വോഡാഫോണിന്റെ ഒരു വര്‍ഷത്തെ സൗജന്യ ഓഫര്‍ വീണ്ടും!

Written By:

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം സേവനദാദാവായ വോഡാഫോണ്‍ തങ്ങളുടെ പോസ്റ്റ്-പെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. 'റെഡ് പോസ്റ്റ് പെയ്ഡ്' ഉപഭോക്താക്കള്‍ക്കായി നെറ്റ്ഫ്‌ളിക്‌സ് ഒരു വര്‍ഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു.

മറ്റുളളവര്‍ എങ്ങനെ നിങ്ങളുടെ ഫേസ്ബുക്ക് പേജ് കാണുന്നു?

വോഡാഫോണിന്റെ ഒരു വര്‍ഷത്തെ സൗജന്യ ഓഫര്‍ വീണ്ടും!

പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ റെഡ് പ്ലാന്‍ 1,299 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്താല്‍ മാത്രമാണ് ഒരു വര്‍ഷത്തെ സൗജന്യ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ നേടാനാവുന്നത്. വോഡാഫോണിന്റെ റെഡ് പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ തുടങ്ങുന്നത് 499 രൂപ മുതലാണ്.

എങ്ങനെ വോഡാഫോണിന്റെ റെഡ് നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ നേടാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരു വര്‍ഷത്തെ പ്ലാന്‍

റെഡ് പോസ്റ്റ്‌പെയ്ഡ് വരുക്കാര്‍ക്ക് വോഡാഫോണ്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാന്‍ അതില്‍ എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്. കൂടാതെ വോഡാഫോണ്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും ലഭിക്കുന്നു, അതു കൂടാതെ 'Netflix' എന്ന് ടൈപ്പ് ചെയ്ത് 199 എന്ന നമ്പറിലേക്ക് മെസേജും അയക്കാം.

500 രൂപ പ്രതിമാസം ക്രഡിറ്റാകുന്നു

പദ്ധതിയുടെ മൂല്യം അനുസരിച്ച് ഉപയോക്താക്കള്‍ക്ക് പ്രതി മാസം 500 രൂപ വരെ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടിലേക്ക് ക്രഡിറ്റാകുന്നതാണ്.

യൂസര്‍ ഐഡിയും പാസ്‌വേഡും മറന്നാല്‍ എങ്ങനെ ഫേസ്ബുക്ക് ലോഗിന്‍ ചെയ്യാം?

വോഡാഫോണ്‍ റെഡ് പോസ്റ്റ് പെയ്ഡ് പ്ലാന്‍

വോഡാഫോണിന്റെ 1,299 രൂപയുടെ റെഡ് പോസ്റ്റ് പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളികള്‍ റോമിങ്ങ് ഉള്‍പ്പെടെ ലഭിക്കുന്നു. കൂടാതെ 100 എസ്എംഎസ്, 20ജിബി 4ജി/3ജി ഡാറ്റ എന്നിവ 4ജി സ്മാര്‍ട്ട്‌ഫോണില്‍ ലഭിക്കുന്നു.

30ജിബി അധിക ഡാറ്റ

റെഡ് 1,299 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാന്‍ സബ്‌സ്‌ക്രൈബേഴ്‌സിന് 30ജിബി അധിക ഡാറ്റ ലഭിക്കുന്നു. കൂടാതെ നെറ്റ്ഫ്‌ളിക്‌സ് ഓഫറില്‍ രണ്ടു മാസത്തെ ഫ്രീ ഓഫറും കൂടാതെ 500 രൂപ പ്രതിമ ാസം നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടില്‍ ക്രഡിറ്റാകുന്നതുമാണ്.

മറ്റു നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍

മറ്റു നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനില്‍ 1699 രൂപയുടെ റീച്ചാര്‍ജ്ജില്‍ അണ്‍ലിമിറ്റ്ഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍, 16ജിബി 3ജി/ 4ജി ഡാറ്റ, കൂടാതെ 4ജിബി 4ജി ഡാറ്റ 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്ക് അധികം ലഭിക്കുന്നു.

ആധാര്‍-പാന്‍ ലിങ്കിങ്ങ് ഓണ്‍ലൈനില്‍ എങ്ങനെ?:അവസാന തീയതി 2017 ജൂണ്‍ 30!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Vodafone has now announced its new scheme for its postpaid users where it is offering the one-year free subscription to Netflix for its RED postpaid users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot