വൊഡാഫോണ്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റാ ചാര്‍ജ് 80 ശതമാനം കുറച്ചു

Posted By:

ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ ഫോണ്‍ സേവന ദാദാക്കളായ വൊഡാഫോണ്‍ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കുള്ള 2 ജി മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കില്‍ 80 ശതമാനം കുറവുവരുത്തി. നവംബര്‍ ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

വൊഡാഫോണ്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റാ ചാര്‍ജ് 80 ശതമാനം കുറച്ചു

നിലവില്‍ 10 കെ.ബിക്ക് 10 പൈസ എന്നുള്ളത് 10 കെ.ബിക്ക് 2 പൈസ ആയിട്ടാണ് കുറച്ചിരിക്കുന്നത്. റോമിംഗിലും ഇതേ നിരക്കുതന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത.

പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചതിലൂടെ ഏതൊരാള്‍ക്കും മൊബൈല്‍ ഇന്റര്‍നെറ്റ് പ്രാപ്യമാകുമെന്നും മൊബൈല്‍ ഇന്റര്‍നെറ്റ് രാജ്യത്താകമാനം വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമത്തിന് ശക്തി പകരുമെന്നും വൊഡഫോണ്‍ ഇന്ത്യ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിവേക് മാഥൂര്‍ പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot