വോഡാഫോണ്‍ ഞെട്ടിക്കുന്ന പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി!

Written By:

രാജ്യത്തെ രണ്ടാമത്ത വലിയ ടെലികോം കമ്പനിയായ വോഡാഫോണ്‍ പുതിയ ഓഫറുകര്‍ പ്രഖ്യാപിച്ചു. പുതിയ സ്‌കീമിന്റെ കീഴില്‍ മൂന്നു ഓഫറുകാണ് കമ്പനി നല്‍കിയിരിക്കുന്നത്. നവംബര്‍ 28 മുതല്‍ ഈ ഓഫറുകള്‍ ലഭ്യമായി തുടങ്ങും.

മൂന്ന് ഇരട്ടി ക്യാഷ്ബാക്ക് ഓഫറുമായി വീണ്ടും ജിയോ: ടെലികോം ഞെട്ടുന്നു!

വോഡാഫോണ്‍ ഞെട്ടിക്കുന്ന പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി!

വോഡാഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ എന്നാണ് ഇവയെ പറയുന്നത്.
ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്ന ഈ ഓഫറുകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വോഡാഫോണ്‍ റെഡ് പോസ്റ്റ്‌പെയ് പ്ലാനുകള്‍

മൂന്നു പ്ലാനുകള്‍ അതായത്, റെഡ് ട്രാവലര്‍ പ്ലാന്‍, റെഡ് ഇന്റര്‍നാഷണല്‍ പ്ലാന്‍, റെഡ് സിഗ്നേച്ചര്‍ പ്ലാന്‍ എന്നിവയാണ് മൂന്നു പുതിയ പ്ലാനുകള്‍. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി, 200 ജിബി ഡാറ്റ, ഫ്രീ റോമിങ്ങ്, ഡാറ്റ ബനിഫിറ്റ്, 100എസ്എംഎസ് പ്ലാനുകള്‍ എന്നിവയ്‌ക്കൊപ്പം സൗജന്യമായി റെഡ് ഷീള്‍ഡ് വാഗ്ദാനം ചെയ്യുന്നു.

ഫോണിലെ പ്രൊമോഷണല്‍ കോളുകളും എസ്എംഎസും എങ്ങനെ ബ്ലോക് ചെയ്യാം

 

 

വോഡാഫോണ്‍ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 499 രൂപ

വോഡാഫോണിന്റെ ഈ പ്ലാനില്‍ സൗജന്യ ദേശീയ റോമിങ്ങ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലുടനീളം ഈ പ്ലാന്‍ സൗജന്യമായി നേടാം. ബില്ലിങ്ങ് സൈക്കളിന് 20ജിബി ഡാറ്റയും 200 ഡാറ്റയും ഇതിനോടൊപ്പം നല്‍കുന്നു. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും ചെയ്യാം. ഈ പ്ലാന്‍ അനുസരിച്ച് നിങ്ങള്‍ക്ക് ഹ്രസ്വ സന്ദേശ സേവനങ്ങളും ലഭിക്കുന്നു.

വോഡാഫോണ്‍ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ 699 രൂപ

വോഡാഫോണ്‍ റെഡ് ട്രാവലേഴ്‌സ് 699 രൂപ പ്ലാനിന്റെ കീഴില്‍ 35ജിബി ഡാറ്റയും കൂടാതെ ഡാറ്റ റോള്‍ എന്ന സവിശേഷതയില്‍ 200ജിബി ഡാറ്റയും നല്‍കുന്നു. ലോക്കല്‍ എസ്റ്റിഡി കോളുകള്‍ സൗജന്യമാണ്. കൂടാതെ സൗജന്യമായി 100എസ്എംഎസും നല്‍കുന്നു.

വോഡാഫോണ്‍ 999 രൂപ പ്ലാന്‍

വോഡാഫോണിന്റെ ഈ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ 50ജിബി ഡാറ്റയും കൂടാതെ ഡാറ്റ റോള്‍-ഓവര്‍ സവിശേഷതയില്‍ 200ജിബിയും ലഭിക്കുന്നു. ഈ പ്ലാനിലും അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും നേടാം. കൂടാതെ 100എസ്എംഎസ് ലഭിക്കുന്നു.

വോഡാഫോണ്‍ റെഡ് ഇന്റര്‍നാഷണല്‍ പ്ലാനുകള്‍

യുഎസ്, കാനഡ, ചൈന, ഹോങ്ങ്‌കോംഗ്, തായ്‌ലാന്റ്, മലേഷ്യ, സിംഗപ്പൂര്‍ എന്നീവിടങ്ങളില്‍ സൗജന്യ ഇന്റര്‍നാഷണല്‍ മിനിറ്റുകള്‍ ആസ്വദിക്കാം എന്ന് റെഡ് ഇന്റര്‍നാഷണലെ വോട്ടെടുപ്പ് വ്യക്തമാക്കുന്നു.

വോഡാഫോണ്‍ റെഡ് ഇന്റര്‍നാഷണല്‍ പ്ലാന്‍: 1299 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

ഈ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ 75ജിബി ഡാറ്റ, ഡാറ്റ റോ-ഓവര്‍ സവിശേഷതയോടു കൂടി 200 ജിബി. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, നാഷണല്‍ റോമിങ്ങ് എന്നിവ ഉള്‍പ്പെടെ 100 മിനിറ്റ് ഇന്റര്‍നാഷണല്‍ കോളുകള്‍ സൗജന്യം. കൂടാതെ 100എസ്എംഎസും നല്‍കുന്നു.

വോഡാഫോണ്‍ റെഡ് ഇന്റര്‍നാഷണല്‍ പ്ലാന്‍: 1699 രൂപ

ഈ പ്ലാനില്‍ 75ജിബി ഡാറ്റ, ഡാറ്റ റോള്‍-ഓവര്‍ ഫീച്ചര്‍ ഉള്‍പ്പെടെ 200ജിബിയും. അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി നാഷണല്‍ റോമിങ്ങ്, 100 മിനിറ്റ് ഇന്റര്‍നാഷണല്‍ കോളുകള്‍, 100 എസ്എംഎസ് സൗജന്യം.

റിലയന്‍സ് പ്രവര്‍ത്തനം നിര്‍ത്തുന്നു: വോഡാഫോണിലേക്ക് പോര്‍ട്ട് ചെയ്ത് അണ്‍ലിമിറ്റഡ് ഓഫറുകള്‍ നേടാം!


 

വോഡാഫോണ്‍ റെഡ് ഇന്റര്‍നാഷണല്‍ പ്ലാന്‍: 1999 രൂപ പ്ലാന്‍

125ജിബി ഡാറ്റ, ഡാറ്റ റോ-ഓവര്‍ ഫീച്ചര്‍ 200ജിബി, 200ജിബി ഫ്രീ ഇന്റര്‍നാഷണല്‍ കോള്‍, കൂടാതെ 100ജിബി എസ്എംസും നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The new RED postpaid plans will be available to all from November 8 2017 except in Andhra Pradesh, Madhya Pradesh, Bihar, Jammu & Kashmir and Himachal Pradesh.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot