കുറഞ്ഞ തുകയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ കോളുമായി വോഡാഫോണ്‍!

Written By:

എയര്‍ടെല്ലിനു ശേഷം ടെലികോം വിപണിയില്‍ ജിയോടൊപ്പം മത്സരിക്കാന്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത് വോഡാഫോണ്‍ ആണ്. വോഡാഫോണ്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി കൊണ്ടു വന്ന രണ്ട് പ്ലാനുകളാണ് 458 രൂപ പ്ലാനും 509 രൂപ പ്ലാനും. ഈ രണ്ട് പ്ലാനുകളിലും 1ജിബി 4ജി ഡാറ്റ പ്രതി ദിനം നിങ്ങള്‍ക്ക് ലഭിക്കുന്നു. 70 ദിവസത്തെ പ്ലാന്‍ കാലാവധി മാറ്റി ഇപ്പോള്‍ 84 ദിവസത്തെ കാലാവധിയാക്കി കൂട്ടിയിട്ടുണ്ട്. ജിയോയും ഏകദേശം ഇതു പോലെയാണ് വാഗ്ദാനം ചെയ്യുന്നത്.

നോക്കിയ 3യ്ക്ക് ക്യാമറ അപ്‌ഡേറ്റ് ലഭിച്ചു!

കുറഞ്ഞ തുകയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ കോളുമായി വോഡാഫോണ്‍!

വോഡാഫോണ്‍ 509 രൂപ പ്ലാന്‍

വോഡാഫോണ്‍ 509 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ നല്‍കുന്നു, എന്നാല്‍ പ്രതി ദിനം ഡാറ്റ ക്യാപ്പ് 250 മിനിറ്റും പ്രതി വാരം ഡാറ്റ ലിമിറ്റ് 1000 മിനിറ്റുമാണ്. നിങ്ങള്‍ റോമിങ്ങില്‍ ആയിരിക്കുന്ന സമയം കോളിങ്ങ് ആനൂകൂല്യത്തില്‍ ഒരു മാറ്റവുമില്ലാതെ തുടരാം. ഈ പ്ലാനില്‍ ഓരോ ദിവസവും 100 ഫ്രീ എസ്എംഎസ്സും നല്‍കുന്നു. പ്രതി ദിനം 1ജിബി 4ജി ഡാറ്റയാണ് ലഭിക്കുന്നത്. 1ജിബി കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് കുറയുന്നതാണ്.

458 രൂപ പ്ലാന്‍

അതേ സമയം 458 രൂപ പ്ലാനില്‍ പ്രതി ദിനം 250 മിനിറ്റ് പരിധി ഇല്ലാതെ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാന്‍ കഴിയും. പ്രതി വാരം 1000 മിനിറ്റും. കൂടാതെ ഈ പ്ലാനിന്റെ കീഴില്‍ ഏതു നമ്പറിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ചെയ്യാം. 70 ദിവസമാണ് ഈ പ്ലാന്‍ വാലിഡിറ്റി. പ്രതി ദിനം 100 എസ്എംഎസും ചെയ്യാം ഇതിലൂടെ.

English summary
Vodafone has brought two new prepaid plans worth Rs 458 and Rs 509 with unlimited calling and data benefits .

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot