തീർന്നുപോയി എന്നോർത്ത് വിഷമിക്കേണ്ട! വിഐ പ്രീപെയ്ഡ് റീചാർജുകൾക്കൊപ്പം ബോണസ് ഡാറ്റ നൽകുന്നു
രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനി ആയ വോഡഫോൺ ഐഡിയ (വിഐ), തിരഞ്ഞെടുത്ത പ്രീപെയ്ഡ് റീചാർജുകൾക്ക് ഒപ്പം ഉപഭോക്താക്കൾക്ക് 5 ജിബി ബോണസ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ റീചാർജുകൾ 859 രൂപ, 579 രൂപ, 349 രൂപ പ്ലാനുകളിൽ ആണ് ലഭ്യമാകുന്നത്. ഈ പ്ലാനുകളെല്ലാം 1.5 ജിബി പ്രതിദിന ഡാറ്റ ഓപ്ഷനുകൾ ആണ്. എന്നിരുന്നാലും, വ്യത്യസ്ത സേവന സാധുതയോടെ ആണ് ഈ പ്ലാനുകൾ വരുന്നത്. പ്ലാനുകളുടെ വിലയിൽ നിന്ന് തന്നെ പെട്ടന്ന് മനസ്സിലാക്കാവുന്ന ഒരു കാര്യമുണ്ട്.
859 രൂപ പ്ലാൻ 84 ദിവസത്തെ സേവന വാലിഡിറ്റിയോടെയും 579 രൂപ പ്ലാൻ 56 ദിവസത്തെ സേവന വാലിഡിറ്റിയോടെയും 349 രൂപ പ്ലാൻ 28 ദിവസത്തെ സേവന വാലിഡിറ്റിയോടെയും ആണ് വരുന്നത് എന്ന്. ഈ പ്ലാനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലഭിക്കുന്ന മുഴുവൻ ആനുകൂല്യങ്ങളും നോക്കാം.

നേരത്തെ പറഞ്ഞത് പോലെ, വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ 3 ദിവസത്തേ അധിക ഡാറ്റയുമായി വരുന്നു. വോഡഫോൺ ഐഡിയയുടെ 349 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ സേവന വാലിഡിറ്റി ഉണ്ട്. ഈ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
വീക്കെൻഡ് ഡാറ്റ റോൾഓവർ (Weekend Data Rollove), ഡാറ്റ ഡിലൈറ്റ്‌സ് (Data Delights), ബിംങ് ഓൾ നൈറ്റ് (Binge All Night) എന്നീ പറയുന്ന പ്ലാനുകൾ വിഐ ഹീറോ (Vi Hero) ഉൾപ്പെടുന്ന അൺലിമിറ്റഡ് ആനുകൂല്യങ്ങൾ നേടുന്നതിന് ഉള്ള അടിസ്ഥാന പ്ലാൻ ആണ്.
വോഡഫോൺ ഐഡിയയുടെ 579 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ സേവന വാലിഡിറ്റിയോടെ ആണ് വരുന്നത്. 579 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവയും ലഭിക്കും. ഈ പ്ലാൻ ഉപയോക്താക്കൾക്കായി വിഐ ഹീറോ (Vi Hero) അൺലിമിറ്റഡ് ആനുകൂല്യങ്ങളും നൽകുന്നു.
അവസാനമായി, 859 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ് ഉള്ളത്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 1.5 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 84 ദിവസത്തേക്ക് 100 എസ്എംഎസും ലഭിക്കും. ഇതിനൊപ്പം വിഐ ഹീറോ (Vi Hero) അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഉണ്ട്.
ഈ മൂന്ന് പ്ലാനുകളിലും ഉപയോക്താക്കൾക്ക് വോഡഫോൺ ഐഡിയ ലിമിറ്റഡിൽ നിന്ന് (VIL) 3 ദിവസത്തേക്ക് 5 ജിബി ബോണസ് ഡാറ്റ ലഭിക്കാൻ അർഹതയുണ്ട്. അതിൻ്റെ പ്ലാനുകളിൽ 5ജി ആനുകൂല്യം ഇല്ലെങ്കിലും, ഇപ്പോൾ, വിഐ ഹീറോ (Vi Hero) അൺലിമിറ്റഡ് ആനുകൂല്യങ്ങളും അധിക ഡാറ്റ ഓഫറും ഉപയോഗിച്ച് Vവിഐ പോരായിമ നികത്താൻ ശ്രമിക്കുകയാണ്.
എന്നിരുന്നാലും, മെച്ചപ്പെട്ട നെറ്റ്‌വർക്ക് അനുഭവം ഇല്ലാതെ, ടെൽകോയ്ക്ക് പുതിയ ഉപഭോക്താക്കളെ ചേർക്കാൻ കഴിയില്ല. അതാണ് ഇത്തരത്തിലുള്ള ശ്രമിങ്ങൾക്ക് കാരണം.വിഐi ഇതിനകം രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും നെറ്റ്‌വർക്കുകൾ നവീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ ഉപഭോക്താക്കൾക്കായി ഇൻഡോർ നെറ്റ്‌വർക്ക് കവറേജ് മെച്ചപ്പെടുത്തുന്നതിനായി ഒന്നിലധികം സർക്കിളുകളിൽ 900 MHz ബാൻഡ് വിന്യസിക്കുകയും ചെയ്യുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








