36ജിബി സൗജന്യ 4ജി ഡാറ്റയുമായി വോഡാഫോണ്‍!
വോഡാഫോണിന്റെ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍.
ടെലികോം മത്സരത്തില്‍ എല്ലാവരേയും പോലെ തന്നെ ഇപ്പോള്‍ അണ്‍ലിമിറ്റഡ് ഓഫറുമായി എത്തിയിരിക്കുകയാണ് വോഡാഫോണ്‍. റിലയന്‍സ് ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറാണ് ഇപ്പോള്‍ ഏറ്റവും അവസാനമായി മത്സരത്തില്‍ ഇറങ്ങിയിരിക്കുന്നത്.
പോസ്റ്റ്‌പെയ്ഡ് ഓഫറുകളും പ്രീപെയ്ഡ് ഓഫറുകളും വോഡാഫോണ്‍ നല്‍കുന്നുണ്ട്.
ഓഫറുകളെ കുറുച്ചറിയാന്‍ തുടര്‍ന്നു വായിക്കുക.

പോസ്റ്റ്‌പെയ്ഡ് പ്ലാന്‍
പ്രമോഷണല്‍ ഓഫറിന്റെ ഭാഗമായാണ് വോഡാഫോണ്‍ പുതിയ 4ജി ഡാറ്റ പോസ്റ്റ്‌പെയ്ഡ് ഓഫര്‍ നല്‍കിയിരിക്കുന്നത്. വോഡാഫോണ്‍ 4ജി നെറ്റ്‌വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്തു കഴിഞ്ഞാലും ഈ പുതിയ ഓഫര്‍ നിങ്ങള്‍ക്കു ലഭിക്കുന്നതാണ്.

36ജിബി ഡാറ്റ സൗജന്യം
വോഡാഫോണ്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 36ജിബി സൗജന്യ ഡാറ്റയാണ് 12 മാസത്തേക്ക് ലഭിക്കുന്നത്. എന്നിരുന്നാലും ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ നിങ്ങള്‍ റെഡ് അണ്‍ലിമിറ്റഡ് പദ്ധതിയില്‍ ചേര്‍ന്നിരിക്കണം.

27ജിബി ഡാറ്റ
ഈ ഓഫറിന്റെ കീഴില്‍ ഓരോ മാസവും പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 9ജിബി ഡാറ്റ പ്രതിമാസം നല്‍കും, അങ്ങനെ മൂന്നു മാസം. ഇതില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് 27ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്നു.

പ്രത്യേകം ചാര്‍ജ്ജുകള്‍ ഒന്നും തന്നെ ഈടാക്കില്ല
ഈ 27ജിബി ഡാറ്റയ്ക്കു നല്‍കുന്നതില്‍ കമ്പനി പ്രത്യേകം ചാര്‍ജ്ജുകള്‍ ഒന്നും തന്നെ ഈടാക്കില്ല. സാദാരണ പ്ലാനിലെ ഡാറ്റയില്‍ നിന്നും ഇത് വ്യത്യസ്ഥമായിരിക്കും.

റെഡ് പ്ലാന്‍ ഉപഭോക്താക്കള്‍ക്ക്
വോഡാഫോണിന്റെ റെഡ് പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് 499 രൂപ, 699 രൂപ, 999 രൂപ, 1299 രൂപ, 1699 രൂപ, 1999 രൂപ, 2999 രൂപ എന്നീ പ്ലാനുകളില്‍ 9ജിബി ഫ്രീ ഡാറ്റ 4ജി സ്പീഡില്‍ ലഭിക്കുന്നു.

അന്താരാഷ്ട്ര റോമിങ്ങ് പാക്കുകള്‍
വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര റോമിങ്ങ് പാക്കുകളും ആരംഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് I-Rome Free എന്ന പാക്ക് 5000, 3500, 2500 രൂപ എന്നിങ്ങനെയാണ്. യുഎസ്, യുഎഇ, സിങ്കപ്പൂര്‍ എന്നീ മൂന്നു രാജ്യങ്ങളിലേക്കാണ് ഈ അണ്‍ലിമിറ്റഡ് കോളിങ്ങ് ഡാറ്റ ഉപയോഗിക്കാം.

റോമിങ്ങ് വാലിഡിറ്റി
2500 രൂപയുടെ പാക്കിന്റെ വാലിഡിറ്റി ഏഴു ദിവസം, 3500 രൂപയുടെ പാക്കിന്റെ വാലിഡിറ്റി പത്ത് ദിവസം, 5000 രൂപയുടെ പാക്കിന്റെ വാലിഡിറ്റി 30 ദിവസം എന്നിങ്ങനെയാണ്.

499 രൂപയുടെ റീച്ചാര്‍ജ്ജ്
499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/നാഷണല്‍ കോളുകള്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും ചെയ്യാം, കൂടാതെ 3ജിബി 3ജി/4ജി ഡാറ്റ 4ജി ഹാന്‍സെറ്റുകാര്‍ക്കും 1ജിബി നോണ്‍-4ജി ഹാന്‍സെറ്റുകാര്‍ക്കും ലഭിക്കുന്നു.

മറ്റു ഓഫറുകള്‍
499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ സൗജന്യ ഇന്‍കമിങ്ങ് റോമിങ്ങ് ലഭിക്കുന്നതാണ്.

699 രൂപയുടെ റീച്ചാര്‍ജ്ജ്
699 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ഇതേ കോളിങ്ങും കൂടാതെ റോമിങ്ങും ടെക്‌സ്റ്റ് മെസേജുകളും 5ജിബി 4ജി/3ജി ഡാറ്റ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കും 2.5ജിബി നോണ്‍-4ജി ബാന്‍സെറ്റ് ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു.

899 രൂപയ്ക്കു റിച്ചാര്‍ജ്ജ്
ഇതില്‍ 8ജിബി 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്കും, 5ജിബി നോണ്‍-4ജി ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു.

1299 രൂപയുടെ റീച്ചാര്‍ജ്ജ്
1299 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ സൗജന്യമായി അണ്‍ലിമിറ്റഡ് കോളുകള്‍ റോമിങ്ങ് ഉള്‍പ്പെടെ ചെയ്യാം. 100 എസ്എംഎസ്സും ഇതില്‍ ലഭിക്കുന്നു. കൂടാതെ 12ജിബി 4ജി/3ജി ഡാറ്റ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു, 8ജിബി നോണ്‍-4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു.


Click it and Unblock the Notifications