അണ്‍ലിമിറ്റഡ് ടോക്‌ടൈം ക്യാഷ്ബാക്ക് ഓഫറുമായി വോഡാഫോണ്‍!

Written By:

ജിയോ നെറ്റ്‌വര്‍ക്കിനെ എതിരിടാനായി വോഡാഫോണ്‍ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്. പുതിയ ഓഫറില്‍ 5% ക്യാഷ് ബാക്ക് ഓഫറും, ഫുള്‍ ടോക്ടൈമും അതായത് 110 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഫുള്‍ ടോക്‌ടൈമും ലഭിക്കുന്നു. MyVodafone app വഴി റീച്ചാര്‍ജ്ജ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്.

ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ഓറിയോ അപ്‌ഡേറ്റ് ലഭിക്കില്ല!

അണ്‍ലിമിറ്റഡ് ടോക്‌ടൈം ക്യാഷ്ബാക്ക് ഓഫറുമായി വോഡാഫോണ്‍!

ജിയോ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായാണ് വോഡാഫോണ്‍ ക്യാഷ്ബാക്ക് ഓഫറുകളും മറ്റും നല്‍കുന്നത്. ഈ ഓഫര്‍ ആദ്യം ലഭിക്കുന്നത് ഉത്തര്‍പ്രദേശ് ഈസ്റ്റ് സര്‍ക്കിളിലെ ഉപഭോക്താക്കള്‍ക്കാണ്.

ഇതു കൂടാതെ വോഡാഫോണ്‍ മറ്റൊരു പുതിയ ഓഫറും കൊണ്ടു വന്നിട്ടുണ്ട്. 392 രൂപയുടെ ഈ പുതിയ പ്ലാനില്‍ 28ജിബി 4ജി ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എസ്റ്റിഡി, ലോക്കല്‍, റോമിങ്ങ് എന്നിവ ഉള്‍പ്പെടുന്നു ഈ ഓഫറില്‍.

ഡല്‍ഹിയിലാണ് വോഡാഫോണിന്റെ ഈ ഓഫര്‍ തുടക്കത്തില്‍ നല്‍കുന്നത്. വോഡാഫോണ്‍ സ്‌റ്റോറുകളിലും മിനി സ്‌റ്റോറുകളിലും, റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇതിനോടൊപ്പം തന്നെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 189 രൂപയുടെ പ്ലാനും വോഡാഫോണ്‍ നല്‍കുന്നുണ്ട്. ഇതില്‍ ഫ്രീ ലോക്കല്‍/ റോമിങ്ങ് കോളുകള്‍ ചെയ്യാം, വാലിഡിറ്റി 28 ദിവസവുമാണ്. വോഡാഫോണ്‍ നെറ്റ്‌വര്‍ക്കിലേക്കു മാത്രമാണ് സൗജന്യ കോളുകള്‍ നല്‍കുന്നത്.

അണ്‍ലിമിറ്റഡ് ടോക്‌ടൈം ക്യാഷ്ബാക്ക് ഓഫറുമായി വോഡാഫോണ്‍!

കഴിഞ്ഞ മാസം വോഡാഫോണ്‍ കൊണ്ടു വന്ന മറ്റൊരു ഓഫറാണ് ഫസ്റ്റ് റീച്ചാര്‍ജ്ജ് കൂപ്പണ്‍ (FRC) 244 പ്ലാന്‍. ഇത് വോഡാഫോണിന്റെ പുതിയ 4ജി ഉപഭോക്താക്കള്‍ക്കു മാത്രമാണ്. ഇതില്‍ 1ജിബി 4ജി ഡാറ്റ പ്രതി ദിനം 70 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ആക്കാം?

348 രൂപയുടെ ഓഫറും വോഡാഫോണ്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 1ജിബി 3ജി/ 4ജി ഡാറ്റ പ്രതി ദിനം നല്‍കുന്നു. അണ്‍ലിമിറ്റഡ് കോളും 28 ദിവസം വാലിഡിറ്റിയും ഇതിനോടൊപ്പം ഉള്‍പ്പെടുന്നു. ഈ പ്ലാന്‍ നിലവില്‍ രാജസ്ഥാനിലെ ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ്.

English summary
Vodafone launched new data offers for its prepaid customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot