ഇതായിരിക്കുമോ ഇനി ഉപകാരപ്പെടുന്നത്? ലംപ്‌സം ഡാറ്റയുള്ള വോഡഫോൺ ഐഡിയ പ്ലാൻ ഇതാ
വോഡഫോൺ ഐഡിയയുടെ (വിഐ) പ്രീപെയ്ഡ് പ്ലാൻ ഉപഭോക്താക്കൾക്ക് 60 ദിവസത്തെ സേവന വാലിഡിറ്റി ലഭിക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികളോട് 30, 60, 90 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ വാഗ്ദാനം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. 28, 56, 84 ദിവസത്തെ പ്ലാനുകൾ പോലെ ഉള്ള ഓപ്ഷനുകൾ ലഭിക്കുന്നത് ആളുകളെ നിരാശരാക്കി. ലംപ്‌സം ഡാറ്റ സഹിതം 60 ദിവസത്തെ സേവന വാലിഡിറ്റി പ്ലാൻ കുറച്ചു കാലമായി വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനി അടുത്തിടെ അതിൻ്റെ പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധിപ്പിച്ചതിനാൽ ഇന്ന് ഇത് വീണ്ടും പൊടി തട്ടി എടുക്കാവുന്നതാണ്.
ഞങ്ങൾ ഇവിടെ സംസാരിക്കുന്ന വോഡഫോൺ ഐഡിയയിൽ നിന്ന് ഉള്ള പ്ലാൻ 625 രൂപ വില ഉള്ള പ്ലാൻ ആണ്. ഈ 625 രൂപയുടെ പ്ലാൻ 60 ദിവസത്തെ വാലിഡിറ്റിയും ഉപഭോക്താക്കൾക്ക് ലംപ്‌സം ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. കൂടുതൽ അറിയാൻ ലേഖനം തുടർന്ന് വായിക്കുക.

വോഡഫോൺ ഐഡിയ 625 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: വോഡഫോൺ ഐഡിയയുടെ 625 രൂപ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 50 ജിബി ലംപ്‌സം ഡാറ്റ, 100 എസ്എംഎസ്/ ദിവസം എന്നിവ ഉണ്ട്. ഈ പ്ലാനിൻ്റെ സേവന കാലാവധി 60 ദിവസമാണ്. ഈ പ്ലാനിനൊപ്പം ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളൊന്നുമില്ല. വിഐ ഹീറോ (Vi Hero) അൺലിമിറ്റഡ് ആനുകൂല്യവും ഇല്ല. അതുകൊണ്ട് തന്നെ ഈ പ്ലാൻ വളരെ ചെലവേറിയതാണ്.
ഈ പ്ലാനിൻ്റെ ഒരേ ഒരു നേട്ടം ഉപയോക്താക്കൾക്ക് ലംപ്സം ഡാറ്റ ലഭിക്കും എന്നതാണ്. ഇന്ന് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന മിക്ക പ്ലാനുകളും പ്രതിദിന ഡാറ്റ ആനുകൂല്യത്തോടെ ആണ് വരുന്നത്. അതിന് ശേഷം വേഗത കുറയുന്നു. എന്നിരുന്നാലും, ഈ പ്ലാൻ ഉപയോഗിച്ച്, നിങ്ങൾക്ക് വേണമെങ്കിൽ ഒറ്റ ദിവസം കൊണ്ട് 50 ജിബി ഡാറ്റ വരെ അതിവേഗത്തിൽ ഉപയോഗിക്കാം.
അല്ലെങ്കിൽ, നിങ്ങൾക്ക് ഇത് 60 ദിവസത്തിന് ഉള്ളിൽ ഉപയോഗിക്കാം എന്നതാണ് മറ്റ് പ്ലാനുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. നിങ്ങൾ ഡാറ്റ ദിവസേന തുല്യ അളവിൽ ലഭിക്കുന്ന രീതിയിൽ നോക്കുകയാണെങ്കിൽ, ഈ പ്ലാൻ നിങ്ങൾക്ക് എല്ലാ ദിവസവും 1 ജിബി ഡാറ്റ പോലും വാഗ്ദാനം ചെയ്യുന്നില്ല.
50 ജിബി ഡാറ്റ മാത്രമേ ഈ പ്ലാനിൽ ലഭ്യമാകുക ഉള്ളൂ. അതിനാൽ നിങ്ങൾ അത് ശ്രദ്ധാപൂർവ്വം ഉപയോഗിക്കേണ്ടതുണ്ട്. നിങ്ങളുടെ 50 ജിബി ഹൈ സ്പീഡ് ഡാറ്റ തീർന്നാൽ, പ്ലാനിൻ്റെ വാലിഡിറ്റി ശേഷിക്കുന്ന സാഹചര്യത്തിൽ ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് റീചാർജ് ചെയ്യാം.
എന്നാൽ വോഡഫോൺ ഐഡിയ, തിരഞ്ഞെടുത്ത പ്രീപെയ്ഡ് റീചാർജുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് 5 ജിബി ബോണസ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ റീചാർജുകൾ 859 രൂപ, 579 രൂപ, 349 രൂപ പ്ലാനുകളാണ്. ഈ പ്ലാനുകളെല്ലാം 1.5GB പ്രതിദിന ഡാറ്റ ഓപ്ഷനുകളാണ്, എന്നിരുന്നാലും, വ്യത്യസ്ത സേവന സാധുതയോടെയാണ് വരുന്നത്.
വോഡഫോൺ ഐഡിയയുടെ 349 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ സേവന വാലിഡിറ്റിയുണ്ട്. ഈ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 579 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നത്. 579 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവയും ലഭിക്കും.
അവസാനമായി, 859 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉണ്ട്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 1.5 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 84 ദിവസത്തേക്ക് 100 എസ്എംഎസും ലഭിക്കും. ഇതിനൊപ്പം വിഐ ഹീറോ (Vi Hero) അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഉണ്ട്. ഈ മൂന്ന് പ്ലാനുകളിലും ഉപയോക്താക്കൾക്ക് വോഡഫോൺ ഐഡിയ ലിമിറ്റഡിൽ നിന്ന് (VIL) 3 ദിവസത്തേക്ക് 5 ജിബി ബോണസ് ഡാറ്റ ലഭിക്കാൻ അർഹതയുണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








