Home
News

വേണ്ടുവോളം ഡാറ്റ നൽകി വിഐ! ഒടിടി ആനുകൂല്യങ്ങളോട് കൂടിയ 3 വിഐ ഡാറ്റ വൗച്ചറുകൾ

കഴിഞ്ഞ മാസം മുതൽ താരീഫ് വർദ്ധനവ് വന്നതോടെ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്ക് വോഡഫോൺ ഐഡിയ ലിമിറ്റഡ് (Vodafone Idea Limited) മൂന്ന് ഡാറ്റ വൗച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. അതിലൂടെ അവർക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാർ (Disney+ Hotstar), സോണി ലൈവ് (SonyLIV) എന്നിവയുടെ ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാനുകൾ ഇന്ത്യയിൽ ഉടനീളം ഉള്ള ഉപഭോക്താക്കൾക്ക് ലഭ്യമാണ്. കൂടാതെ ഒരു ആക്റ്റീവ് വാലിഡിറ്റി പ്ലാൻ നിലനിൽക്കെ റീചാർജ് ചെയ്യുവാനും സാധിക്കും. 151 രൂപ പ്ലാൻ, 169 രൂപ പ്ലാൻ, 95 രൂപ പ്ലാൻ എന്നിവയാണ് ഈ ലേഖനത്തിലൂടെ വിവരിക്കുന്ന പ്ലാനുകൾ.

ഇവ വെറും ഒടിടി റീചാർജ് വൗച്ചറുകളല്ല, ഡാറ്റ വൗച്ചറുകളാണ്. അതിനാൽ ഉപയോക്താക്കൾക്ക് ഉപയോഗിക്കാവുന്ന ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാണ്. ഈ ഡാറ്റ പ്രീപെയ്ഡ് വൗച്ചറുകളുടെ നേട്ടങ്ങൾ നോക്കാം. ഡിസ്‌നി + ഹോട്ട്സ്റ്റാർ (Disney+ Hotstar), സോണി ലൈവ് (SonyLIV) എന്നിവയുടെ ഒടിടി ആനുകൂല്യങ്ങൾ ഉള്ള വോഡഫോൺ ഐഡിയ ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ...

ഒടിടി ആനുകൂല്യങ്ങളോട് കൂടിയ 3 വിഐ ഡാറ്റ വൗച്ചറുകൾ ഇതാ

ഈ വോഡഫോൺ ഐഡിയ ഡാറ്റ പ്രീപെയ്ഡ് പ്ലാൻ ലിസ്റ്റിലെ ആദ്യ പ്ലാൻ 95 രൂപയുടെ ഓപ്ഷൻ ആണ്. വോഡഫോൺ ഐഡിയയുടെ 95 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് 14 ദിവസത്തേക്ക് 4 ജിബി ഡാറ്റ ആണ് ലഭിക്കുന്നത് എന്നത് തികച്ചും ആകർഷിക്കുന്ന ഒന്നാണ്.

സോണി ലൈവ് (SonyLIV) മൊബൈലിൻ്റെ ഒടിടി ആനുകൂല്യം 28 ദിവസത്തേക്ക് അധിക ചിലവുകൾ ഇല്ലാതെ ബണ്ടിൽ ചെയ്തിരിക്കുന്നു. നിങ്ങൾക്ക് സജീവമായ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉണ്ടെങ്കിൽ ഈ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യാം. ഡാറ്റ ആനുകൂല്യം 14 ദിവസത്തിന് ഉള്ളിൽ കാലഹരണപ്പെടും. അതേ സമയം ഒടിടി ആനുകൂല്യം 28 ദിവസത്തേക്ക് തുടരും.

വോഡഫോൺ ഐഡിയയുടെ 151 രൂപയുടെ പ്ലാനിൽ 4 ജിബി ഡാറ്റയും ലഭിക്കും. ഈ ഡാറ്റയുടെ വാലിഡിറ്റി 30 ദിവസം ആണ്. ഈ പ്ലാനിന് ഒപ്പം മേൽ പറഞ്ഞ ഒടിടി ആനുകൂല്യമായ, ഉപയോക്താക്കൾക്ക് 3 മാസത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാർ (Disney+ Hotstar) മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

അവസാനമായി, 8 ജിബി ഡാറ്റ ഉള്ള 169 രൂപ പ്ലാൻ ഉണ്ട്. ഈ പ്ലാനും 30 ദിവസത്തെ വാലിഡിറ്റിയുടെ ആണ് വരുന്നത്. വീണ്ടും, ഇത് സർവീസ് വാലിഡിറ്റി അല്ല, ഡാറ്റയുടെ വാലിഡിറ്റി ആണ്. ഈ പ്ലാനിന് ഒപ്പം 3 മാസത്തേക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാറിൻ്റെ (Disney+ Hotstar) ഒരു ബണ്ടിൽ ഒടിടി ആനുകൂല്യം ഉണ്ട്.

അതിനാൽ നിങ്ങൾ 151 രൂപ പ്ലാനിൽ നിന്ന് 18 രൂപ അധികം നൽകി 169 രൂപ പ്ലാൻ തിരഞ്ഞെടുക്കുക ആണ് എങ്കിൽ, ഒടിടി ആനുകൂല്യം അതേപടി തുടരും. കൂടാതെ, ഡാറ്റ ആനുകൂല്യം 4 ജിബിയിൽ നിന്ന് 8 ജിബിയിലേക്ക് ഇരട്ടി ആകും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Vodafone Idea Limited is offering three data vouchers to customers who are struggling after the tariff hike since last month. Through this they will get OTT (over-the-top) benefits of Disney+ Hotstar and SonyLIV. These plans are available to customers across India. It is also possible to recharge while having an active validity plan. The plans described in this article are Rs 151 plan, Rs 169 plan and Rs 95 plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X