84 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം 1.6 ജി.ബി ഡാറ്റയുമായി വോഡഫോണിന്റെ ഓഫര്‍
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഓഫറുമായി വോഡഫോണ്‍. നിലവില്‍ പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കുന്നവര്‍ക്ക് 1.6 ജി.ബി ഡാറ്റ നല്‍കുന്നതാണ് ഓഫര്‍. നിലവിലുള്ള ഓഫറില്‍ അപ്‌ഡേഷന്‍ വരുത്തിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ടെലികോം ടാക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുതിയ ഓഫര്‍
മാറ്റം വരുത്തിയ പുതിയ ഓഫര്‍ പ്രകാരം 209 രൂപയുടെയും 479 രൂപയുടെയും റീചാര്‍ജിലൂടെ ഇനിമുതല്‍ പ്രതിദിനം 1.6 ജി.ബി ഡാറ്റ ഉപയോഗിക്കാനാകും. എന്നാല്‍ 529 രൂപയുടെ പ്ലാനില്‍ ഇപ്പോഴും 1.5 ജി.ബി ഡാറ്റയെന്ന പ്രതിദിന ലിമിറ്റ് നിലനിര്‍ത്തിയിട്ടുണ്ട്.

പ്രതിദിനം
199 രൂപയുടെയും 459 രൂപയുടെയും റീചാര്‍ജില്‍ ഇതിനുമുന്‍പ് 1.4 ജി.ബി ഡാറ്റയാണ് പ്രതിദിനം നല്‍കിയിരുന്നത് 459 രൂപയുടെ ഓഫര്‍ മാത്രം പിന്നീട് പ്രതിദിനം 1.5 ജി.ബി പ്രതിദിനമാക്കി. ഇതാണിപ്പോള്‍ 1.6 ജി.ബിയാക്കി ഉയര്‍ത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ഓഫര്‍ പ്രകാരം
100 എം.ബിയുടെ മാറ്റം വന്നിട്ടുണ്ടെന്നല്ലാതെ മറ്റൊരു അപ്‌ഡേഷനും 199, 209 രൂപയുടെ ഓഫറില്‍ വരുത്തിയിട്ടില്ല. പ്രതിദിനം 100 എസ്.എം.എസ് 28 ദിവസത്തെ വാലിഡിറ്റിയില്‍ ഓഫറിനൊപ്പം ലഭിക്കും. എന്നാല്‍ 529 രൂപയുടെ ഓഫറില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഈ ഓഫര്‍ പ്രകാരം പ്രതിദിനം 1.5 ജി.ബി ഡാറ്റ 90 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കും.

അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ്
ഡാറ്റ ഓഫറിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് പ്രതിദിനം 100 എസ്.എം.എസ്, വോഡഫോണ്‍ പ്ലേ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ 209 രൂപയുടെയും 479 രൂപയുടെ റീചാര്‍ജിലൂടെ ലഭിക്കും. 209 രൂപ ഓഫറിന് 28 ദിവസവും 479 രൂപയുടെ ഓഫറിന് 84 ദിവസവുമാണ് വാലിഡിറ്റി


Click it and Unblock the Notifications








