വോഡാഫോണ്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 3ജി ഡാറ്റ സൗജന്യം!
3ജി, 4ജി ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കുന്നതാണ്. റെഡ് പോസ്റ്റ് പെയ്ഡ് പ്ലാന്‍ എന്നാണ് വോഡാഫോണിന്റെ ഈ പുതിയ ഓഫറിന്റെ പേര്.

499 രൂപയുടെ റീച്ചാര്‍ജ്ജ്
499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/നാഷണല്‍ കോളുകള്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും ചെയ്യാം, കൂടാതെ 3ജിബി 3ജി/4ജി ഡാറ്റ 4ജി ഹാന്‍സെറ്റുകാര്‍ക്കും 1ജിബി നോണ്‍-4ജി ഹാന്‍സെറ്റുകാര്‍ക്കും ലഭിക്കുന്നു.

മറ്റു ഓഫറുകള്‍
499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ സൗജന്യ ഇന്‍കമിങ്ങ് റോമിങ്ങ് ലഭിക്കുന്നതാണ്.

699 രൂപയുടെ റീച്ചാര്‍ജ്ജ്
699 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ഇതേ കോളിങ്ങും കൂടാതെ റോമിങ്ങും ടെക്‌സ്റ്റ് മെസേജുകളും 5ജിബി 4ജി/3ജി ഡാറ്റ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കും 2.5ജിബി നോണ്‍-4ജി ബാന്‍സെറ്റ് ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു.

899 രൂപയ്ക്കു റിച്ചാര്‍ജ്ജ്
ഇതില്‍ 8ജിബി 4ജി ഹാന്‍സെറ്റ് ഉപഭോക്താക്കള്‍ക്കും, 5ജിബി നോണ്‍-4ജി ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു.

1299 രൂപയുടെ റീച്ചാര്‍ജ്ജ്
1299 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ സൗജന്യമായി അണ്‍ലിമിറ്റഡ് കോളുകള്‍ റോമിങ്ങ് ഉള്‍പ്പെടെ ചെയ്യാം. 100 എസ്എംഎസ്സും ഇതില്‍ ലഭിക്കുന്നു. കൂടാതെ 12ജിബി 4ജി/3ജി ഡാറ്റ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു, 8ജിബി നോണ്‍-4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു.


Click it and Unblock the Notifications








