Home
News

വോഡാഫോണിന്റെ റെഡ് പ്ലാന്‍ വരിക്കാര്‍ക്ക് സൗജന്യ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍

By Gizbot Bureau

വോഡാഫോണ്‍ തങ്ങളുടെ റെഡ് പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു. അതായത് ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാനായി ടെലികോം കമ്പനി വീഡിയോ സ്ട്രീമിംഗ് സേവന കമ്പനിയുമായി കൈകോര്‍ത്തിരിക്കുകയാണ്.

വോഡാഫോണിന്റെ റെഡ് പ്ലാന്‍ വരിക്കാര്‍ക്ക് സൗജന്യ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ

ഒരിക്കല്‍ എയര്‍ടെല്‍ ആമസോണ്‍ പ്രൈമിനോടു ചേരുകയും അതു പോലെ ജിയോ തങ്ങളുടെ സ്വന്തം ജിയോ ടിവി അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതിനു പകരം വോഡാഫോണ്‍ നല്‍കുന്നത് തിരഞ്ഞെടുത്ത തങ്ങളുടെ റെഡ് പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കായി ഒരു വര്‍ഷം സൗജന്യമായി നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നു.

റെഡ് പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാകുന്നതിന് വോഡാഫോണ്‍ ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോര്‍ സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 'Netflix' എന്ന സന്ദേശം 199 ലേക്ക് അയക്കുകയോ ചെയ്യാം. വോഡാഫോണ്‍ വെബ്‌സൈറ്റ് ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

ഈ പ്ലാനിന്റെ മൂല്യം അനുസരിച്ച് ഉപയോക്താക്കള്‍ക്ക് പ്രതിമാസം 500 രൂപ വരെ തങ്ങളുടെ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടില്‍ ക്രഡിറ്റാകുന്നതുമാണ്. കഴിഞ്ഞ വര്‍ഷമാണ് വോഡാഫോണ്‍ റെഡ് പ്ലാന്‍ അവതരിപ്പിച്ചത്. പ്രതിമാസം 399 രൂപയാണ് പ്ലാന്‍വില ആരംഭിക്കുന്നത്. ഒന്നു കൂടി നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് വോഡാഫോണിന്റെ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കു മാത്രമേ ഇത് ലഭ്യമാകൂ.

ഈ പ്ലാനിന്റെ കീഴില്‍ ലഭ്യമായ എല്ലാ പുതുക്കിയ റെഡ് പ്ലാനുകളുടേയും ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.


#1. വോഡാഫോണ്‍ 399 പ്ലാന്‍

ഡേറ്റ റോള്‍ഓവര്‍ സൗകര്യത്തോടു കൂടി 40ജിബി ഡേറ്റയാണ് ഈ പ്ലിനില്‍ ലഭിക്കുന്നത്. ഇതു കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, ഫ്രീ നാഷണല്‍ റോമിംഗ്, ഒരു വര്‍ഷത്തെ സൗജന്യ വോഡാഫോണ്‍ സബ്‌സ്‌ക്രിപ്ഷന്‍, ആമസോണ്‍ പ്രൈം എന്നിവയും ലഭിക്കുന്നു.

#2. വോഡാഫോണ്‍ 499 രൂപ പ്ലാന്‍

ഡേറ്റ റോള്‍ഓവര്‍ സൗകര്യത്തോടു കൂടി 75ജിബി ഡേറ്റയാണ് ഈ പ്ലാനില്‍ ലഭ്യമാകുന്നത്. കൂടാതെ ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, സൗജന്യ റോമിംഗ്, മൊബൈല്‍ ഷീള്‍ഡ്, ഒരു വര്‍ഷത്തെ സൗജന്യ വോഡാഫോണ്‍ സബ്‌സ്‌ക്രിപ്ഷന്‍, ആമസോണ്‍ പ്രൈം എന്നിവയും ലഭിക്കുന്നു.

#3. വോഡാഫോണ്‍ 1299 രൂപ പ്ലാന്‍

ഈ പ്ലാനില്‍ 100ജിബി ഡേറ്റ ഓവറോള്‍ ഡേറ്റ 500ജിബി എന്നിവ ലഭിക്കുന്നു. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, അണ്‍ലിമിറ്റഡ് റോമിംഗ്, 100 ഐഎസ്ഡി മിനിറ്റ്‌സ്, രണ്ടു മാസത്തെ നെറ്റ്ഫ്‌ളിക് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ലഭിക്കുന്നു. ഇതിനോടൊപ്പം വോഡാഫോണ്‍ പ്ലേ, ആമസോണ്‍ പ്രൈം എന്നിവയ്ക്കും ഒരു വര്‍ഷം ഫ്രീ സബ്‌സക്രിപ്ഷന്‍ ഉണ്ട്.

#4. വോഡാഫോണ്‍ 199 രൂപ പ്ലാന്‍

200ജിബി ഡേറ്റ, ഓവറോള്‍ ഡേറ്റ 500ജിബി വരേയും ലഭിക്കുന്നു. ഇതിനോടൊപ്പം ഫ്രീ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, അണ്‍ലിമിറ്റഡ് റോമിംഗ്, 200 ഐഎസ്ഡി മിനിറ്റ്‌സ്, ഒരു വര്‍ഷത്തെ വോഡാഫോണ്‍ പ്ലേ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, മൂന്നു മാസത്തെ ഫ്രീ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും നല്‍കുന്നു.

#5. വോഡാഫോണ്‍ 2999 രൂപ പ്ലാന്‍

300ജിബി ഡേറ്റ, 500ജിബി റോള്‍ഓവര്‍ എന്നിവ കൂടാതെ 200 ഐഎസ്ഡി മിനിറ്റ്‌സ്, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, റോമിംഗ് കോള്‍സ്, 10,498 രൂപ വരെയുളള സൗജന്യ സേവനങ്ങളും ലഭിക്കുന്നു. ഈ സൗജന്യ സേവനത്തില്‍ 2 മാസത്തേക്ക് 499 രൂപ വിലയുളള വോഡാഫോണ്‍ പ്ലേ, 12 മാസത്തേക്ക് 999 രൂപ വിലയുളള ആമസോണ്‍ പ്രൈം, 3000 രൂപ വിലയുളള ഫ്രീ ഡിവൈസ് പ്രൊട്ടക്ഷന്‍, 12 മാസത്തേക്ക് 6000 രൂപ വിലയുളള ഡിവൈസ് പ്രൊട്ടക്ഷന്‍, പ്രതിമാസം 2999 രൂപയുടെ കൂപ്പണുകള്‍ എന്നിവ അടങ്ങുന്നു.

More from GizBot

Best Mobiles in India

English summary
Vodafone Red customers getting up to 1 year free subscription of Netflix
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X