വോഡാഫോണിന്റെ പുതിയ ഓഫര്‍ തകര്‍ക്കുന്നു

Posted By: Samuel P Mohan

എയര്‍ടെല്‍, ജിയോ, ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവയെ പോലെ വോഡാഫോണും തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ പ്രഖ്യാപിച്ചു. അതായത് 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിംഗിനോടൊപ്പം 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 56 ദിവസമാണ്.

വോഡാഫോണിന്റെ പുതിയ ഓഫര്‍ തകര്‍ക്കുന്നു

ഇതു കൂടാതെ ഏറ്റവും അടുത്ത് 158 രൂപ പ്ലാനും 151 രൂപ പ്ലാനും വോഡാഫോണ്‍ പ്രഖ്യാപിച്ചു. 158 രൂപ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 1ജിബി ഡാറ്റ പ്രതിദിനം നല്‍കുന്നു. എന്നാല്‍ 151 രൂപ പായ്ക്കില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ മൊത്തമായി നല്‍കുന്ന ഡാറ്റ 1ജിബിയാണ്.

വോഡാഫോണിന്റെ ഓഫറുകള്‍ നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

299 രൂപ പ്ലാന്‍

വോഡാഫോണിന്റെ 299 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ലഭിക്കുന്നു, അതിനോടൊപ്പം 1ജിബി 2ജി ഡാറ്റ പ്രതിദിനം, 100എസ്എംഎസ്സും ഉള്‍പ്പെടുന്നു. ഫ്രീ വോയിസ് കോളില്‍ പ്രതിദിനം പരമാവധി 250 മിനിറ്റും പ്രതിവാരം 1000 മിനിറ്റുമാണ്. 56 ദിവസമാണ് ഈ പ്ലാന്‍ വാലിഡിറ്റി. എന്നാല്‍ നിലവില്‍ ഈ പ്ലാന്‍ മദ്ധ്യപ്രദേശിലും ചത്തീസ്ഗ്ഢ് സര്‍ക്കിളുകളിലും മാത്രമാണ്.

വോഡാഫോണ്‍ 549 പ്ലാന്‍

വോഡാഫോണിന്റെ 549 പ്ലാനില്‍ 3.5ജിബി 3ജി/4ജി ഡാറ്റ പ്രതിദിനം ലഭിക്കുന്നു, അങ്ങനെ മൊത്തത്തില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 98ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോളുകളും ലഭിക്കുന്നു. തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ഈ പ്ലാന്‍ നിലവില്‍ ലഭ്യമാകുന്നത്. പ്രതിദിനം വോയിസ് കോള്‍ 250 മിനിറ്റും പ്രതിവാരം വോയിസ് കോള്‍ 1000 മിനിറ്റുമാണ് നല്‍കുന്നത്.

എയര്‍ടെല്ലിന്റെ 995 രൂപ പ്ലാനും ജിയോയുടെ 999 രൂപ പ്ലാനും നേര്‍ക്കു നേര്‍!

വോഡാഫോണ്‍ 799 പ്ലാന്‍

വോഡാഫോണിന്റെ 799 പ്ലാനില്‍ 4.5ജിബി 3ജി/ 4ജി ഡാറ്റ പ്രതിദിനം നല്‍കുന്നു. മൊത്തത്തില്‍ ഈ പ്ലാനില്‍ 126ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോളുകളും ഉള്‍പ്പെടുന്നു. പ്രതിദിനം 250 മിനിറ്റും പ്രതിവാരം 1000 മിനിറ്റുമാണ് വോയിസ്‌കോള്‍ ലിമിറ്റ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Vodafone has announced a new plan for its prepaid users and is giving 1GB data per day along with unlimited calling for 56 days at Rs 299.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot