വോഡാഫോണ്‍ ഐഡിയ സ്ത്രീകള്‍ക്കായി മൊബൈല്‍ അധിഷ്ഠിത സുരക്ഷ സേവനം ആരംഭിച്ചു!

|

വോഡാഫോണ്‍ ഐഡിയ സ്ത്രീകള്‍ക്കായി മൊബൈല്‍ അധിഷ്ഠിത സുരക്ഷ സേവനം ആരംഭിച്ചു. 'വോഡാഫോണ്‍ സഖി' എന്ന പേരില്‍ അവതരിപ്പിച്ച ഈ സേവനത്തിലൂടെ അടിയന്തര അലേര്‍ട്ടുകള്‍, അടിയന്തര ബാലന്‍സ്, സ്വകാര്യ നമ്പര്‍ റീച്ചാര്‍ജ്ജ് തുടങ്ങിയ സൗകര്യങ്ങളാണുളളത്.

 

വോഡാഫോണ്‍ പ്രീ-പെയ്ഡ് സേവനം ഉപയോഗിക്കുന്ന രാജ്യത്തെ മുഴുവന്‍ സ്‌ക്രീകള്‍ക്കുമാണ് ഈ സേവനം ലഭ്യമാകുന്നത്. ഒരു ബാലന്‍സോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സേവനമോ ഇല്ലാതെ തന്നെ ഈ സേവനം പ്രവര്‍ത്തിക്കും.

വോഡാഫോണ്‍ ഐഡിയ സ്ത്രീകള്‍ക്കായി മൊബൈല്‍ അധിഷ്ഠിത സുരക്ഷ സേവനം ആരംഭിച്ച

'ഇന്ത്യയില്‍ ഒരു ബില്ല്യന്‍ മൊബൈല്‍ കണക്ഷനുകള്‍ ഉണ്ട്, അതില്‍ പകുതിയും സ്ത്രീകളാണ്. എന്നാല്‍ മൊബൈല്‍ സബ്‌സ്‌ക്രൈബര്‍മാരില്‍ 18 ശതമാനത്തില്‍ താഴെയാണ് സ്ത്രീകള്‍. കൂടാതെ മിക്ക സ്ത്രീകളും ഫീച്ചര്‍ ഫോണുകളും അടിസ്ഥാന ഫോണുകളുമാണ് ഉപയോഗിക്കുന്നത്.

എന്നാല്‍ വോഡാഫോണ്‍ ഐഡിയയുടെ ഈ ഒരു സേവനം മൊബൈല്‍ പ്രവേശനത്തില്‍ സ്ത്രീകളെ കൂടുതല്‍ ബന്ധിപ്പിക്കാന്‍ അവസം നല്‍കുന്നു', വോഡാഫോണ്‍ ഐഡിയയുടെ കണ്‍സ്യൂമര്‍ ബിസിനസ്, അസോസിയേയറ്റ് ഡയറക്ടര്‍ അവനീഷ് ഖോസ്ല പറഞ്ഞു.

<strong>ATMൽ കയറുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ.. പണം നഷ്ടമായിട്ട് പറഞ്ഞിട്ട് കാര്യമുണ്ടാവില്ല!</strong>ATMൽ കയറുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ.. പണം നഷ്ടമായിട്ട് പറഞ്ഞിട്ട് കാര്യമുണ്ടാവില്ല!

Best Mobiles in India

Read more about:
English summary
Vodafone Idea launches mobile-based safety service for women.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X