Home
News

വാലിഡിറ്റിയിലും കത്തി വച്ച് തുടങ്ങി; പരിഷ്കരിച്ച വിഐ പ്ലാനുകളെക്കുറിച്ചറിയാം

വോഡഫോൺ ഐഡിയ ( വിഐ ) തങ്ങളുടെ രണ്ട് പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ഒന്ന് പുതുക്കിയെടുത്തിട്ടുണ്ട്. 195 രൂപയുടെ പ്ലാനും 319 രൂപയുടെ പ്ലാനുമാണ് കമ്പനി പരിഷ്കരിച്ചത്. 2022 മെയ് മാസത്തിൽ അവതരിപ്പിച്ച പ്ലാനിൽ ഒരു വർഷത്തിനുള്ളിൽ തന്നെയാണ് കമ്പനി മാറ്റങ്ങൾ കൊണ്ട് വരുന്നതെന്നതാണ് ശ്രദ്ധേയം.

എന്തിന് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെയൊരു പരിഷ്കരണം കമ്പനി നടപ്പിലാക്കുന്നുവെന്നതിൽ വ്യക്തതയില്ല.195 രൂപയുടെ പ്ലാനിൽ കൂടുതൽ ഡാറ്റ ലഭ്യമാക്കിയെന്നതാണ് പ്രധാനപ്പെട്ട മാറ്റം. രണ്ട് പ്ലാനുകളുടെ വാലിഡിറ്റിയിലും ചെറിയ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. 195 രൂപയുടെയും 319 രൂപയുടെയും പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ വിഐ നടപ്പിലാക്കിയ ചേഞ്ചുകൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

വാലിഡിറ്റിയിലും കത്തി വച്ച് തുടങ്ങി; പരിഷ്കരിച്ച വിഐ പ്ലാനുകൾ

195 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ: പഴയതും പുതിയതും

195 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് നേരത്തെ 31 ദിവസം വാലിഡിറ്റി ലഭിക്കുമായിരുന്നു. ഇപ്പോഴത് കുറച്ച് പ്ലാനിന് കൃത്യം ഒരു മാസത്തെ വാലിഡിറ്റിയാക്കിയിട്ടുണ്ട്. നേരത്തെ 2 ജിബി ഡാറ്റയാണ് പ്ലാൻ ഓഫർ ചെയ്തിരുന്നത്. ഇത് മൂന്ന് ജിബിയാക്കി ഉയർത്തി. പ്ലാനിന്റെ മറ്റ് ആനുകൂല്യങ്ങളിൽ ഒന്നും മാറ്റം വരുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

195 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 300 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും പായ്ക്ക് ചെയ്യുന്നുണ്ട്. അധിക ആനുകൂല്യം എന്ന നിലയിൽ വിഐ മൂവീസ് & ടിവി സബ്സ്ക്രിപ്ഷനും യൂസേഴ്സിന് ലഭിക്കും. ഒരു ദിവസത്തെ വാലിഡിറ്റി കുറച്ചെങ്കിലും 195 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ ആകെ കിട്ടുന്ന ഡാറ്റ കൂട്ടിയെന്നത് ശ്രദ്ധിക്കേണ്ടതാണ്.

വാലിഡിറ്റിയിലും കത്തി വച്ച് തുടങ്ങി; പരിഷ്കരിച്ച വിഐ പ്ലാനുകൾ

319 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ: പഴയതും പുതിയതും

319 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഒരു ഡെയിലി ഡാറ്റ പ്ലാനാണ്. പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ്ങും ഡെയിലി 100 എസ്എംഎസുകളും 319 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യമാണ് ഈ പ്ലാനിന്റെ മറ്റൊരു സവിശേഷത.

ബിംഗ് ഓൾ നൈറ്റ് സൌകര്യം വീക്കെൻഡ് ഡാറ്റ റോൾ ഓവർ, ഡാറ്റ ഡിലൈറ്റ്സ്, വിഐ മൂവീസ് & ടിവി ക്ലാസിക് എന്നിവയാണ് വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യമായി ഓഫർ ചെയ്യുന്നത്. 319 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാനിലും കൊണ്ട് വന്ന മാറ്റം വാലിഡിറ്റിയിലാണ്. 159 രൂപയുടെ പ്ലാനിന് സമാനമായി 319 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റിയും 31ൽ നിന്നും ഒരു മാസമാക്കി കുറച്ചു.

വാലിഡിറ്റിയിലും കത്തി വച്ച് തുടങ്ങി; പരിഷ്കരിച്ച വിഐ പ്ലാനുകൾ

159 രൂപയുടെ പ്ലാനിൽ ഡാറ്റ കൂടിയപ്പോൾ 319 രൂപയുടെ പ്ലാനിൽ കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല. ഒരു ദിവസത്തെ വാലിഡിറ്റി കുറഞ്ഞതൊഴിച്ചു നിർത്തിയാൽ ഡാറ്റയും എസ്എംഎസുമെല്ലാം സമാനമായി തുടരുന്നു. ഒരു മാസവും 31 ദിവസത്തെ വാലിഡിറ്റി കാലയളവും തമ്മിലുള്ള വ്യത്യാസമെന്തെന്നും യൂസേഴ്സ് അറിഞ്ഞിരിക്കണം. 31 ദിവസത്തെ പ്ലാനുകളുടെ വാലിഡിറ്റി നിങ്ങൾ റീചാർജ് ചെയ്ത് 31 ദിവസം കഴിഞ്ഞാൽ മാത്രമെ തീരുകയുള്ളൂ.

അതായത് അടുത്ത റീചാർജ് ചെയ്യേണ്ടത് 31 ദിവസം കഴിഞ്ഞിട്ടായിരിക്കും. ഒരു മാസം വാലിഡിറ്റിയുള്ള പ്ലാനുകളുടെ വാലിഡിറ്റി റീചാർജ് ചെയ്ത ദിവസം കഴിഞ്ഞ് കൃത്യം ഒരു മാസം കഴിഞ്ഞാൽ തീരും. ഈ മാസം രണ്ടാം തീയതിയാണ് റീചാർജ് ചെയ്തതെങ്കിൽ അടുത്ത മാസം രണ്ടാം തീയതി പ്ലാനിന്റെ വാലിഡിറ്റി കഴിയും. 296 രൂപയ്ക്ക് 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനും വിഐ അടുത്തിടെ അവതരിപ്പിച്ചിരുന്നു.

Best Mobiles in India

English summary
Vodafone Idea (VI) has renewed its two prepaid recharge plans. The company has revised the Rs 195 plan and the Rs 319 plan. It is noteworthy that the company is coming up with changes within a year of the plan presented in May 2022. It is not clear why the company is implementing such a reform now.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X