Home
News

വോഡഫോൺ പുതിയ 229 രൂപയുടെ റീചാർജ് പാക്ക് അവതരിപ്പിച്ചു: വിശദംശങ്ങൾ ഇവിടെ

നിരവധി ആനുകൂല്യങ്ങൾ വൊഡാഫോൺ ഇതിനോടകം അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കിക്കൊണ്ടാണ് വൊഡാഫോൺ ആനുകൂല്യങ്ങൾ അവതരിപ്പിക്കുന്നത്. കോളിങ് സൗകര്യത്തിൽ മാത്രമല്ല, മറിച്ച് പരമാവധി ഡാറ്റ ലഭ്യമാക്കാനുള്ള അവസരങ്ങളാണ് വൊഡാഫോൺ ലഭ്യമാക്കുവാൻ ശ്രമിക്കുന്നത് എന്നതിനുള്ള ഒരുത്തമ ഉദാഹരണമാണ് 229 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാർജ് പായ്ക്ക്.

വോഡഫോൺ പുതിയ 229 രൂപയുടെ റീചാർജ് പാക്ക് അവതരിപ്പിച്ചു: വിശദംശങ്ങൾ

വോഡഫോൺ

വോഡഫോൺ

വോഡഫോൺ 229 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാർജ് പായ്ക്ക് അവതരിപ്പിച്ചു. ഈ പായ്ക്കിൽ ഉപഭോക്താക്കൾക്ക് 28 ദിവസത്തെ കാലയളവിൽ ദിനംപ്രതി 2 ജി.ബിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആദ്യമായി 249 രൂപയുടെ റീചാർജ് സ്വികരിക്കുന്നവർക്ക് സൗജന്യമായി 4G സിം ഡോർസ്റ്റെപ് ഡെലിവറി ചെയ്യുന്ന സംവിധാനവും കമ്പനി ഇതിനോടകം ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.

229 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാർജ്

229 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാർജ്

ഈ പുതിയ 229 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിനംപ്രതി 2 ജി.ബിയുടെ 4G/3G ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ എന്നിവ ലഭിക്കും. 100 എസ്.എം.എസും സൗജന്യമായി കിട്ടും. വോഡഫോൺ പ്ലേ ആപ്പുകളായ ലൈവ് ടി.വി വഴി സിനിമകളും കാണാനുളള സൗകര്യവും ഉപഭോക്താക്കൾക്ക് ഇതോടപ്പം കമ്പനി നൽകുന്നുണ്ട്.

വോഡഫോൺ പ്ലേ

വോഡഫോൺ പ്ലേ

ഡൽഹി, എൻസിആർ, മുംബൈ, രാജസ്ഥാൻ തുടങ്ങിയ പ്രധാന സർക്കിളുകളിലെല്ലാം പായ്ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 199 രൂപ പ്ലാൻ ഉപയോഗിക്കുന്നവർക്ക് ലാഭകരമാണ് ഈ പ്ലാൻ. 199 രൂപ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസവും 1.5 ജി.ബിയുടെ 4G/5G ഡാറ്റയാണ് ലഭിക്കുക. ഇതിനൊപ്പം അൺലിമിറ്റഡ് വോയിസ് കോളുകളും ദിനവും 100 എസ്.എം.എസും ഈ പ്ലാനിൽ ലഭിക്കും.

  വൊഡാഫോൺ വെബ്സൈറ്റ് പ്രീപെയ്ഡ് റീചാർജ് സെക്ഷൻ

വൊഡാഫോൺ വെബ്സൈറ്റ് പ്രീപെയ്ഡ് റീചാർജ് സെക്ഷൻ

വോഡഫോൺ പ്ലേ ആപ്പുകൾ സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം. 28 ദിവസമാണ് ഈ പ്ലാനിൻറെ കാലാവധി. വൊഡാഫോണിൻറെ വെബ്സൈറ്റിലെ പ്രീപെയ്ഡ് റീചാർജ് സെഷനിൽ നിങ്ങളുടെ നമ്പർ നൽകിയാൽ കമ്പനിയുടെ പ്ലാനുകളുടെ മുഴുവൻ വിവരങ്ങളും ദൃശ്യമാകും. അവിടെ നൽകിയിട്ടുളള ബോണസ് കാർഡ് പ്ലാനിൽനിന്നും നിങ്ങൾക്ക് 229 രൂപ പായ്ക്ക് കാണാനാകും. റീചാർജ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ പ്ലാൻ ആക്ടിവേറ്റാകും.

 വോഡഫോൺ 4G ഡാറ്റ

വോഡഫോൺ 4G ഡാറ്റ

ഉപഭോക്താക്കൾക്ക് ദിനംപ്രതി 1.5 ജി.ബിയുടെ 4G /3G ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിനായി വോഡഫോൺ അടുത്തിടെ സിറ്റി ബാങ്കിനെ സമീപ്പിച്ചിരുന്നു. നിലവിലുളള വോഡഫോൺ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള അവസരം. വോഡഫോൺ വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാം.

ടെലികോം

ടെലികോം

ക്രെഡിറ്റ് കാർഡ് ലഭിച്ചു കഴിഞ്ഞാൽ ഈ ആനുകൂല്യം ഒരു മാസത്തേക്ക് ലഭിക്കാനായി 4,000 രൂപ അടയ്ക്കേണ്ടതായി വരും. ഒറ്റ തവണയായോ അല്ലാതെയോ ഉപഭോക്താവിന് പണം അടയ്ക്കാം. ഈ ഓഫർ നിലവിൽ കേരള സർക്കിളിൽ ലഭ്യമല്ല. ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ജയ്പൂർ, ഛണ്ഡീഗഡ്, അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, പുണെ, ഹൈദരാബാദ്, കൊൽക്കത്ത, സെക്കന്തരാബാദ്, ചെന്നൈ, ബറോഡ, കോയമ്പത്തൂർ എന്നി സർക്കിളുകളിൽ ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

Best Mobiles in India

English summary
Under the new Rs 229 plan, Vodafone is offering customers 2GB of daily 4G/3G data along with unlimited local, STD and roaming calls within India and 100 daily complementary SMSes. The company is also offering users free access to its Vodafone Play app to access live TV, watch shows and movies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X