വോഡാഫോണ്‍ മൈക്രോമാക്‌സുമായി ചേര്‍ന്ന് 4ജി ഫോണുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫര്‍!

Written By:

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ വോഡാഫോണ്‍ മൈക്രോമാക്‌സുമായി ചേര്‍ന്ന് മൈക്രോമാക്‌സ് 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കുന്നു.

വോഡാഫോണ്‍ മൈക്രോമാക്‌സുമായി ചേര്‍ന്ന് 4ജി ഫോണുകള്‍ക്ക് ഓഫര്‍!

നിലവിലുളളതും പുതിയ ഉപഭോക്താക്കള്‍ക്കും വോഡാഫോണിന്റെ ഈ ഓഫര്‍ ലഭിക്കുന്നതാണ്. മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ രണ്ട് ഫോണുകളായ ഭാരത് 2 പ്ലസ്, ഭാരത് 3, ഭാരത് 4, കാന്‍വാസ് 1 എന്നീ ഫോണുകള്‍ക്കാണ് ക്യാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കുന്നത്. ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ തന്നെ പ്രതിമാസം റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം, അതായത് 36 മാസം വരെ 150 രൂപയ്ക്ക്.

അങ്ങനെ ആദ്യത്തെ 18 മാസമാകുമ്പോള്‍ 900 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു, അടുത്ത 18 മാസമാകുമ്പോഴേക്കും 1300 രൂപ അങ്ങനെ മൊത്തത്തില്‍ 2200 രൂപ നിങ്ങളുടെ വോഡാഫോണ്‍ എം-പെസ വാലറ്റില്‍ ക്രഡിറ്റ് ചെയ്യും.

വോഡാഫോണ്‍ മെക്രോമാക്‌സുമായി ചേര്‍ന്ന് വോഡാഫോണ്‍ സൂപ്പര്‍ കണക്ഷനുമായി ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണ്‍ 999 രൂപയ്ക്ക് അവതരിപ്പിച്ചു. ബാരത് സീരീസിലെ 'ഭാരത്2 അള്‍ട്രാ' എന്ന ഫോണ്‍ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ക്യാറ്റഗറിയില്‍ മികച്ച ക്യാമറ, ബാറ്ററി, ഡിപ്ലേ എന്നിവയില്‍ മുന്നിലാണ്.

English summary
Vodafone customers can purchase any of the popular new Micromax smartphones (Bharat 2 Plus, Bharat 3, Bharat 4and Canvas -1) and enjoy the cash back offers

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot