വോഡാഫോൺ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു: കൂടുതൽ വിവരങ്ങൾ ഇവിടെ...
വീണ്ടും പുതിയ പ്ലാനുമായി ടെലികോം താരം വോഡാഫോൺ രംഗത്ത്. ഇത്തവണ വ്യത്യസ്തമായ മറ്റൊരു ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്. വോഡഫോണിൻറെ ഈ പുതിയ പ്ലാൻ തികച്ചും പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി മാത്രമാണ്. 299 രൂപയുടെ പുതിയ പ്ലാനാണ് ഈ ടെലികോം കമ്പനി പുറത്തിറക്കിയത്. പുതിയ പ്ലാനിൻറെ കാലാവധി അനുസരിച്ച് 70 ദിവസമാണ് നൽകിയിരിക്കുന്നത്.

വോഡഫോൺ പ്ലേ ആപ്പുകളായ ലൈവ് ടി.വി വഴി സിനിമകളും ഷോകളും കാണാനുളള അവസരവും ഈ ഓഫറിലൂടെ ലഭിക്കും. നിലവിൽ ഗുജറാത്ത്, മുംബൈ, പഞ്ചാബ് തുടങ്ങിയ പ്രധാന സർക്കിളുകളിലെല്ലാം പായ്ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വോഡാഫോൺ
അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് കോളിങ് എന്നിവയാണ് ഈ പ്ലാനിൽ നിന്നും ഉപയോക്താക്കൾക്കായി ലഭിക്കുക. ഇതുകൂടാതെ 70 ദിവസത്തെ കാലാവധിയിൽ 1,000 എസ്.എം.എസ്, 3 ജി.ബി ഡാറ്റ എന്നിവയും ഈ പ്ലാനിൽ ലഭിക്കുമെന്ന് ടെലികോം ടോക്കിൻറെ റിപ്പോർട്ടിൽ പ്രസ്താവിക്കുന്നു. 3 ജി.ബി ഡാറ്റയെന്നത് ദിനംപ്രതിയുള്ളതല്ല, 70 ദിവസത്തേക്കാണ് എന്ന കാര്യം ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

299 രൂപയുടെ പ്ലാൻ
അതിനാൽ തന്നെ ഡാറ്റ കുറച്ച് ഉപയോഗിക്കുന്നവർക്കും കൂടുതൽ വോയിസ് കോളിങ് ചെയ്യുന്നവർക്കുമുളളതാണ് ഈ പ്ലാൻ വളരെയധികം പ്രയോജനപ്പെടുക. വോഡഫോണിനു പുറമേ എയർടെലിനും റീലായൻസ് ജിയോയ്ക്കും 299 രൂപയുടെ പ്ലാനുണ്ട്. എയർടെലിൻറെ 299 രൂപയുടെ പ്ലാനിൽ ദിനംപ്രതി 2.5 ജി.ബിയാണ് ലഭിക്കുക. ഇതിനൊപ്പം ദിവസവും 100 എസ്.എം.എസും ലഭിക്കും. 28 ദിവസമാണ് പ്ലാനിൻറെ കാലാവധി.

അൺലിമിറ്റഡ് കോളിങ്
ഇതിനു പുറമേ ആമസോൺ പ്രൈം മെംബർഷിപ്പ്, എയർടെൽ ടി.വി പ്രീമിയം, പുതിയ 4G ഫോൺ വാങ്ങുന്നതിലൂടെ 2,000 രൂപ ക്യാഷ്ബാക്ക്, ഒരു വർഷത്തേക്ക് നോർട്ടൺ മൊബൈൽ സുരക്ഷ, വിങ്ക് മ്യൂസിക് എന്നിവയും ഈ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. റിലയൻസ് ജിയോയുടെ 299 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, 3ജി.ബി 4G ഡാറ്റ, 100 എസ്.എം.എസ്, ജിയോ ആപ്പ് സബ്സ്ക്രിപ്ഷൻ എന്നിവയാണ് ലഭിക്കുക. എയർടെലിനെപ്പോലെ ജിയോയുടെ 299 രൂപയുടെ പ്ലാനിൻറെയും കാലാവധി 28 ദിവസമാണ്.

പ്രീപെയ്ഡ് പ്ലാൻ
ഏതാനും ദിവസം മുൻപാണ് പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി വോഡഫോൺ 229 രൂപയുടെ പുതിയ റീചാർജ് പായ്ക്ക് അവതരിപ്പിച്ചത്. ഈ പായ്ക്കിൽ ഉപഭോക്താക്കൾക്ക് 28 ദിവസത്തെ കാലാവധിയിൽ ദിവസവും 2 ജി.ബിയാണ് കമ്പനി നൽകുന്നത്. ആദ്യമായി 249 രൂപയുടെ റീചാർജ് ചെയ്യുന്നവർക്ക് സൗജന്യമായി 4G സിം ഡോർസ്റ്റെപ്പ് ഡെലിവറി ചെയ്യുന്ന സംവിധാനവും കമ്പനി ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.

ടെലികോം
വോഡഫോണിൻറെ 229 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസവും 2 ജി.ബിയുടെ 4G/3G ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളിങ്ങും ലഭിക്കും. 100 എസ്എംഎസും സൗജന്യമായി കിട്ടും. വോഡഫോൺ പ്ലേ ആപ്പുകളായ ലൈവ് ടി.വി മുഖേന സിനിമകളും മറ്റും കാണാനുളള അവസരവും ഉപഭോക്താക്കൾക്ക് കമ്പനി ലഭ്യമാക്കുന്നുണ്ട്.


Click it and Unblock the Notifications








