ഏറ്റവും കുറഞ്ഞ ബില്‍ നല്‍കിക്കൊണ്ട് വോഡാഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍
ജിയോ തുടങ്ങിവച്ച വെല്ലുവിളി നേരിടാനുളള ശ്രമത്തിലാണ് മറ്റെല്ലാ ടെലികോം കമ്പനികളും. ഈ സാഹചര്യത്തില്‍ പുത്തന്‍ ഓഫറുമായി രംഗത്ത് എത്തിയിരിക്കുകയാണ് വോഡാഫോണ്‍.

അതായത് വോഡാഫോണിന്റെ റെഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ ഏറ്റവും കുറഞ്ഞ ബില്‍ ഗ്യാരന്റി നല്‍കിക്കൊണ്ട് നവീകരിച്ചിരിക്കുന്നു. പുതിയ റെഡ് പദ്ധതി പ്രകാരം വോഡാഫോണ്‍ ബില്‍ ഗ്യാരന്റി എന്ന ഒപ്ടിമൈസേഷന്‍ ടെക്‌നോളജിയാണ് അവതരിപ്പിച്ചത്. മൊബൈല്‍ ഇന്‍ഷുറന്‍സ്, പരിധിയില്ലാത്ത രാജ്യാന്തര റോമിംഗ്, വിനോദ പരിപാടികള്‍ തുടങ്ങിയവയെല്ലാം ഈ പ്ലാനില്‍ ഉള്‍പ്പെടും.
റെഡ് എന്റര്‍ടെയിന്‍മെന്റ് 399 രൂപ, റെഡ് ഇന്റര്‍നാഷണല്‍ 999 രൂപ, റെഡ് ഇന്റര്‍നാഷണല്‍ പ്ലസ് 1299 രൂപ, റെഡ് സിഗ്നേച്ചര്‍ 1,999 രൂപ, റെഡ് സിഗ്നേച്ചര്‍ പ്ലസ് 2,999 രൂപ എന്നിവയാണ് കുറഞ്ഞ ബില്‍ ഗ്യാറന്റിയില്‍ നല്‍കുന്ന റെഡ് പാക്കുകള്‍. റെഡ് പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് 12 മാസത്തേക്ക് വോഡാഫോണ്‍ പ്ലേ, അണ്‍ലിമിറ്റഡ് ലൈവ് ടിവി, പുതിയ സിനിമകള്‍, ടിവി പരിപാടികള്‍ തുടങ്ങിയവയെല്ലാം ആസ്വദിക്കാം. റെഡ് ഇന്റര്‍നാഷണല്‍, റെഡ് ഇന്റര്‍നാഷണല്‍ പ്ലസ്, റെഡ് സിഗ്നേച്ചര്‍, സിഗ്നേച്ചര്‍ പ്ലസ് പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 12 മാസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കും.
പുതിയ 999 രൂപ പാക്കില്‍ 50 ഐഎസ്ഡി മിനിറ്റും മൊബൈല്‍ ഷീള്‍ഡ് സബ്‌സ്‌ക്രിപ്ഷനും ഉള്‍പ്പെടുന്നു. ഈ ഐഎസ്ഡി മിനിറ്റ്‌സുകള്‍ നിങ്ങള്‍ക്ക് യുഎസ്, ചൈന, കാനഡ, മലേഷ്യ, സിംഗ്പപൂര്‍, ഹോങ്കോങ്ങ്, തായ്‌ലാന്റ് എന്നീവിടങ്ങളില്‍ ഉപയോഗിക്കാം. കൂടാതെ ഇതില്‍ 999 രൂപയുടെ വോഡാഫോണ്‍ ഹോട്ട് ഡീല്‍ കൂപ്പണുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ റെഡ് ഡേറ്റ പാക്ക് ഉപയോക്താക്കള്‍ക്കും ഒരു വര്‍ഷം ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി നല്‍കും. വോഡാഫോണ്‍ ഇന്ത്യ ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ വോഡാഫോണ്‍ റെഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിക്കും, എന്ന് വോഡാഫോണ്‍ ഇന്ത്യ അസോസിയേറ്റ് ഡയറക്ടര്‍-കണ്‍സ്യൂമര്‍ ബിസിനസ് അവനീഷ് ഖോസ്ല പറഞ്ഞു.
വോഡാഫോണ്‍ റെഡ് എന്റര്‍ടെന്‍മെന്റ് പ്ലസ് പ്ലാനിനു മുകളില്‍ തിരഞ്ഞെടുക്കുന്ന വരിക്കാര്‍ക്ക് പ്രോത്സാഹനമായി മൊബൈല്‍ ഇന്‍ഷുണന്‍സ് ലഭിക്കും. ആയതിനാല്‍ അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ വെളളത്തില്‍ വീണുളള നഷ്ടങ്ങളില്‍ നിന്നും കൂടാതെ വൈറസ്, മാല്‍വയറുകളില്‍ നിന്നു വാറന്റിയും നല്‍കുന്നു. വോഡാഫോണ്‍ റെഡ് പ്ലാന്‍ വരിക്കാരിലെ രാജ്യാന്തര യാത്രക്കാര്‍ക്ക് 20 രാജ്യങ്ങളില്‍ ദിവസവും 180 രൂപയ്ക്കുളള അധിക പാക്കിലൂടെ സൗജന്യമായി അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം.


Click it and Unblock the Notifications








