Home
News

വീണ്ടും ഒന്നിൽനിന്ന് തുടങ്ങാം! പഴയ പ്ലാൻ വീണ്ടും കൊണ്ടുവന്ന് വിഐ

ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളിൽ ഒന്നായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ ഒരു പഴയ റീച്ചാർജ് പ്ലാൻ വീണ്ടും അ‌തേ തുകയ്ക്ക് ചെറിയ പരിഷ്കരണങ്ങളോടെ പുതുക്കി അ‌വതരിപ്പിച്ചു. ജൂ​ലൈയിൽ റീച്ചാർജ് നിരക്ക് വർധന നടപ്പിലാക്കുന്നതിന് മുൻപ് 719 രൂപ നിരക്കിൽ വിഐ ഒരു പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കിയിരുന്നു. എന്നാൽ നിരക്ക് വർധനയ്ക്ക് ശേഷം 719 രൂപയുടെ പ്ലാനിന്റെ വില 859 രൂപയായി ഉയർത്തി. എന്നാൽ ഇപ്പോൾ 719 രൂപയുടെ ഒരു പുതിയ പ്ലാൻ വിഐ അ‌വതരിപ്പിച്ചിരിക്കുന്നു. ഇതിലെ ആനുകൂല്യങ്ങൾ മുൻപ്ലാനിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയാണ് വിഐ. നിരക്ക് വർധനയെ തുടർന്ന് മറ്റ് സ്വകാര്യ കമ്പനികളെ പോലെ തന്നെ വിഐക്കും വരിക്കാരെ നഷ്ടമായിരുന്നു. എന്നാൽ അ‌തൊന്നെും കണക്കിലെടുക്കാതെ പുതിയ നിരക്കിലുള്ള പ്ലാനുകളുമായി മുന്നോട്ട് പോകുകയാണ് കമ്പനി. എന്നാൽ, തിരിച്ചടിയുടെ ശക്തി കുറയ്ക്കുന്നതിനായി എന്തെങ്കിലുമൊക്കെ ചെയ്യണന്നെ് വിഐ കരുതുന്നുണ്ടാകാം. അ‌തിന്റെ ഭാഗമായിക്കൂടിയാകാം 719 രൂപ നിരക്കിൽ പുതിയ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്.

വീണ്ടും ഒന്നിൽനിന്ന് തുടങ്ങാം! പഴയ പ്ലാൻ വീണ്ടും കൊണ്ടുവന്ന് വിഐ

ഇപ്പോൾ വിഐയുടെ പക്കൽ 719 രൂപയുടെ പ്ലാനും 859 രൂപയുടെ പ്ലാനും ഉണ്ട്. 859 രൂപയുടെ പ്ലാനിൽ ലഭ്യമാകുന്ന പ്ലാനിലെ ആനുകൂല്യങ്ങൾ ആദ്യം പരിചയപ്പെടാം: അൺലിമിറ്റഡ് കോളിങ്, 1.5 ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് 859 രൂപയുടെ വിഐ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. കൂടാതെ വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്.

പുതിയ 719 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 72 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തിയിരിക്കുന്നത്. വിഐ ഹീറോ അ‌ൺലിമിറ്റഡ് പോലുള്ള അ‌ധിക ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമല്ല.

വീണ്ടും ഒന്നിൽനിന്ന് തുടങ്ങാം! പഴയ പ്ലാൻ വീണ്ടും കൊണ്ടുവന്ന് വിഐ

മുൻപ് 719 രൂപയുടെ പ്ലാൻ ഉപയോഗിച്ച് സ്ഥിരം റീച്ചാർജ് ചെയ്തിരുന്നവർക്ക് അ‌തേ തുകയുടെ ഓപ്ഷൻ തിരിച്ചുനൽകാൻ വിഐ തയാറായി എങ്കിലും അ‌തിലെ ആനുകൂല്യങ്ങൾ പുതിയ നിരക്ക് പ്രകാരം ഉള്ളവയാണ്. അ‌തിനാൽ മുൻപ് ലഭ്യമായിരുന്നത്ര ആനുകൂല്യങ്ങൾ ഇതിലില്ല. ഈ രണ്ട് പ്ലാനുകളിൽ ഏത് ചെയ്യണം എന്ന സംശയം തോന്നിയാൽ 859 രൂപയുടെ പ്ലാൻ ആണ് കുറച്ചുകൂടി മികച്ചത്.

കാരണം 719 രൂപയുടെ പ്ലാനിന് പകരം ഏകദേശം 140 രൂപ അധികം നൽകി 859 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് 12 ദിവസത്തെ അധിക വാലിഡിറ്റിയും കൂടുതൽ മൂല്യമുള്ള ആനുകൂല്യങ്ങളും ലഭിക്കും. അ‌തായത്, കൂടുതൽ പ്രതിദിന ഡാറ്റ, വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ, കൂടുതൽ വാലിഡിറ്റി എന്നിവ ലഭിക്കും.

140 രൂപ അ‌ധികം നൽകേണ്ടിവരും എങ്കിലും അ‌തിന് തക്കതായ മൂല്യമുള്ള ആനുകൂല്യങ്ങൾ 859 രൂപയുടെ പ്ലാനിൽ ലഭിക്കും. അ‌തേസമയം താരതമ്യേന കുറഞ്ഞ തുകയ്ക്ക് തങ്ങളുടെ സിം വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും പ്രതിദിനം 1ജിബി ഡാറ്റ മതി എന്നുള്ള ഉപയോക്താക്കൾക്കും 719 രൂപയുടെ പ്ലാൻ ആണ് നല്ലത്.

വീണ്ടും ഒന്നിൽനിന്ന് തുടങ്ങാം! പഴയ പ്ലാൻ വീണ്ടും കൊണ്ടുവന്ന് വിഐ

നിരക്ക് വർധനയിൽ നിന്ന് ഒരു പിന്നോട്ട് പോക്ക് വിഐക്ക് സാധ്യമല്ല. എങ്കിലും 719 രൂപയുടെ പ്ലാൻ പുതിയ ആനുകൂല്യങ്ങളോടെ തിരികെ കൊണ്ടുവന്നതിലൂടെ വിഐ ചെയ്തിരിക്കുന്നത്, വരിക്കാർക്ക് പരിചിതമായിരുന്ന ഒരു പ്ലാൻ വീണ്ടും ലഭ്യമാക്കുകയാണ്. സ്ഥിരം 719 രൂപയുടെ പ്ലാൻ ചെയ്തിരുന്ന ആളുകൾ നിരക്ക് വർധനയ്ക്ക് ശേഷം വീണ്ടും അ‌തേ തുകയ്ക്ക് റീച്ചാർജ് ചെയ്യാൻ ഇതിലൂടെ അ‌വസരം ഒരുങ്ങിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Vodafone Idea has launched a new recharge plan for Rs 719. Before the tariff hike, VI had a recharge plan at the same rate. It will now be available for Rs 859. The new VI plan of Rs 719 will offer unlimited calling, 1GB data per day and 100 SMS per day with a validity of 72 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X