ജിയോയെയും എയർടെലിനെയും കടത്തിവെട്ടി VI; ഇതിൽ ഒന്ന് ഉറപ്പിച്ചാൽ പിന്നെ തിരിഞ്ഞുനോക്കേണ്ട!
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ എന്ന വിഐ (VI). ലോകം 2024ൽ നിന്ന് 2025ലേക്ക് കടക്കാൻ പോകുകയാണ്. ഒരുപാട് ആളുകൾ റീച്ചാർജിനായി വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ തെരഞ്ഞെടുക്കുന്ന സമയം കൂടിയാണ് ഇത്. ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വാർഷിക പ്ലാനുകളുടെ കാര്യത്തിൽ വിഐ വരിക്കാർക്ക് ആണ് കൂടുതൽ ഓപ്ഷനുകൾ ലഭ്യമായിട്ടുള്ളത്. അതായത് ജിയോയും എയർടെലും നൽകുന്നതിനെക്കാൾ വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ വിഐ തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിരിക്കുന്നു. 3599 രൂപ, 3699 രൂപ, 3799 രൂപ, 3499 രൂപ, 1999 രൂപ എന്നിങ്ങനെ 5 ഓപ്ഷനുകളാണ് വിഐ നൽകുന്നത്.
അടുത്ത വർഷവും വിഐ വരിക്കാരായി തുടരാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ ടെലിക്കോം ഉപയോഗത്തിന്റെ രീതി അനുസരിച്ച് ഇതിൽ ഒരു വാർഷിക പ്രീപെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്. മാസാമാസം റീച്ചാർജ് ചെയ്യുന്നതിനെക്കാൾ എന്തുകൊണ്ടും ലാഭം 365 ദിവസ വാലിഡിറ്റിയിൽ വരുന്ന വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ്.

3799 രൂപയുടെ വിഐ വാർഷിക പ്രീപെയ്ഡ് പ്ലാൻ: കിടിലൻ എന്റർടെയ്ൻമെന്റ് ആനുകൂല്യം സഹിതം എത്തുന്ന ഒരു വിഐ വാർഷിക പ്ലാൻ ആണിത്. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി, ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവയ്ക്ക് പുറമേ
ഒരു വർഷത്തേക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ഈ വിഐ പ്ലാൻ നൽകുന്നു.
3699 രൂപയുടെ വിഐ വാർഷിക പ്രീപെയ്ഡ് പ്ലാൻ: ചിലർക്ക് ആമസോൺ പ്രൈം ആണ് വേണ്ടത് എങ്കിൽ മറ്റ് ചിലർക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ് വേണ്ടത്. അത്തരത്തിൽ ഒരു വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന വിഐ വാർഷിക പ്രീപെയ്ഡ് പ്ലാൻ ആണിത്.

പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ്
3699 രൂപയുടെ വിഐ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. ഇവയ്ക്ക് പുറമേ ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നീ അധിക ആനുകൂല്യങ്ങളും ഈ വാർഷിക പ്രീപെയ്ഡ് പ്ലാൻ വിഐ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
3599 രൂപയുടെ വിഐ വാർഷിക പ്രീപെയ്ഡ് പ്ലാൻ: ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ, ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ് ആനുകൂല്യങ്ങളും ഇതിലുണ്ട്.
3499 രൂപയുടെ വിഐ വാർഷിക പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് കോളിങ്, 1.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ സഹിതം 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ എത്തുന്നു. ബിങ് ഓൾനൈറ്റ്, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്.

1999 രൂപയുടെ വിഐ വാർഷിക പ്രീപെയ്ഡ് പ്ലാൻ: വിഐയുടെ ഏറ്റവും നിരക്ക് കുറഞ്ഞ വാർഷിക പ്രീപെയ്ഡ് പ്ലാനാണ് ഇത്. ഡാറ്റ അധികം വേണ്ടാത്തതും എന്നാൽ വാലിഡിറ്റിയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യം വേണ്ടതുമായ ഉപയോക്താക്കൾക്ക് അനുയോജ്യമായ മികച്ച വാർഷിക പ്ലാനാണിത്. അൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ഡാറ്റ, 3600 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുക.
ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ: വിഐ തങ്ങളുടെ ചില പ്രീപെയ്ഡ് പ്ലാനുകളിൽ അടുത്തിടെ ഉൾപ്പെടുത്തിയ ഒരു അധിക ആനുകൂല്യമാണിത്. രാത്രി 12 മുതൽ പകൽ 12 വരെയുള്ള (പാതി ദിവസം) സമയത്ത് അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ നേട്ടം. 3599 രൂപ, 3699 രൂപ, 3799 രൂപ വാർഷിക പ്ലാനുകളിൽ ഈ ആനുകൂല്യം ഉൾപ്പെടുന്നുണ്ട്.


Click it and Unblock the Notifications








