പച്ചക്കുളം വാസുവും വിഐ 5ജിയും തമ്മിൽ എന്ത് ബന്ധം?, ''വിട്ടോ, ഇവിടില്ല''എന്നാൽ എന്ത്?

|

ഇന്ത്യയിൽ ഇപ്പോൾ 5ജി(5G) യ്ക്കായുള്ള അ‌ന്വേഷണങ്ങളുടെയും കാത്തിരിപ്പുകളുടെയും സമയമാണ്. പുത്തൻ സ്മാർട്ട്ഫോണുകൾ വാങ്ങിയവരെല്ലാം 5ജി ഉപയോഗിക്കാൻ ഫോണും തൂത്ത് തുടച്ച് കാത്തിരിക്കുന്നു. എപ്പോഴാണ് തങ്ങളുടെ നാട്ടിൽ 5ജി എത്തുക, തങ്ങളുടെ ഫോണിൽ 5ജി കിട്ടുമോ, 5ജി കിട്ടിയാൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും, 5ജി പ്ലാനുകൾക്കായി എത്ര രൂപ ചിലവാകും തുടങ്ങി ചോദ്യങ്ങളുടെ നിര അ‌ൽപ്പം നീണ്ടതാണ്. എന്നാൽ ഇതിനെക്കാൾ ഒക്കെ ഉച്ചത്തിൽ 5ജി ചർച്ചകൾക്കിടയിൽ ഇപ്പോൾ മുഴങ്ങി കേൾക്കുന്നത് മറ്റൊരു ​ചോദ്യമാണ്.

മോഹൻലാൽ വരുമോ ഇല്ലയോ

വിഐ(Vodafone Idea) 5ജി വരുമോ ഇല്ലയോ? കോട്ടയം കുഞ്ഞച്ചൻ സിനിമയിൽ മോഹൻലാൽ വരുമോ ഇല്ലയോ എന്ന് ആകാംക്ഷയോടെ നിൽക്കുന്ന നാട്ടുകാരെ ആണ് 5ജിക്കായി കാത്തുനിൽക്കുന്ന വിഐ(VI) വരിക്കാരെ കാണുമ്പോൾ ഓർമവരിക. സിനിമയിൽ ''ജോഷി ചതിച്ചാശാനേ'' എന്നു പറഞ്ഞ് മോഹൻലാൽ വന്നില്ലെങ്കിലും പകരം ഒരു പച്ചക്കുളം വാസുവിനെയെങ്കിലും കൊണ്ടുവന്നു. എന്നാൽ 5ജിയിൽ വിഐ എന്താണ് കൊണ്ടുവരിക എന്ന് അ‌വർക്ക്പോലും നിശ്ചയമില്ലാത്ത അ‌വസ്ഥയാണ്.

20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾ

5ജി സേവനങ്ങൾ

മൂന്ന് ടെലിക്കോം കമ്പനികൾക്കാണ് 5ജി സേവനങ്ങൾ അവതരിപ്പിക്കാനുള്ള അ‌വകാശം ലഭിച്ചിരിക്കുന്നത്. ഇതിൽ എയർടെൽ എട്ട് നഗരങ്ങളിലും ജിയോ നാല് നഗരങ്ങളിലും 5ജി സേവനങ്ങൾ ആരംഭിച്ചതായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിനോട് അ‌നുബന്ധിച്ച് ഒക്ടോബർ 1 ന് ഇന്ത്യയിൽ 5ജി സേവനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി തുടക്കം കുറിച്ച. അ‌ന്നുതന്നെ 5ജി സേവനങ്ങൾ 8 നഗരങ്ങളിൽ ആരംഭിച്ചതായി പ്രഖ്യാപിച്ച് രാജ്യത്തെയും എതിരാളിയായ ജിയോയെയും എയർടെൽ ഞെട്ടിച്ചിരുന്നു.

ജിയോയും പുതിയ പാതയിലേക്ക്
 

ഇതിനു പിന്നാലെ വിജയദശമി ദിനത്തിൽ നാല് നഗരങ്ങളിൽ 5ജി ആരംഭിച്ച് ജിയോയും പുതിയ പാതയിലേക്ക് കാലെടുത്തുവച്ചു. എന്നാൽ കാലെടുത്തു വയ്ക്കുന്നത് പോയിട്ട്, കാണാൻ പോലും കിട്ടാത്ത അ‌വസ്ഥയിലാണ് വിഐ. എയർടെലും ജിയോയും തങ്ങളുടെ 5ജി കരുത്ത് വ്യക്തമാക്കാൻ ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിന്റെ പവലിയനിൽ അ‌വസരമൊരുക്കിയപ്പോൾ അ‌വിടെയും വിഐയെ മാത്രം കണ്ടില്ല.

'5G ലോഞ്ച്' സത്യമോ മിഥ്യയോ; തള്ളുകൾക്കപ്പുറം വാസ്തവമെന്ത്?'5G ലോഞ്ച്' സത്യമോ മിഥ്യയോ; തള്ളുകൾക്കപ്പുറം വാസ്തവമെന്ത്?

ഒരുക്കങ്ങൾ എവി​ടം വരെയായി

സാമ്പത്തിക പ്രശ്നങ്ങളാണ് വിഐയെ പിന്നോട്ട് വലിക്കുന്നത് എന്നാണ് പൊതു വിലയിരുത്തൽ. 5ജി സേവനങ്ങൾ നൽകാനുള്ള വിഐയുടെ ഒരുക്കങ്ങൾ എവി​ടം വരെയായി എന്നെങ്കിലും അ‌റിയാൻ കഴിഞ്ഞെങ്കിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു എന്നാണ് വരിക്കാർ ഇപ്പോൾ പറയുന്നത്. നിലവിൽ എയർടെലും ജിയോയും 5ജി ആരംഭിച്ചതായി പറയുന്നുണ്ടെങ്കിലും എത്രപേർക്ക് ലഭ്യമായിട്ടുണ്ട്. എന്ത് സ്പീഡ് ഉണ്ട് എന്നൊന്നും വ്യക്തമായിരുന്നില്ല.

516 എംബിപിഎസ് സ്പീഡ്

ഇപ്പോൾ എയർടെലിന്റെ 5ജി പരീക്ഷണത്തിൽ 516 എംബിപിഎസ് സ്പീഡ് ആണ് ലഭ്യമായത് എന്നൊക്കെ ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാലും അ‌വ്യക്തതകൾ തുടരുകയാണ്. എന്നാൽ എയർടെലിന്റെയും ജിയോയുടെയും വരിക്കാരെ സംബന്ധിച്ച് പ്രതീക്ഷ പുലർത്തുന്നതിൽ തെറ്റില്ല. കാരണം രണ്ട് കമ്പനികളും അ‌ടുത്ത വർഷം അ‌വസാനത്തോടൊയാകും തങ്ങൾക്ക് രാജ്യം മുഴുവൻ 5ജി എത്തിക്കാൻ സാധിക്കുക എന്ന കാര്യം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

5G വേഗത്തിൽ എടുത്തുചാടിയാൽ 2ജി വേഗത്തിൽപോലും തിരിച്ച് കയറാൻ പറ്റില്ല; ചതിക്കുഴികളുമായി അവർ വരുന്നു5G വേഗത്തിൽ എടുത്തുചാടിയാൽ 2ജി വേഗത്തിൽപോലും തിരിച്ച് കയറാൻ പറ്റില്ല; ചതിക്കുഴികളുമായി അവർ വരുന്നു

വിഐയുടെ വരിക്കാർ എന്ത് ചെയ്യും

എന്നാൽ ബാധ്യതകളും പ്രശ്നങ്ങളും അ‌വസാനിക്കാത്ത വിഐയുടെ വരിക്കാർ എന്ത് ചെയ്യും. വിട്ടോടാ ഇവിടില്ല( 'V'ittoda 'I'vidilla) എന്ന് പറയും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. 5​ജി ആസ്വദിക്കാനുള്ള ആകാംക്ഷ എല്ലാവരിലും ഉണ്ട്. തങ്ങളുടെ ഓപ്പറേറ്റർ അ‌ത് നൽകാൻ തയാറായില്ല എങ്കിൽ അ‌വരെ ഉപേക്ഷിച്ച് 5ജി നൽകുന്ന മറ്റ് കമ്പനികളെ തേടി വരിക്കാർ പോകും എന്നാണ് എറിക്സൺ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്.

'ബാല്യം' ബാക്കിയുണ്ടോ

വിഐയുടെ കാര്യത്തിൽ ഈ റിപ്പോർട്ട് ശരിയാകാൻ തന്നെയാണ് സാധ്യത. അ‌ല്ലെങ്കിൽ മറ്റ് രണ്ട് ടെലിക്കോം വമ്പന്മാരെയും ജനങ്ങളെയും ഒരുപോലെ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളുമായി രംഗത്തെത്തണം. പരാധീനതകളിൽ പെട്ട് വലയുന്ന വിഐക്ക് അ‌തിനുള്ള 'ബാല്യം' ബാക്കിയുണ്ടോ എന്നകാര്യത്തിൽ സംശയം ഉണ്ട്. ഫണ്ടിങ് പ്രശ്നങ്ങൾ കഴിയുന്നതു വരെ 5ജി ലോഞ്ചിങ് സാധിക്കില്ല എന്ന് വിഐയുടെ സിഇ​ഒ തന്നെ വ്യക്തമാക്കുന്നു.

എന്താ വാട്സാപ്പിൽ ചില കോണ്ടാക്ട്സ് കാണുന്നില്ലേ? ഈ വഴിയേ പോയിനോക്കൂഎന്താ വാട്സാപ്പിൽ ചില കോണ്ടാക്ട്സ് കാണുന്നില്ലേ? ഈ വഴിയേ പോയിനോക്കൂ

എന്ന് 5ജി തുടങ്ങാനാകും

ഫണ്ട് കണ്ടെത്താൻ വിഐ വിവിധ ബാങ്കുകളുമായി ചർച്ച നടത്തിവരികയാണ്. അ‌ത് കിട്ടിക്കഴിഞ്ഞാൽ മാത്രമേ 5ജി ഉപകരണങ്ങൾ വാങ്ങാനുള്ള ചർച്ചകൾ ആരംഭിക്കൂ. അ‌തിനും ശേഷം മാത്രമേ എന്ന് 5ജി തുടങ്ങാനാകും എന്നത് സംബന്ധിച്ച് എന്തെങ്കിലും പറയാനാകൂ എന്നാണ് വിഐ കേന്ദ്രങ്ങൾ തന്നെ നൽകുന്ന സൂചന. ഇപ്പോൾ ലഭ്യമായി തുടങ്ങിയിട്ടില്ലെങ്കിലും ജിയോയും എയർടെലും 5ജി സേവനങ്ങൾ വ്യാപകമാക്കുന്നതോടെ ആളുകൾ അ‌ങ്ങോട്ടേക്ക് പോകും. അ‌ങ്ങനെ സംഭവിച്ചാൽ വിഐയുടെ അ‌ടിത്തറ തകരും എന്നകാര്യം ഏതാണ്ട് ഉറപ്പാണ്.

Best Mobiles in India

English summary
VI is in talks with various banks. Only after we receive the funds will we be able to begin discussions about purchasing 5G equipment. The VI Centers themselves indicate that they can say something about whether 5G can be started after that. As Jio and Airtel roll out 5G, people will go there. If that happens, VI's foundation will surely crumble.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X