Home
News

കുറച്ച് എന്റെർറ്റൈന്മെന്റ്റ് ആയാലോ? വിഐയുടെ ഈ പ്ലാനുകൾ ബെസ്റ്റാ...!

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയയ്ക്ക് (Vi) നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ ഉപയോക്താക്കൾക്ക് SunNXTലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ചില പ്ലാനിലൂടെ ലഭിച്ചാലോ? ജീവിതം കുറച്ച് കൂടെ എന്റർറ്റെയിനിങ് ആക്കാൻ ഇത് നല്ല മാർഗ്ഗമാണ്. രാജ്യത്ത് ലഭ്യമായ പ്രധാന ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് SunNXT. പ്ലാറ്റ്ഫോം ദക്ഷിണേന്ത്യയിൽ (നോർത്ത് ഇന്ത്യൻ) നിന്നുള്ള കണ്ടന്റിന് ആണ് പേര് കേട്ടതാണ്. മലയാളികൾക്ക് ദക്ഷിണേന്ത്യയിൽ കണ്ടന്റുകൾ കാണാൻ ഇഷ്ടവും ആണ്.

വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് SunNXTന്റെ പ്രീമിയം കണ്ടന്റിലേക്ക് വിഐയുടെ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം അധിക ചെലവില്ലാതെ ആക്‌സസ് നേടാനാകും. SunNXTലേക്ക് സൗജന്യ ആക്സസ് വാഗ്ദാനം ചെയ്യുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകളും ഉണ്ട്. എന്നാൽ ഈ ലേഖനത്തിൽ SunNXT ആക്‌സസ് ലഭ്യമാകുന്ന പ്രീപെയ്ഡ് ഓപ്ഷനുകളെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്.

കുറച്ച് എന്റെർറ്റൈന്മെന്റ്റ് ആയാലോ? വിഐയുടെ ഈ പ്ലാനുകൾ ബെസ്റ്റാ...!

SunNXT വാഗ്ദാനം ചെയ്യുന്ന വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ... SunNXTലേക്ക് സൗജന്യ ആക്സസ് വാഗ്ദാനം ചെയ്യുന്ന വിഐയുടെ പ്രീപെയ്ഡ് പ്ലാനുകൾക്ക് 997 രൂപയും 407 രൂപയും ആണ് വില വരുന്നത്. ഈ പ്ലാനുകളുടെ മറ്റ് നേട്ടങ്ങൾ നമുക്ക് വിശദമായി പരിശോധിക്കാം.

വോഡഫോൺ ഐഡിയ 997 രൂപ പ്രീപെയ്ഡ് പ്ലാൻ: വോഡഫോൺ ഐഡിയയുടെ 997 രൂപ പ്രീപെയ്ഡ് പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ്/ദിവസം എന്നിവ ഉണ്ട്. ഇതിന് 84 ദിവസത്തെ സേവന വാലിഡിറ്റി ആണ് ഉള്ളത്.

നേരത്തെ സൂചിപ്പിച്ചത് പോലെ പ്ലാൻ ഒരു SunNXT സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി നൽകുന്നു. എന്നാൽ ഇത് 90 ദിവസത്തേക്ക് ഉള്ള SunNXT ടിവി+ മൊബൈൽ ആണ് വാഗ്ദാനം ചെയ്യുന്നത് എന്ന് ഓർത്തിരിക്കുക. ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഈ 997 രൂപ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്.

വോഡഫോൺ ഐഡിയ 407 രൂപ പ്രീപെയ്ഡ് പ്ലാൻ: വോഡഫോൺ ഐഡിയയുടെ 407 രൂപ പ്രീപെയ്ഡ് പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. ഈ പ്ലാനിലും ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 407 രൂപയും 997 രൂപ പ്ലാനും തമ്മിലുള്ള വ്യത്യാസം വാലിഡിറ്റിയാണ്.

407 രൂപയുടെ പ്ലാൻ വെറും 28 ദിവസത്തെ വാലിഡിറ്റിയിൽ മാത്രം ആണ് വരുന്നത്. ഈ 407 രൂപ പ്ലാനിന് ഒപ്പം ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഉണ്ട്. പ്ലാൻ വാലിഡിറ്റി 28 ദിവസം ആണെങ്കിലും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന SunNXT സബ്‌സ്‌ക്രിപ്‌ഷൻ 30 ദിവസത്തേക്ക് ആണ് ലഭ്യമാകുക.

അതിനാൽ, നിങ്ങൾക്ക് മൊബൈൽ സേവനങ്ങൾക്കും സൺഎൻഎക്‌സ്‌ടിക്കും ദൈർഘ്യമേറിയ സാധുതയുള്ള ഒരു പ്ലാൻ വേണമെങ്കിൽ, 997 രൂപയാണ് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ. എന്നിരുന്നാലും, ബജറ്റ് ഒരു പരിമിതിയാണെങ്കിൽ, 407 രൂപയുടെ പ്ലാൻ മികച്ച ഓപ്ഷനാണ്. വിഐ ബോണസ് ഡാറ്റയ്‌ക്കൊപ്പം ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ഉള്ള പ്രീപെയ്ഡ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Vodafone Idea, India's third largest telecom operator, has plans to offer a free subscription to SunNXT. SunNXT is one of the leading OTT (over-the-top) platforms available in the country. Vodafone Idea users can access SunNXT's premium content with VI's two prepaid plans at no extra cost. There are also postpaid plans that offer free access to SunNXT. But this article only talks about the prepaid options available with SunNXT Access.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X