Home
News

വിദേശ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? വോഡഫോൺ ഐഡിയയുടെ സൗജന്യ ഇന്റർനാഷണൽ റോമിംഗ് ഓഫറുകൾ ഇങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം

തിരഞ്ഞെടുത്ത പ്ലാനുകളിൽ സൗജന്യ ഇന്റർനാഷണൽ റോമിംഗ് ആനുകൂല്യങ്ങളുമായി വോഡഫോൺ ഐഡിയ (Vi). തങ്ങൾക്ക് ഇത് ലഭ്യമാണോ എന്ന് അറിയാൻ വോഡഫോൺ ഐഡിയ ആപ്പിൽ ഉപഭോക്താക്കൾ ഇതിനോടകം പരിശോധന തുടങ്ങി കഴിഞ്ഞു. 170-ലധികം രാജ്യങ്ങളിൽ ഈ ആനുകൂല്യം ലഭ്യമാണ്. പ്ലാൻ അനുസരിച്ച് വർഷത്തിൽ മൂന്ന് വിദേശ യാത്രകൾക്ക് വരെ ഇത് ഉപയോഗിക്കാം. ഡാറ്റയും കോളിംഗ് മിനിറ്റുകളും ഓരോ പ്ലാനിലും വ്യത്യസ്തമായിരിക്കും. അതിനാൽ യാത്ര തിരിക്കും മുൻപ് നിങ്ങളുടെ രാജ്യവും ഓഫർ പരിധിയും ആപ്പിലൂടെ ഉറപ്പാക്കുക.

₹501 മുതലുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ, തിരഞ്ഞെടുത്ത വാർഷിക പ്രീപേഡ് അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ, ₹451 മുതലുള്ള എന്റർപ്രൈസ് പ്ലാനുകൾ എന്നിവയ്ക്കാണ് ഈ ഓഫർ ലഭിക്കുക. ഓഫറിലെ ആനുകൂല്യങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ ഉപഭോക്താക്കൾക്ക് വർഷത്തിൽ ₹9,000 വരെ ലാഭിക്കാം എന്ന് വിഐ വ്യക്തമാക്കുന്നു. എന്നാൽ, ചില വാർഷിക പ്രീപേഡ് ഉപഭോക്താക്കൾക്ക് ഒരു ചെറിയ യാത്രയ്ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. അതിനാൽ പ്ലാനിന്റെ പൂർണ്ണ വിവരങ്ങൾ വിഐ ആപ്പിൽ പരിശോധിക്കുന്നത് നന്നായിരിക്കും.

വോഡഫോൺ ഐഡിയ സൗജന്യ ഇന്റർനാഷണൽ റോമിംഗ് ഓഫറുകൾ

വിഐ സൗജന്യ ഇന്റർനാഷണൽ റോമിംഗ് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം?

വിഐ ആപ്പ് തുറന്ന് 'ഇന്റർനാഷണൽ റോമിംഗ്' (International Roaming) സെക്ഷനിൽ പോവുക. അതിൽ 'റോം-ഫ്രീ' (Roam‑Free) തിരഞ്ഞെടുത്ത് നിങ്ങളുടെ യാത്രാ രാജ്യം നൽകുക. ഒപ്പമുള്ള ഡാറ്റയും മിനിറ്റുകളും പരിശോധിച്ച ശേഷം യാത്ര തിരിക്കും മുൻപ് ആക്റ്റിവേറ്റ് ചെയ്യാം. ഓഫർ കാലാവധി കഴിഞ്ഞാലും വൻതുക ബില്ല് വരാതിരിക്കാൻ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കായി 'ഓൾവേസ് ഓൺ' (Always‑On) സുരക്ഷയുണ്ട്. റോമിംഗ് പ്ലാനില്ലാതെ വിദേശത്ത് യാത്ര ചെയ്യുമ്പോൾ മൊബൈൽ ഡാറ്റ താനേ ഓഫാക്കുന്ന 'റോം സേഫ്' (RoamSafe) ഫീച്ചറും ലഭ്യമാണ്.

വിദേശത്തെ എസ്‌എംഎസ്/ഒടിപി സേവനങ്ങളും ഗൾഫ് പ്രവാസികളും

വിദേശത്തായിരിക്കുമ്പോൾ ഒടിപികളും (OTP) മെസ്സേജുകളും ലഭിക്കുന്നതിനുള്ള നിയമങ്ങളിൽ ചില മാറ്റങ്ങളുണ്ട്. പ്രീപേഡ് ഉപഭോക്താക്കൾക്ക് വിദേശത്ത് മെസ്സേജുകൾ ലഭിക്കണമെങ്കിൽ ₹118-ന്റെ ഇന്റർനാഷണൽ റോമിംഗ് എസ്‌എംഎസ് ആഡ്-ഓണോ അനുയോജ്യമായ ഐആർ പ്ലാനോ റീച്ചാർജ് ചെയ്യണം. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് ₹149-ന്റെ ഐആർ സർവീസ് പാക്കോ മറ്റ് റോമിംഗ് പാക്കോ ആവശ്യമാണ്. ഇനി യുഎസ്എ, സിംഗപ്പൂർ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്രയെങ്കിൽ, നെറ്റ്‌വർക്ക് ലഭിക്കുന്നതിനായി സജീവമായ ഐആർ സർവീസും മിനിമം ബാലൻസും അല്ലങ്കിൽ ഒരു റോമിംഗ് പാക്കും ഉറപ്പാക്കേണ്ടതുണ്ട്.

ഹ്രസ്വകാല യാത്രകൾക്ക് മികച്ചതേത്? വിഐ vs ജിയോ vs എയർടെൽ

ഓപ്പറേറ്റർഒരു ദിവസത്തെ ശരാശരി ചെലവ്ലഭിക്കുന്ന ആനുകൂല്യങ്ങൾ
വിഐ (തിരഞ്ഞെടുത്ത പ്ലാനുകൾ)അധിക ചെലവില്ല (₹0)170+ രാജ്യങ്ങളിൽ പ്ലാനിനൊപ്പമുള്ള ഡാറ്റയും മിനിറ്റുകളും; വർഷത്തിൽ 3 യാത്രകൾ വരെ
ജിയോ₹5891 GB, 1 ദിവസം; ലഭ്യത രാജ്യങ്ങൾക്ക് അനുസരിച്ച് മാറ്റപ്പെടാം
എയർടെൽ₹6491 ദിവസത്തേക്ക് 500 MB ഹൈ-സ്പീഡ് ഡാറ്റ, 100 മിനിറ്റ് കോളിംഗ്

കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് അടിക്കടി യാത്ര ചെയ്യുന്നവർക്ക് ഇ-സിമ്മുകൾ മാറുന്നതിന്റെയും വലിയ റോമിംഗ് ബില്ലുകളുടെയും തലവേദന ഒഴിവാക്കാൻ വിഐയുടെ ഈ പ്ലാനുകൾ ഉപകരിക്കും. വിമാനത്തിൽ കയറും മുൻപ് ആപ്പിലൂടെ ഇത് ആക്റ്റിവേറ്റ് ചെയ്യാം. യാത്രയ്ക്കിടയിൽ ആപ്പിലൂടെ ഡാറ്റ ഉപയോഗം കൃത്യമായി നിരീക്ഷിക്കുകയും ചെയ്യാം. തിരിച്ചെത്തിയ ശേഷം ഫീച്ചർ ഓഫ് ചെയ്യാവുന്നതാണ്. ഇനി ബാങ്ക് ഒടിപികളും സന്ദേശങ്ങളും മാത്രം മതിയെങ്കിൽ ₹118-ന്റെ ആഡ്-ഓൺ പ്ലാനാണ് ഏറ്റവും അനുയോജ്യവും ലാഭകരവുമായ മാർഗ്ഗം.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X