87 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫറുമായി വോഡാഫോണ്‍!

Written By:

വോഡാഫോണിന്റെ പുതിയ ഓഫര്‍ ജിയോ ഇഫക്ട് എന്ന് പറയാം. വോഡാഫോണ്‍ ഇന്ത്യ 250 എംപി മൊബൈല്‍ ഡാറ്റ വെറും 87 രൂപയ്ക്ക് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. മറ്റ് ആനുകൂല്യങ്ങളും ഇതിലുണ്ട്. വെബ്‌സൈറ്റ് പ്രകാരം വോഡാഫോണിന്റെ പ്രീപെയ്ഡ് റീച്ചാര്‍ജ്ജ് വൗച്ചറില്‍ അല്ലെങ്കില്‍ 'ബോണസ് കാര്‍ഡ്' എന്നതിലെ ഓഫര്‍ 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ്.

87 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫറുമായി വോഡാഫോണ്‍!

നോക്കിയ 9 വീഡിയോ ഡ്യുവല്‍ ക്യാമറ സവിശേഷത, നോക്കിയ 8നെ പോലെയാണോ?

84 രൂപയാണ് ബോണസ് കാര്‍ഡ്. ഇതിന്റെ വാലിഡിറ്റി 7 ദിവസമാണ്. ഈ സൂപ്പര്‍ പാക്കില്‍ വോഡാഫോണ്‍-ടൂ-വോഡാഫോണിലേക്ക് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ചെയ്യാം. ഇത് ഓരോ ദിവസം, മണിക്കൂര്‍, പ്രതി മാസം എന്നിങ്ങനെ തരം തിരിച്ചിട്ടുളള 'സൂപ്പര്‍ പാക്കാണ്'.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വോഡാഫോണ്‍ 87 രൂപ സൂപ്പര്‍ വീക്ക് ആനുകൂല്യങ്ങള്‍

വോഡാഫോണ്‍ സൂപ്പര്‍ വീക്കിലെ പ്ലാന്‍ വില 87 രൂപയാണ്. ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ (വോഡാഫോണ്‍- വോഡാഫോണ്‍) 100 മിനിറ്റ് ലോക്കല്‍/ എസ്റ്റിഡി കോള്‍ മറ്റു നെറ്റ്വര്‍ക്കിലേക്ക്, കൂടാതെ ഉപഭോക്താക്കളുടെ ഹാന്‍സെറ്റിനെ അടിസ്ഥാനമാക്കി 250എംബി/ 50എംബി ഡാറ്റയും വോഡാഫോണ്‍ ഇന്ത്യയുടെ നേതൃത്ത്വത്തില്‍ നല്‍കുന്നു. സൂപ്പര്‍ വീക്കിലി പ്ലാന്‍ എന്നത് 'വീക്കിലി' ഓഫര്‍ ആണ്, അതായത് വാലിഡിറ്റി ഏഴു ദിവസം.

എങ്ങനെ ഈ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം?

വോഡാഫോണ്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് USSD കോഡ് ഉപയോഗിച്ച് ഈ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാം. വോഡാഫോണ്‍ പ്രീപെയ്ഡ് കണക്ഷന്‍ ഉളളവര്‍ അവരുടെ ഫോണില്‍ നിന്നും USSD കോഡ് *444*87# എന്ന് ഡയല്‍ ചെയ്യുക.

ഒരു പോലെ ഡാറ്റ പ്ലാനുകള്‍ നല്‍കി എയര്‍ടെല്‍/ ജിയോ യുദ്ധം: ആര് വിജയി?

വോഡാഫോണ്‍ സൂപ്പര്‍പാക്‌സ്

മേല്‍ പറഞ്ഞ ഓഫറുകള്‍ കൂടാതെ മണിക്കൂറുകളുടെ അടിസ്ഥാനത്തിലും അണ്‍ലിമിറ്റഡ് പ്ലാനുകള്‍ വോഡാഫോണ്‍ നല്‍കുന്നുണ്ട്. ഇതില്‍ വോഡാഫോണ്‍ ടൂ വോഡാഫോണ്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ അണ്‍ലിമിറ്റഡ് 3ജി/ 4ജി ഡാറ്റയും നല്‍കുന്നു, അതും ഒരു മണിക്കൂര്‍ വാലിഡിറ്റിയില്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Vodafone prepaid customers can activate this pack through a USSD or Unstructured Supplementary Service Data service code.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot