ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പരുകളില്‍ നിന്നുവരുന്ന കോളുകള്‍ എടുക്കരുതെന്ന് വൊഡാഫോണ്‍ ഐഡിയയുടെ മുന്നറിയിപ്പ്

|

സംശയകരമായ ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പരുകളില്‍ നിന്ന് വരുന്ന കോളുകള്‍ എടുക്കരുതെന്ന് വൊഡാഫോണ്‍ ഐഡിയ. കമ്പനി ഇക്കാര്യമറിയിച്ച് ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ സന്ദേശം എസ്എംഎസായി അയച്ചു. ഇന്ത്യന്‍ നമ്പരില്‍ നിന്ന് ഇന്റര്‍നാഷണല്‍ കോള്‍ വരുകയോ കോള്‍ വരുമ്പോള്‍ ഫോണില്‍ നമ്പര്‍ കാണിക്കാതിരിക്കുകയോ ചെയ്താല്‍ അക്കാര്യം 1800-110-420 അല്ലെങ്കില്‍ 1963 എന്നീ ടോള്‍ഫ്രീ നമ്പരുകളില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

 
ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പരുകളില്‍ നിന്നുവരുന്ന കോളുകള്‍ എടുക്കരുതെന്

ഉപഭോക്താക്കളുടെ സഹായത്തോടെ ഇത്തരം കോളുകള്‍ കണ്ടെത്താനാണ് കമ്പനിയുടെ തീരുമാനം. കോളുകള്‍ ലഭിച്ചുടന്‍ ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാനാണ് വൊഡാഫോണ്‍ ഐഡിയ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

വൊഡാഫോണ്‍ ഐഡിയ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടോള്‍ഫ്രീ നമ്പരുകള്‍ സംശയകരമായ കോളുകളെ കുറിച്ച് അറിയിക്കുന്നതിനായി ട്രായ് കഴിഞ്ഞവര്‍ഷം ആരംഭിച്ച ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ തന്നെയാണ്. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വഴി വരുന്ന അജ്ഞാത കോളുകള്‍ കണ്ടെത്തുന്നതിനും മറ്റുമായി സര്‍ക്കാരിന് സംവിധാനങ്ങളുണ്ട്.

ഡല്‍ഹിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി എക്‌സ്‌ചേഞ്ചുകള്‍ അധികൃതര്‍ കഴിഞ്ഞവര്‍ഷം കണ്ടെത്തിയിരുന്നു. 2016-17-ലെ കണക്കുകള്‍ പ്രകാരം ആന്ധ്രാപ്രദേശില്‍ പ്രവര്‍ത്തിച്ചിരുന്നത് 11 അനധികൃത എക്‌സ്‌ചേഞ്ചുകളാണ്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ആറും കേരളത്തില്‍ രണ്ടും ഒഡീഷയില്‍ ഒന്നും എക്‌സ്‌ചേഞ്ചുകള്‍ ഈരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് 2017-18-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016-17-ല്‍ ഏറ്റവുമധികം അനധികൃത എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നത് ആന്ധ്രാപ്രദേശിലാണ്. 2017-18-ല്‍ ഇത് പൂജ്യമാക്കി കുറയ്ക്കാന്‍ സാധിച്ചു.

മൊബൈല്‍ കമ്പനികളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്രദമായ സന്ദേശങ്ങള്‍ ലഭിക്കുന്നത് അപൂര്‍വ്വമാണ്. മുമ്പ് എയര്‍ടെല്ലും സമാനമായ ജാഗ്രതാ നിര്‍ദ്ദേശം ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. റിലയന്‍സ് ജിയോയും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു.

ഫോണിലേക്ക് വരുന്ന കോളുകളെയും സന്ദേശങ്ങളെയും കുറിച്ച് വിവരം നല്‍കുന്ന നിരവധി ആപ്പുകള്‍ ലഭ്യമാണ്. ട്രൂകോളര്‍ ഇത്തരമൊരു ആപ്പാണ്. കോളുകള്‍ വരുമ്പോള്‍ വിളിക്കുന്ന ആളിന്റെ പേര് ട്രൂകോളര്‍ ഫോണില്‍ പ്രദര്‍ശിപ്പിക്കും. സ്പാമായി രേഖപ്പെടുത്തിയിട്ടുള്ള നമ്പരുകളെ കുറിച്ച് സൂചനയും നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രൂകോളറിന്റെ പ്രവര്‍ത്തനം. അതിനാല്‍ ആരെങ്കിലും ഒരു നമ്പര്‍ സ്പാമായി രേഖപ്പെടുത്തിയാല്‍ ട്രൂകോളര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഈ വിവരം അറിയാനാകും.

Most Read Articles
Best Mobiles in India

Read more about:
English summary
Vodafone Idea Warns Customers to Not Pick Calls from Suspicious International Mobile Numbers

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X