ഫ്‌ളിപ്കാര്‍ട്ട്-വോഡാഫോണ്‍ ഓഫര്‍, 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍ 999 രൂപയ്ക്ക്

Posted By: Samuel P Mohan

വോഡാഫോണ്‍ ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്ന് 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വന്‍ ഓഫറുകള്‍ ലഭ്യമാക്കുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ '#MyFirst4GSmartphone' കാമ്പയിന്റെ കീഴിലാണ് ഈ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഓഫറുകള്‍ നല്‍കുന്നത്.


പുതിയതും നിലവിലുളളതുമായ വോഡാഫോണ്‍ വരിക്കാര്‍ക്ക് ഈ ഓഫര്‍ ലഭിക്കുന്നു. കൂടാതെ ഓഫറിന്റെ കീഴില്‍ ചില തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വോഡാഫോണിന്റെ ഈ ഓഫര്‍ എങ്ങനെ ലഭ്യമാകും?

'#MyFirst4GSmartphone' കാമ്പയിന്റെ കീഴില്‍ നിന്നും സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ 150 രൂപയുടെ മിനിമം റീച്ചാര്‍ജ്ജ് 36 മാസം തുടര്‍ച്ചയായി ചെയ്തിരിക്കണം. എത്ര രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താലും ഒരു മാസം മൊത്തത്തില്‍ 150 രൂപയായിരിക്കണം.

ആദ്യത്തെ 18 മാസ കാലാവധിക്കു ശേഷം ഇതില്‍ പങ്കെടുക്കുന്ന എല്ലാ വരിക്കാര്‍ക്കും 900 രൂപ ക്യാഷ് ബാക്ക് ലഭിക്കും. തുടര്‍ന്നുളള 18 മാസത്തിനു ശേഷം ബാക്കി 1100 രൂപയും ലഭിക്കും. മൊത്തത്തില്‍ 2000 രൂപ ക്യാഷ്ബാക്ക് വോഡാഫോണിന്റെ M-Pesa വാലറ്റില്‍ ക്രഡിറ്റാകുന്നതാണ്.

വോഡാഫോണ്‍ ഓഫറില്‍ അര്‍ഹമായ സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ?

മൈക്രോമാക്‌സ്, ഇവോമി, യൂ Televentures, ക്‌സോളോ, ഇന്‍ടെക്‌സ്, സ്വയിപ്, അല്‍കാടെല്‍ എന്നീ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് വോഡാഫോണ്‍ ഓഫറിന് അര്‍ഹമായത്. അതായത് മൈക്രോമാക്‌സ് വീഡിഓ 2, മൈക്രോമാക്‌സ് സ്പാര്‍ക് 4ജി, ക്‌സോളോ ഇറാ 3X, ക്‌സോളോ ഇറാ 1X പ്രോ, ഇന്‍ടെക്‌സ് അക്വ A4, ഇന്‍ടെക്‌സ് അക്വ 5.5 VR+ എന്നിവയാണ്.

ഫ്‌ളിപ്കാര്‍ട്ട് വോഡാഫോണ്‍ ഓഫര്‍ പേജില്‍ ഫോണുകളുടെ മുഴുവന്‍ ലിസ്റ്റും കാണാം. മാര്‍ച്ച് 31 വരെ ഈ ഓഫര്‍ ഉണ്ടായിരിക്കും. ഉപഭോക്താക്കള്‍ക്ക് സാധുതയുളള വോഡാഫോണ്‍ പ്രീപെയ്ഡ് സിം കാര്‍ഡ് ഉണ്ടായിരിക്കണം, മറത്തരുത്.

കൊതുകുകളില്‍ നിന്നും രക്ഷ നേടാന്‍ ഇനി മൊബൈലുകള്‍

ജിയോക്കും ഇതേ ഓഫര്‍

ഇതേ ക്യാഷ്ബാക്ക് ഓഫര്‍ ജിയോഫോണിനും ഉണ്ട്. 18 മാസ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് 900 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു, അടുത്ത 18 മാസത്തിനുളളില്‍ ബാക്കി 1,100 രൂപയും ലഭിക്കുന്നു.

മൊത്തത്തില്‍ ലഭിക്കുന്ന 2000 രൂപ ഉപഭോക്താക്കളുടെ വോഡാഫോണ്‍ M-Pesa വാലറ്റില്‍ ക്രഡിറ്റാകുന്നതാണ്. കൂടാതെ നിങ്ങളുടെ സൗകര്യാര്‍ത്ഥം പണം ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതുമാണ്.

കഴിഞ്ഞ വര്‍ഷം വോഡാഫോണ്‍ മൈക്രോമാക്‌സുമായി ചേര്‍ന്ന് ഭാരത് 2 അള്‍ട്രാ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ആ ഫോണിനും ഇതേ ക്യാഷ്ബാക്ക് ഓഫറുകളും ഉണ്ടായിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Vodafone partners with Flipkart to offer a range of 4G smartphones. Effective price comes after receiving cashbacks

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot