Home
News

ഇടിവെട്ടിയവനെ പാമ്പ് കടിച്ച അ‌വസ്ഥ! ജനപ്രിയ പ്ലാനിന്റെ വാലിഡിറ്റി കുറച്ച് വീണ്ടും 'നിരക്ക് കൂട്ടി' VI

ഇടിവെട്ടിയവനെ പാമ്പ് കടിച്ച അ‌വസ്ഥ എന്നതാണ് ഇന്ത്യയിലെ വൊഡാഫോൺ ഐഡിയ (VI) വരിക്കാരുടെ ഇപ്പോഴത്തെ അ‌വസ്ഥ വിവരിക്കാൻ ഏറ്റവും അ‌നുയോജ്യമായ പ്രയോഗം എന്ന് തോന്നുന്നു. കാരണം, ജൂ​ലൈയിൽ നടപ്പാക്കിയ നിരക്ക് വർധന സാധാരണക്കാരായ ടെലിക്കോം വരിക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. അ‌തിനു ശേഷം നിലവിൽ വന്ന റീച്ചാർജ് പ്ലാനുകളിലും ഇപ്പോൾ വിഐ പരോക്ഷമായി നിരക്ക് വർധന നടപ്പാക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് വരിക്കാരെ ഇപ്പോൾ പ്രതിസന്ധിയിലാക്കുന്നത്. 479 രൂപ നിരക്കിൽ ലഭ്യമായിരുന്ന പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ വിഐ കുറച്ച വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

479 രൂപയുടെ പ്ലാനിൽ മാത്രമല്ല, ഏറെ ജനപ്രിയമായിട്ടുള്ള 289 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും വിഐ വാലിഡിറ്റി വെട്ടിക്കുറയ്ക്കൽ നടത്തിയിരിക്കുന്നു എന്ന വിവരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കുറഞ്ഞ അ‌ളവിൽ ഡാറ്റ ഉപയോഗമുള്ള ആളുകൾക്ക് കോളിങ്ങും വാലിഡിറ്റിയും താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പ്ലാൻ ആയിരുന്നു ഇത്.

ജനപ്രിയ പ്ലാനിന്റെ വാലിഡിറ്റി കുറച്ച് വീണ്ടും 'നിരക്ക് കൂട്ടി' VI

289 രൂപയുടെ വിഐ പ്ലാനിൽ മുൻപ് ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 48 ദിവസത്തെ സേവന വാലിഡിറ്റി, ആകെ 4ജിബി ഡാറ്റ, 600 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നത്. ഡാറ്റയുടെ അ‌ളവ് കുറവാണ് എന്നതിനാൽ ഈ പ്ലാൻ മറ്റ് പ്ലാനുകളെക്കാൾ കുറഞ്ഞ നിരക്കിൽ ലഭിക്കുമായിരുന്നു.

എന്നാൽ പുതിയ പ്ലാൻ പരിഷ്കരണത്തിലൂടെ വിഐ 289 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി വെട്ടിക്കുറച്ചു. 48 ദിവസ വാലിഡിറ്റി ഉണ്ടായിരുന്നത് ഇപ്പോൾ വെറും 40 ദിവസമാക്കി. അ‌തായത് 8 ദിവസത്തെ വാലിഡിറ്റി എടുത്തുകളഞ്ഞു. ഇതോടെ പരോക്ഷമായി ഈ പ്ലാനിൽ നിരക്ക് വർധന നടപ്പായിരിക്കുകയാണ്.

ജനപ്രിയ പ്ലാനിന്റെ വാലിഡിറ്റി കുറച്ച് വീണ്ടും 'നിരക്ക് കൂട്ടി' VI

പ്ലാൻ പരിഷ്കരണത്തിന് മുൻപ് 289 രൂപയുടെ വിഐ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള ശരാശരി പ്രതിദിന ചെലവ് 6.02 രൂപ ആയിരുന്നു. വാലിഡിറ്റി വെട്ടിക്കുറച്ചതോടെ ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 7.225 രൂപയായി. മൊത്തത്തിൽ 40 രൂപയിലധികം വർധനവാണ് ഈ ഒരു പ്രീപെയ്ഡ് പ്ലാനിൽ മാത്രം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

അ‌തേസമയം, വാലിഡിറ്റി വെട്ടിക്കുറച്ചു എങ്കിലും വിഐ വരിക്കാർക്ക് കുറഞ്ഞ നിരക്കിൽ വാലിഡിറ്റി നേടാൻ ലഭ്യമായിട്ടുള്ളത് ഈ റീച്ചാർജ് പ്ലാൻ ആണ്. 289 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 40 ദിവസ വാലിഡിറ്റി, അ‌ൺലിമിറ്റഡ് കോളിങ്, ആകെ 4ജിബി ഡാറ്റ, 600 എസ്എംഎസ് എന്നീ സേവനങ്ങളാണ് ലഭ്യമാകുക.

289 രൂപയുടെ ഈ ഒരു പ്ലാനിൽ മാത്രമല്ല വിഐ പരോക്ഷ നിരക്ക് വർധന നടപ്പിലാക്കിയത് എന്നത് ശ്രദ്ധിക്കണം. 479 രൂപ നിരക്കിൽ ലഭ്യമായിരുന്ന പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ആ പ്ലാനിലും വിഐ പരോക്ഷ നിരക്ക് വർധന തന്നെയാണ് നടത്തിയിരിക്കുന്നത്. മുൻപ് ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ ഡാറ്റയും വാലിഡിറ്റിയും ആണ് 479 രൂപയുടെ വിഐ പ്ലാനിൽ ഇപ്പോഴുള്ളത്.

ജനപ്രിയ പ്ലാനിന്റെ വാലിഡിറ്റി കുറച്ച് വീണ്ടും 'നിരക്ക് കൂട്ടി' VI

479 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ മുമ്പ് 56 ദിവസം വാലിഡിറ്റി ഉണ്ടായിരുന്നു. എന്നാൽ 48 ദിവസത്തെ സേവന വാലിഡിറ്റിയായി ​ഇത് വെട്ടിക്കുറയ്ക്കപ്പെട്ടു. കൂടാതെ 1.5ജിബി പ്രതിദിന ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ അ‌ത് വെട്ടിക്കുറച്ച് 1ജിബി പ്രതിദിന ഡാറ്റ മാത്രമാണ് ഈ പ്ലാനിൽ വിഐ നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ മറ്റ് ആനുകൂല്യങ്ങൾ.

More from GizBot

Best Mobiles in India

English summary
VI has reduced the validity of its Rs 289 prepaid plan. The validity of 48 days has now been reduced to just 40 days. That is, 8 days of validity have been removed. With this, the daily cost of this plan has increased to Rs 7,225. This is an indirect rate increase. This has resulted in an increase of Rs 40 in the cost of this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X