കളിച്ചത് ഡബിൾ ഐഡിയ കളി! ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാനിന്റെ നിരക്ക് വീണ്ടും കൂട്ടി VI
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാനിന്റെ വില വീണ്ടും വർധിപ്പിച്ചിരിക്കുന്നു. മുൻപ് വെറും 19 രൂപയായിരുന്നു വിഐയുടെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാനിന് വേണ്ടിയിരുന്നത്. എന്നാൽ 2024ൽ നിരക്ക് വർധന നടപ്പായതോടൊപ്പം 19 രൂപയുടെ പ്ലാനിന്റെ വില 22 രൂപയായി വർധിപ്പിച്ചു. ഇപ്പോൾ ഈ 22 രൂപയുടെ പ്ലാനിന്റെ വിലയാണ് വീണ്ടും വർധിപ്പിച്ചിരിക്കുന്നത്, അതും നിശബ്ദധമായി. വിഐയുടെ വെബ്സൈറ്റിൽ പുതിയ വില കാണാൻ കഴിയും. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും പുതിയ വില ബാധകമാണ്.
വിഐയുടെ ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാൻ: വിഐയുടെ ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാനിന് 22 രൂപയായിരുന്നു ഇതുവരെ വില. എന്നാലിപ്പോൾ 1 രൂപ കൂടി വർധിപ്പിച്ച് 23 രൂപ വിലയിലാണ് വിഐ ഈ ഡാറ്റ പ്ലാൻ നൽകുന്നത്. 1ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ഒരു ദിവസമാണ് ഇതിലെ ഡാറ്റയുടെ വാലിഡിറ്റി.

ആക്ടീവായിട്ടുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന വിഐ വരിക്കാർക്ക് മാത്രമാണ് ഈ ഡാറ്റ പ്ലാൻ ഉപയോഗിക്കാൻ സാധിക്കുക. യഥാർഥത്തിൽ വിഐ ഈ പ്ലാനിന്റെ വില ഒരു രൂപ വർധിപ്പിച്ചത് രണ്ട് നേട്ടങ്ങൾ ലക്ഷ്യമിട്ടുകൊണ്ടാണ് എന്നാണ് കരുതപ്പെടുന്നത്. നിരക്ക് കൂടുമ്പോൾ ലഭിക്കുന്ന ലാഭം ഒന്ന്.
തങ്ങളുടെ 26 രൂപയുടെ ഡാറ്റ പ്ലാൻ തെരഞ്ഞെടുക്കാൻ ആളുകളെ കൂടുതലായി പ്രേരിപ്പിക്കുക എന്നതാണ് ഈ നീക്കത്തിലെ വിഐ രണ്ടാമത്തെ ലക്ഷ്യം. 23 രൂപയുടെ പ്ലാനിനെക്കാൾ വെറും 3 രൂപ കൂടുതലാണ് എങ്കിലും വരിക്കാർ നോക്കുമ്പോൾ കൂടുതൽ ലാഭം 26 രൂപയുടെ വിഐ ഡാറ്റ പ്ലാനാണ്.

26 രൂപയുടെ വിഐ ഡാറ്റ പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ പ്ലാനിൽ വിഐ വരിക്കാർക്ക് ആകെ 1.5ജിബി ഡാറ്റ ലഭിക്കും. ഒരു ദിവസത്തെ വാലിഡിറ്റിയിൽ തന്നെയാണ് ഇത് ലഭ്യമാകുക. 23 രൂപയുടെ പ്ലാനിനെക്കാൾ അര ജിബി ഡാറ്റ കൂടുതൽ ഈ പ്ലാനിൽ ലഭിക്കുന്നു. അതും വെറും 3 രൂപ വ്യത്യാസത്തിൽ.
ഉപയോക്താക്കൾ നോക്കുമ്പോൾ 23 രൂപ, 26 രൂപ പ്ലാനുകളിലെ ആനുകൂല്യങ്ങൾ വച്ച് നോക്കിയാൽ 26 രൂപയുടെ പ്ലാനാണ് ലാഭം. അതിനാൽ ആളുകൾ കൂടുതലായി ഇനി 26 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാൻ സാധ്യതയുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയും അടുത്തിടെ തങ്ങളുടെ ഡാറ്റ പ്ലാനുകളിൽ മാറ്റം വരുത്തിയിരുന്നു.
19 രൂപ, 29 രൂപ വിലകളിൽ ലഭ്യമായിരുന്ന ഡാറ്റ പ്ലാനുകളിലാണ് ജിയോ മാറ്റം വരുത്തിയത്. ഈ പ്ലാനുകൾ മുൻപ് അടിസ്ഥാന പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ നൽകിയിരുന്നത്. എന്നാൽ ജിയോ അത് നിർത്തലാക്കുകയും 19 രൂപയുടെ ഡാറ്റ പ്ലാനിന്റെ വാലിഡിറ്റി 1 ദിവസവും 29 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 2 ദിവസവും ആക്കി പുതുക്കി നിശ്ചയിക്കുകയും ചെയ്തു.

19 രൂപയുടെ ജിയോ പ്ലാൻ 1ജിബി ഡാറ്റയും 29 രൂപയുടെ ജിയോ പ്ലാൻ 2ജിബി ഡാറ്റയും ആണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാൻ എത്തുന്നത് 11 രൂപ വിലയിലാണ്. ഒരു മണിക്കൂർ വാലിഡിറ്റിയിൽ 10ജിബി ഹൈസ്പീഡ് ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








