സൂപ്പര്‍ സ്പീഡില്‍ വോഡാഫോണ്‍ R217 4ജി മീഫൈ ഡിവൈസ് അവതരിപ്പിച്ചു, ജിയോ ഞെട്ടും..!

By GizBot Bureau
|

പല കാര്യത്തിലും എയര്‍ട്ടെല്ലും ജിയോയുമായിരുന്നു നേര്‍ക്കുനേര്‍ മത്സരം. അതില്‍ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് ബ്രോഡ്ബാന്‍ഡ് വിഭാഗത്തിലെ മത്സരങ്ങള്‍. ഇതില്‍ എയര്‍ടെല്ലിനോടൊപ്പം ജിയോയെ പൂട്ടാനായി ബിഎസ്എന്‍എല്ലും ഉണ്ട്.

സൂപ്പര്‍ സ്പീഡില്‍ വോഡാഫോണ്‍ R217 4ജി മീഫൈ ഡിവൈസ് അവതരിപ്പിച്ചു, ജിയോ

എന്നാല്‍ ഈ മത്സരത്തില്‍ വോഡാഫോണ്‍ എത്തിയിട്ടില്ല. വോഡാഫോണ്‍ തങ്ങളുടെ പ്രീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചതിനു ശേഷം വൈഫൈ സെഗ്മെന്റിലേക്ക് ഒരു പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുന്നു.

വോഡാഫോണ്‍ പുതിയ 4ജി മീഫൈ ഉപകരണം അവതരിപ്പിച്ചു. റിലയന്‍സ് ജിയോയുടെ ജിയോഫൈ പോലെ ഒരേ സമയം 15 ഉപയോക്താക്കള്‍ക്ക് ഈ ഉപകരണം ഉപയോഗിക്കാന്‍ കഴിയും. ഇതു കൂടാതെ ഉപകരണത്തില്‍ രസകരമായ പല സവിശേഷതകളും ഉണ്ട്.

 വോഡാഫോണ്‍ R217 4ജി മീഫൈ ഡിവൈസിന്റെ സവിശേഷതകള്‍

വോഡാഫോണ്‍ R217 4ജി മീഫൈ ഡിവൈസിന്റെ സവിശേഷതകള്‍

വോഡാഫോണിന്റെ ഈ ഉപകരണത്തിന് 150Mbps സ്പീഡാണ്. ഏഴു മണിക്കൂര്‍ വരെ നിലനില്‍ക്കുന്ന 1800എംഎഎച്ച് ലീ-ലോണ്‍ ബാറ്ററിയാണ് വോഡാഫോണ്‍ മീഫൈ ഡിവൈസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനോടൊപ്പം 32ജിബി സ്റ്റോറേജ് വരെ പിന്തുണയ്ക്കുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്.

കൂടാതെ ഈ സവിശേഷതളോടാപ്പം വോഡാഫോണ്‍ 4ജി മീഫൈ ഉപകരണം WPS ആധികാരികതയോടൊപ്പമാണ് എത്തിയിരിക്കുന്നത്. സുരക്ഷക്കായി വൈഫൈ പാസ്‌വേഡും ഉണ്ട്. വൈ-ഫൈ ഡിവൈസിനെ കുറിച്ച് വിശകലനം നടത്താനായി സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ് ഉപയോക്താക്കള്‍ക്കായി ഒരു ഹോട്ട്‌സ്‌പോട്ട് മോണിറ്ററിംഗ് ആപ്പും ഇതിലുണ്ട്.

വോഡാഫോണ്‍ മീഫൈ ഡിവൈസിന്റെ മറ്റു സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 150Mbps ഡൗണ്‍ലിങ്ക് സ്പീഡും 50 Mbps അപ്‌ലിങ്ക് സ്പീഡും ഉണ്ട്. LTEയില്‍ 800/900/1800/2100Mhz ബാന്‍ഡ് പിന്തുണയ്ക്കുകയും GSMല്‍ 900/1800Mhz പിന്തുണയ്ക്കുകയും ചെയ്യുന്നു.

റിലയന്‍സ് ജിയോഫൈയുമായി മത്സരം

റിലയന്‍സ് ജിയോഫൈയുമായി മത്സരം

റിലയന്‍സ് ജിയോ ജിഗാഫൈബര്‍ ലോഞ്ച് ചെയ്തു കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് വോഡാഫോണ്‍ 4ജി മീഫൈ ഡിവൈസിനെ കുറിച്ചുളള വിവരങ്ങള്‍ വെബില്‍ എത്തുന്നത്. ജിയോയുടെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചതോടെ മറ്റു ടെലികോം സേവനദാദാക്കളായ എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നിവ പുതിയ ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തു. ഒടുവില്‍ ഇങ്ങനെ ഒരു പദ്ധതിയുമായി വോഡാഫോണിനും ഇന്റര്‍നെറ്റ് വിപണിയില്‍ പ്രവേശിക്കേണ്ടി വന്നു.

വോഡാഫോണ്‍ R217 4ജി മീഫൈ ഡിവൈസിന്റെ വില

വോഡാഫോണ്‍ R217 4ജി മീഫൈ ഡിവൈസിന്റെ വില

വോഡാഫോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റു പ്രകാരം വോഡാഫോണ്‍ R217 4ജി മീഫൈ ഡിവൈസിന്റെ വില 3,690 രൂപയാണ്. എന്നിരുന്നാലും ഇത് കുറഞ്ഞ വിലയില്‍, അതായത് 1950 രൂപയ്ക്ക് ലഭ്യമാകും. ഇതൊരു 4ജി മീഫൈ ഉപകരണം ആയതിനാല്‍ 4ജി കവറേജ് നല്‍കുന്ന എല്ലാ സര്‍ക്കിളുകളിലും ഇത് എത്തുമെന്നു തന്നെ നമുക്കു പ്രതീക്ഷിക്കാം.

ഫിംഗർപ്രിന്റ് ഫോൺ അൺലോക്ക് ചെയ്യാൻ മാത്രമുള്ളതല്ല, വേറെയുമുണ്ട് ചില ഉപയോഗങ്ങൾ!ഫിംഗർപ്രിന്റ് ഫോൺ അൺലോക്ക് ചെയ്യാൻ മാത്രമുള്ളതല്ല, വേറെയുമുണ്ട് ചില ഉപയോഗങ്ങൾ!

 

Best Mobiles in India

Read more about:
English summary
In the broadband market segment, Vodafone has been left out while the other telcos such as Airtel, BSNL and Reliance Jio are competing against each other. To make up for the loss, the operator seems to be all set to make a new announcement in the WiFi sector. After revising its prepaid and postpaid plans to stay competitive in the market, the telco seems to be all set to take on the Reliance JioFi.Read more at: https://www.gizbot.com/internet/news/vodafone-r217-4g-mifi-device-jiofi-rival-speed-052412.htmlIn the broadband market segment, Vodafone has been left out while the other telcos such as Airtel, BSNL and Reliance Jio are competing against each other. To make up for the loss, the operator seems to be all set to make a new announcement in the WiFi sector. After revising its prepaid and postpaid plans to stay competitive in the market, the telco seems to be all set to take on the Reliance JioFi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X