സാംസങ്ങ് ഫോണുകളില്‍ വന്‍ ക്യാഷ്ബാക്ക് ഓഫറുമായി വോഡാഫോണ്‍

Posted By: Samuel P Mohan

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തങ്ങളുടെ ഉപഭോക്തൃത അടിത്തറ വിശാലമാക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ വോഡാഫോണ്‍, സാംസങ്ങ് കമ്പനിയുമായി ചേര്‍ന്ന് സാംസങ്ങ് ജെ സീരീസിലെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു.

സാംസങ്ങ് ഫോണുകളില്‍ വന്‍ ക്യാഷ്ബാക്ക് ഓഫറുമായി വോഡാഫോണ്‍

ഓഫറിന്റെ കീഴില്‍ വോഡാഫോണ്‍, സാംസങ്ങിന്റെ മൂന്നു ഫോണുകള്‍ക്കാണ് ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കുന്നത്. ടെലികോം ഇതിനു മുന്‍പ് ചൈന ട്രാന്‍സ്ഫിഷ്യല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലുളള ഇന്റല്‍ മൊബൈലും മൈക്രോമാക്‌സുമായി ചേര്‍ന്ന് ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏതൊക്കെ ഫോണുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കുന്നു?

വോഡാഫോണ്‍ സാംസങ്ങുമായി ചേര്‍ന്ന് മൂന്നു ഫോണുകള്‍ക്കാണ് ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കുന്നത്. സാംസങ്ങ് ഗാലക്‌സി ജെ2 പ്രോ, ഗാലക്‌സി ജെ3 Nxt, ഗാലക്‌സി ജെ7 മാക്‌സ് എന്നീ ഫോണുകള്‍ക്ക്.

ക്യാഷ്ബാക്ക് ഓഫര്‍ എങ്ങനെ ലഭിക്കുന്നു?

ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതിന് വോഡാഫോണ്‍ പ്രീപെയ്ഡ് വരിക്കാര്‍ പ്രതിമാസം 198 രൂപയ്ക്ക് 24 മാസം റീച്ചാര്‍ജ്ജ് ചെയ്യേണ്ടതാണ്. ഈ റീച്ചാര്‍ജ്ജില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 1ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് വോഡാഫോണിന്റെ റെഡ് പ്ലാനുകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. ആദ്യത്തെ 12 മാസം കഴിയുമ്പോള്‍ 600 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും. അടുത്ത 12 മാസത്തിനു ശേഷം യഥാക്രമം 900 രൂപയും ക്യാഷ്ബാക്ക് ലഭിക്കും.

ജിയോ ന്യൂ ഇയര്‍ ഓഫര്‍ തകര്‍ക്കും: വില കുറച്ചു, ഓഫറുകള്‍ കൂട്ടി

ഓഫറിനു ശേഷം ഫോണുകളുടെ വില?

വോഡാഫോണ്‍ ക്യാഷ്ബാക്ക് ഓഫറിനു ശേഷം സാംസങ്ങ് ഗാലക്‌സി ജെ2 പ്രോയ്ക്ക് 6,990 രൂപയും (യഥാര്‍ത്ഥ വില, 8490 രൂപ), ഗാലക്‌സി ജെ7 Nxtന് 8,990 രൂപയും (യഥാര്‍ത്ഥ വില 10,490 രൂപ), ഗാലക്‌സി ജെ7 മാക്‌സിന് 15,400 രൂപ (യഥാര്‍ത്ഥ വില 16,900 രൂപ)-യുമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Vodafone announced cashback offers worth up to Rs 1,500 on Samsung's J series devices. "Four models from Samsung's Galaxy J-series are getting cashback offers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot