Home
News

500 രൂപയിൽ താഴെ വിലയുള്ള വിഐ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ

വോഡഫോൺ ഐഡിയ ( വിഐ ) തങ്ങളുടെ യൂസേഴ്സിനായി നിരവധി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. പോസ്റ്റ്പെയ്ഡ് പ്ലാനുകളെക്കുറിച്ച് പറയുമ്പോൾ യൂസേഴ്സിന് ആദ്യം ഓർമ വരിക, ഒന്നിൽ അധികം കണക്ഷനുകൾ വലിയ ഡാറ്റ ആനുകൂല്യം, ഉയർന്ന വില എന്നിവയൊക്കെയായിരിക്കും. ആവശ്യമില്ലാത്ത കാര്യം എന്ന് കരുതി മുഖം തിരിക്കാൻ വരട്ടെ. ഒരു വ്യക്തിക്ക് മാത്രമായുള്ള നിരവധി പോസ്റ്റ്പെയ്ഡ് ഓഫറുകളും വോഡഫോൺ ഐഡിയ അവതരിപ്പിക്കുന്നുണ്ട്. അതും വെറും 500 രൂപയിൽ താഴെ വരുന്ന വിലയിൽ. ഈ സെഗ്മെന്റിൽ മികച്ച രണ്ട് പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് വിഐയ്ക്ക് ഉള്ളത്. 399 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനും 499 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനും. ഈ രണ്ട് പ്ലാനുകളുടെയും നേട്ടങ്ങളും ആനുകൂല്യങ്ങളും മനസിലാക്കാൻ താഴേക്ക് വായിക്കുക.

വോഡഫോൺ ഐഡിയ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയയുടെ എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ ആണിത്. 399 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ 40 ജിബി പ്രതിമാസ ഡാറ്റയും 200 ജിബി ഡാറ്റ റോൾ ഓവർ പരിധിയും ഓഫർ ചെയ്യുന്നു. ഓവർ ദ ടോപ്പ് (ഒടിടി) സബ്‌സ്‌ക്രിപ്‌ഷനുകളുടെയും എസ്എംഎസ് ആനുകൂല്യങ്ങളുടെയും കാര്യത്തിൽ 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ വളരെയധികം നിരാശപ്പെടുത്തുകയാണ്. വിഐ മൂവീസ് ആൻഡ് ടിവിയിലേക്കുള്ള സബ്സ്ക്രിപ്ഷൻ മാത്രമാണ് ഒടിടി ആനുകൂല്യം എന്ന നിലയിൽ വരുന്നത്.

അൺലിമിറ്റഡ്

ഉപയോക്താക്കൾക്ക് പ്രതിമാസം 100 എസ്എംഎസും അൺലിമിറ്റഡ് വോയ്‌സ് കോളിഗ് ആനുകൂല്യവും 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. വളരെ ബേസിക് ആയ പോസ്റ്റ്പെയ്ഡ് പ്ലാൻ ആണിത്. കൂടാതെ മൊബൈൽ കണക്ഷനുകളിൽ നിന്ന് വളരെ കൂടുതൽ ഡാറ്റയും എസ്എംഎസ് ആനുകൂല്യങ്ങളും ആവശ്യമില്ലാത്ത ആളുകൾക്കാണ് 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ അനുയോജ്യം ആകുന്നതും.

വോഡഫോൺ ഐഡിയ 499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ 499 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയയിൽ നിന്നുള്ള 499 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ പ്രതിമാസം 75 ജിബി ഡാറ്റയും 200 ജിബിയുടെ അതേ റോൾ ഓവർ പരിധിയുമുണ്ട്. എന്നാൽ ഈ പ്ലാനിൽ ഒന്നിലധികം ഒടിടി ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തേക്ക് ആമസോൺ പ്രൈമിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനാണ് ഇതിൽ ഒന്ന്. 1,499 രൂപ മൂല്യമുള്ള സബ്സ്ക്രിപ്ഷൻ ആണിതെന്ന് യൂസേഴ്സ് മനസിലാക്കണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും വിഐ മൂവീസ് ആൻഡ് ടിവിയിലേക്കുള്ള സബ്സ്ക്രിപ്ഷനും 499 രൂപ പ്ലാനിന് ഒപ്പം ലഭ്യമാണ്.

വിഐ

എന്നാൽ 499 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിലും അൺലിമിറ്റഡ് വോയ്‌സ് കോളിങിനൊപ്പം പ്രതിമാസം 100 എസ്എംഎസ് മാത്രമാണ് കമ്പനി ഓഫർ ചെയ്യുന്നത്. വോഡഫോൺ ഐഡിയ ( വിഐ ) തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾക്കൊപ്പം പ്രതിമാസം 100 എസ്എംസുകൾ മാത്രമാണ് നൽകുന്നത് എന്നത് അൽപ്പം വിചിത്രമായ കാര്യം തന്നെയാണ്. പ്രത്യേകിച്ചും പ്രതിദിനം 100 എസ്എംഎസുകൾ ഓഫർ ചെയ്യുന്ന, വില കുറഞ്ഞ പ്ലാനുകൾ ലഭ്യമായിരിക്കുന്ന സാഹചര്യത്തിൽ. തങ്ങളുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ എസ്എംഎസ് ആനുകൂല്യങ്ങൾ കൂട്ടേണ്ടതിനേക്കുറിച്ച് വിഐ ഗൌരവമായി ആലോചിക്കേണ്ട വിഷയമാണ്.

വോഡഫോൺ ഐഡിയ

നിങ്ങൾ ഇതിനകം വോഡഫോൺ ഐഡിയയുടെ പോസ്റ്റ്‌പെയ്ഡ് ഉപയോക്താവ് ആയിട്ടില്ലെങ്കിൽ, വോഡഫോൺ ഐഡിയയുടെ വെബ്‌സൈറ്റിൽ നിന്നോ ഇന്ത്യയിൽ ഉടനീളം ഉള്ള ഏതെങ്കിലും റീട്ടെയിൽ സ്റ്റോറുകൾ വഴിയോ നിങ്ങൾക്ക് ഒരു പുതിയ പോസ്റ്റ്‌പെയ്ഡ് സിം ലഭിക്കും. നിരവധി ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. വോഡഫോൺ ഐഡിയ നൽകുന്ന ചില ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളേക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Best Mobiles in India

English summary
Vodafone Idea (VI) offers several postpaid plans to its users. When it comes to postpaid plans, the first thing users would remember is that multiple connections that have big data benefits and high cost. Vodafone Idea also offers a number of individual postpaid offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X