30 ജിബി ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളുകളും ,വൊഡാഫോൺ റെഡ് ഓഫറുകൾ എത്തി
News
lekhaka-anoop krishnan
Posted By: anoop krishnan
2018 ന്റെ ആരംഭത്തിൽ തന്നെ ഒരു കടുത്തമത്സരം തന്നെയാണ് ടെലികോം രംഗത്ത് നടക്കുന്നത് .അതിനുകാരണക്കാരൻ ജിയോ തന്നെയാണ് .കഴിഞ്ഞ വർഷം ജിയോ വളരെ ലാഭക്കരമായ ഓഫറുകൾ പുറത്തിറക്കിയപ്പോൾ മറ്റു കമ്പനികൾ പിടിച്ചുനിൽക്കാനാകാതെ മികച്ച ഓഫറുകളുമായി എത്തിയിരുന്നു .
എന്നാൽ ഈ വർഷവും മികച്ച ഓഫറുകൾ പുറത്തിറക്കി ഉപഭോതാക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കാൻ ശ്രമിക്കുകയാണ് ടെലികോം കമ്പനികൾ .അതിൽ ജിയോ ആകട്ടെ ഇതിനോടകംതന്നെ കുറച്ചു ഓഫറുകൾ പുറത്തിറക്കിയിരുന്നു .
എന്നാൽ ഇപ്പോൾ വൊഡാഫോൺ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്കായി മികച്ച ഒരു ഓഫർ പുറത്തിറക്കിയിരിക്കുന്നു .വൊഡാഫോൺ റെഡ് എന്ന ഓഫറുകൾ ആണ് നിലവിൽ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
വൊഡാഫോൺ റെഡ് ഓഫറുകൾ
ജിയോയ്ക്ക് പിന്നാലെ തകർപ്പൻ ഓഫറുകളുമായി വൊഡാഫോൺ എത്തി .വൊഡാഫോണിന്റെ ഏറ്റവും പുതിയ റെഡ് ഓഫറുകൾ എത്തി .30 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഓഫറുകൾ മനസിലാക്കാം .
വൊഡാഫോൺ റെഡ് എത്തിയിരിക്കുന്നത് പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമായാണ് .399 രൂപയുടെ ഓഫറുകളിലാണ് 30 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ദിവസേന 100 SMS ഇതിൽ ലഭ്യമാകുന്നു .
കൂടാതെ ഈ പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ 1 വർഷത്തെ വാലിഡിറ്റിയ്‌യോടെ ക്യാഷ് ബാക്ക് ഓഫറുകളും അതുപോലെ തന്നെ മാഗസിൻ ഓഫറുകളും ലഭിക്കുന്നതാണ് .വൊഡാഫോണിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയോ അല്ലെങ്കിൽ 199 ഡയൽ ചെയ്തോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാക്കാവുന്നതാണ് .
വൊഡാഫോൺ ,ജിയോ &എയർടെൽ
എന്നാൽ റിലയൻസ് ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ കുറച്ചുംകൂടി ലാഭകരം എന്നുപറയാം .309 രൂപയുടെ പ്ലാനിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും അതുപോലെതന്നെ 30 ജിബിയുടെ 4 ജി ഡാറ്റയും ലഭിക്കുന്നതാണ് .
എന്നാൽ എയർടെൽ ആകട്ടെ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് നൽകുന്നത് 399 രൂപയുടെ പ്ലാനിൽ വെറും 20 ജിബി മാത്രമാണ് .എന്നാൽ വൊഡാഫോൺ റെഡിൽ 399 രൂപയുടെ പ്ലാനിൽ ഉപഭോതാക്കൾക്ക് 30 ജിബിയുടെ ഡാറ്റായും കൂടാതെ അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി 30 ദിവസത്തേക്കാണ് .
വളരെ ലാഭകരമായ ഓഫർ തന്നെയാണ് വൊഡാഫോൺ റെഡ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ ഇതേ ഓഫർ ജിയോ നൽകുന്നത് വെറും 309 രൂപയുടെ പ്ലാനുകളിലാണ് .
പക്ഷെ ജിയോ ഓഫറുകൾ ലഭിക്കുന്നതിനായി 400 രൂപയുടെ ഡെപ്പോസിറ്റ് തുക നൽകേണ്ടതാണ് .അതുകൂടാതെ ജിയോ പോസ്റ്റ് പെയ്ഡിൽ 409 രൂപയുടെ മറ്റൊരു ലാഭകരമായ ഓഫർ കൂടിയുണ്ട് .
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.
English summary
Under the Rs. 399 Vodafone RED plan, customers will get unlimited local and STD calls, free national roaming, 100 SMS and 30GB of 3G/4G data. The plan will also enable users to access movies worth Rs. 4,000 through Vodafone Play service for one year. Users will also get a bundled Magzter subscription with over 3,500 e-magazines for four months.
Story first published: Thursday, February 8, 2018, 11:36 [IST]