Home
News

5ജിയോട് മുട്ടാൻ ഇത് മതി! വിഐ 130ജിബി എക്സ്ട്രാ ഡാറ്റ നൽകും, ഈ നമ്പർ ഡയൽ ചെയ്യൂ...

ഇന്ത്യൻ ടെലിക്കോം മേഖലയിൽ നിലനിൽപ്പിനായി ഏറ്റവുമധികം പോരാടിക്കൊണ്ടിരിക്കുന്ന ഒരു കമ്പനിയാണ് വൊഡാഫോൺ ഐഡിയ (VI). വിഐയിൽ നിന്ന് വരിക്കാർ കൂട്ടത്തോടെ ജിയോയിലേക്കും എയർടെലിലേക്കും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. ഇതിന് തടയിടുന്നതിനായി പല ശ്രമങ്ങളും വിഐ നടത്തിവരുന്നുണ്ട്. അ‌തിന്റെ ഭാഗമായി പുതിയ പ്ലാനുകളും ഓഫറുകളും വിഐ പ്രഖ്യാപിക്കുന്നുണ്ട്.

ജിയോയുടെയും എയർടെലിന്റെയും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ വിഐയുടെ വരിക്കാരെ ഏറെ പ്രലോഭിപ്പിച്ചിരുന്നു. സൗജന്യ 5ജി ഡാറ്റ മോഹിച്ച് വരിക്കാർ കമ്പനി വിടുന്നത് തടയുന്നതിനായി വിഐ ഇപ്പോൾ ഒരു പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. വിഐ ഗ്യാരന്റി (Vi Guarantee) എന്നാണ് ഈ ഓഫറിന്റെ പേര്.

വിഐ 130ജിബി എക്സ്ട്രാ ഡാറ്റ നൽകും, ഈ നമ്പർ ഡയൽ ചെയ്യൂ...

വിഐ ഗ്യാരന്റി പ്രോഗ്രാമിന്റെ ഭാഗമായി വിഐ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്ക് 130ജിബി എക്സ്ട്രാ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 28 ദിവസത്തെ 13 സൈക്കിളുകൾക്ക് 10 ജിബി സൗജന്യ ഡാറ്റ വീതമാണ് വിഐ നൽകുക. അ‌തായത് ഓരോ 28 ദിവസത്തിലും 10GB സൗജന്യ ഹൈ-സ്പീഡ് ഡാറ്റ ഉപയോക്താക്കൾക്ക് ലഭിക്കും. 13 തവണയായി ആകെ 130GB ഡാറ്റ.

കർണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, അസം, നോർത്ത് ഈസ്റ്റ്, ഒറീസ്സ എന്നീ ഈ പ്രദേശങ്ങൾ ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് ടെലിക്കോം സർക്കിളുകളിലെ 5G/4G ഉപഭോക്താക്കൾക്ക് ഈ സൗജന്യ ഡാറ്റ ലഭ്യമാകും എന്നാണ് വിഐ അ‌റിയിച്ചിരിക്കുന്നത്. ഈ ഡാറ്റ ലഭ്യമാകുന്ന ടെലിക്കോം സർക്കിളുകളുടെ കൂട്ടത്തിൽ കേരളവും ഉൾപ്പെടുന്നുണ്ട്.

വിഐ 130ജിബി എക്സ്ട്രാ ഡാറ്റ നൽകും, ഈ നമ്പർ ഡയൽ ചെയ്യൂ...

വിഐ ഗ്യാരന്റി പ്രോജക്ടിന്റെ ഭാഗമായുള്ള സൗജന്യ ഡാറ്റ ലഭ്യമാകണമെങ്കിൽ വിഐ ഉപയോക്താക്കൾ ഒരു USSD കോഡ് ടൈപ്പ് ചെയ്യുകയോ ഒരു കോൾ ചെയ്യുകയോ ചെയ്യേണ്ടതുണ്ട്. കൂടാതെ ഈ സൗജന്യ ഡാറ്റ ലഭ്യമാകണമെങ്കിൽ മറ്റ് ചില കാര്യങ്ങൾ കൂടി അ‌റിഞ്ഞിരിക്കണം. ഉപയോക്താവിന് അവരുടെ നിലവിലുള്ള ഡാറ്റാ ക്വാട്ട തീർന്നാൽ മാത്രമേ ഈ എക്സ്ട്രാ ഡാറ്റ ലഭിക്കൂ.

കൂടാതെ, 239 രൂപയോ അതിന് മുകളിലോ ഉള്ള പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്ന വിഐ വരിക്കാർക്ക് മാത്രമാണ് ഈ വിഐ ഗ്യാരന്റിയുടെ ഭാഗമായുള്ള സൗജന്യ എക്സ്ട്രാ ഡാറ്റ ലഭിക്കുക. പ്ലാനിനോടൊപ്പം ലഭിക്കുന്ന ഡാറ്റ തീർന്നാലും കാശ് മുടക്കി ഡാറ്റ പ്ലാൻ വാങ്ങാതെ മുന്നോട്ട് പോകാൻ ഈ സൗജന്യ ഡാറ്റ പ്ലാൻ ഉപയോക്താക്കളെ സഹായിക്കും.

കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ പ്ലാനിനൊപ്പമുള്ള ഡാറ്റ തീർന്നാൽ, ഇനി പണം മുടക്കി ഡാറ്റ പ്ലാനുകൾ വാങ്ങേണ്ടതില്ല, വിഐ തന്നെ എക്സ്ട്രാ ഡാറ്റ സൗജന്യമായി നൽകും. നിരവധി വിഐ വരിക്കാർക്ക് ഈ പ്ലാൻ ഉപകാരപ്പെടുമെന്നാണ് കരുതപ്പെടുന്നത്. തങ്ങളുടെ വരിക്കാർ ജിയോയുടെയും എയർടെലിന്റെയും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ പ്രലോഭനത്തിൽ വീഴാതിരിക്കാൻ ഈ പ്ലാൻ വിഐയെ സഹായിച്ചേക്കും.

വിഐ 130ജിബി എക്സ്ട്രാ ഡാറ്റ നൽകും, ഈ നമ്പർ ഡയൽ ചെയ്യൂ...

വിഐ ഗ്യാരന്റി പ്രോജക്ടിന്റെ ഭാഗമായുള്ള എക്സ്ട്രാ ഡാറ്റ ലഭിക്കാൻ എന്ത് ചെയ്യണം: പ്ലാനിനൊപ്പമുള്ള ഡാറ്റ തീർന്നാൽ വിഐയുടെ സൗജന്യ എക്സ്ട്രാ ഡാറ്റ ലഭിക്കണമെങ്കിൽ ഉപയോക്താക്കൾ 121199 അല്ലെങ്കിൽ *199*199# ഡയൽ ചെയ്യണം. ഓരോ 28-ാം ദിവസത്തിലും 10GB ഡാറ്റ ഉപയോക്താക്കളുടെ അ‌ക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

മറ്റ് ടെലിക്കോം കമ്പനികളിൽ നിന്ന് വ്യത്യസ്തമായ ചില ആനുകൂല്യങ്ങൾ എപ്പോഴും വിഐ നൽകാറുണ്ട്. അ‌തിന് ഏറ്റവും മികച്ച ഒരു ഉദാഹരണമാണ് ഡാറ്റ റോളോവർ ഓഫർ. പ്രവൃത്തിദിവസങ്ങളിൽ ഉപയോഗിക്കാതെ മിച്ചം വരുന്ന ഡാറ്റ വാരാന്ത്യ ദിവസങ്ങളിലേക്ക് ഈ ഓഫർ വഴി വിഐ ലഭ്യമാക്കുന്നു. ഇതിലൂടെ മുടക്കുന്ന തുകയ്ക്ക് ലഭിക്കുന്ന പരമാവധി ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ഉപയോക്താവിന് കഴിയുന്നു.

Best Mobiles in India

English summary
Vodafone Idea has announced a new VI Guarantee program. It offers 130GB extra data for free to prepaid subscribers. This free data will be available to 5G/4G customers in other telecom circles in India except Karnataka, Andhra Pradesh, Madhya Pradesh, Assam, North East and Odisha.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X