Home
News

വോഡാഫോൺ ലൈവ് ടിവി അവസാനിക്കുന്നില്ല! ഇനി 179 രൂപയുടെ പ്ലാനുകൾ മുതൽ ലഭ്യം!

By Gizbot Bureau

വോഡാഫോൺ പ്ലെ ലൈവ് ടിവി സർവീസുകൾ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്ന പ്ലാനുകൾ ജൂണ് 30ന് അവസാനിക്കാനിരിക്കെ ഓഫറുകൾ പുതുക്കി കമ്പനി. 179 രൂപയുടെ പ്ലാൻ മുതൽ 799 രൂപയുടെ പ്ലാൻ വരെ റീചാർജ്ജ് ചെയ്യുന്നവർക്ക് ഈ ലൈവ് ടിവി സർവീസുകൾ വീണ്ടും ലഭിക്കും.

വോഡാഫോൺ ലൈവ് ടിവി അവസാനിക്കുന്നില്ല! ഇനി 179 രൂപയുടെ പ്ലാനുകൾ മുതൽ ലഭ്

മുമ്പ് ഈ വർഷം ജൂണ് 30ന് ഈ ഓഫറുകൾ അവസാനിക്കും എന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ ജിയോ, എയർടെൽ, ഐഡിയ എന്നിവർ തങ്ങളുടെ ടിവി സർവീസുകൾ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് നൽകുന്ന സാഹചര്യത്തിൽ മത്സരം നേരിടാൻ കമ്പനിയും തയ്യാറാകുകയായിരുന്നു.

179 രൂപ, 199 രൂപ, 255 രൂപ, 349 രൂപ, 399 രൂപ, 458 രൂപ, 509 രൂപ, 511 രൂപ, 549 രൂപ, 569 രൂപ, 799 രൂപ എന്നിവയുടെ വോഡാഫോൻ സൂപ്പർ പ്ലാനുകളിൽ മേൽ ആണ് ഈ ലൈവ് ടീവി സർവീസ് വീണ്ടും ലഭ്യമാകുക. ഇത് കൂടാതെ മറ്റു ചില സ്‌പെഷ്യൽ പാക്കുകൾക്കും ഈ ഓഫർ ലഭ്യമാകും എന്ന് കമ്പനി അറിയിക്കുന്നു.

ഇത് കൂടാതെ വൊഡാഫോൻ റെഡ് സബ്സ്ക്രിബിഷൻ ഓഫർ ഭാഗമായി 399 രൂപക്കും അതിനു മുകളിൽ വരുന്നതുമായ എല്ലാ കമ്പനി പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്കും ഈ ലൈവ് ടിവി സ്ട്രീമിംഗ് സൗകര്യം ലഭ്യമാകും. 12 മാസത്തേക്കായിരിക്കും ഈ സൗജന്യ സേവനം ലഭിക്കുക.

കമ്പനികളുടെ മത്സരം മുറുകുമ്പോൾ എയർടെൽ തങ്ങളുടെ ലൈവ് ടിവി സ്ട്രീമിംഗ് സൗകര്യം 2018 ഡിസംബർ 30 വരെ നൽകുന്നുണ്ട്. ഐഡിയ ആണെങ്കിൽ ഈ രംഗത്ത് വോഡാഫോണിനെ തോൽപ്പിക്കാൻ ഉതകുന്ന ഓഫറുകൾ കൊണ്ടുവരികയാണ്. ലൈവ് ടിവി രംഗത്ത് ശക്തമായ ഓഫറുകളുമായി ജിയോയും രംഗത്തുണ്ട്. ജിയോ ആണെങ്കിൽ ടിവി അടക്കം തങ്ങളുടെ എല്ലാ വിധ സർവീസുകളും പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

Best Mobiles in India

English summary
Vodafone Prepaid Superplan Subscribers Get Free Access to Live TV
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X