Home
News

വോഡാഫോണ്‍ 199 രൂപ പ്ലാന്‍: 2.8ജിബി ഡേറ്റ പ്രതിദിനം, 28 ദിവസം വാലിഡിറ്റി

By Gizbot Bureau

ടെലികോം വിപണിയിലെ താരിഫ് യുദ്ധം എപ്പോള്‍ അവസാനിക്കും? ഇത് എല്ലാവരും തമ്മില്‍ തമ്മില്‍ ചോദിക്കുന്ന ഒരു ചോദ്യമാണ്. റിലയന്‍സ് ജിയോയുടെ പ്രവേശനത്തോടെയാണ് മറ്റെല്ലാ ഓപ്പറേറ്റര്‍മാരും ആകര്‍ഷകമായ പ്ലാനുകള്‍ കൊണ്ടു വരാന്‍ തുടങ്ങിയത്.

വോഡാഫോണ്‍ 199 രൂപ പ്ലാന്‍: 2.8ജിബി ഡേറ്റ പ്രതിദിനം, 28 ദിവസം വാലിഡിറ്റ

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എയര്‍ടെല്‍ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളായ 149 രൂപ, 399 രൂപ എന്നിവയുടെ ഡേറ്റ ഓഫറുകള്‍ വെട്ടിക്കുറച്ചത്. കാരണം ജിയോ ഡബിള്‍ ധമാക്ക ഓഫറിനെ ലക്ഷ്യമിട്ടായിരുന്ന എയര്‍ടെല്ലിന്റെ ഈ ഓഫറും. ജൂണ്‍ 30ന് ജിയോ ഓഫര്‍ അവസാനിക്കുകയും അതേ തുടര്‍ന്ന് എയര്‍ടെല്‍ പ്ലാനുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ഇപ്പോള്‍ വോഡാഫോണ്‍ 199 രൂപയുടെ പ്ലാന്‍ പുതുക്കിയിരിക്കുകയാണ്. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍.

വോഡാഫോണ്‍ 199 രൂപ പ്രീപെയ്ഡ് പ്ലാന്‍

വോഡാഫോണിന്റെ പുതുക്കിയ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 2.8ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. അങ്ങനെ മൊത്തത്തില്‍ 78.5ജിബി ഡേറ്റ നിങ്ങള്‍ക്കു ലഭിക്കുന്നു. നേരത്തെ ഈ പ്ലാനില്‍ 1.4ജിബി ഡേറ്റയായിരുന്നു നല്‍കി വന്നത്. മുകളില്‍ സൂചിപ്പിച്ചിരുന്നു, ഈ പ്ലാന്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമാണെന്ന്. അതിനാല്‍ അല്ലാത്തവര്‍ക്ക് 1.4ജിബി ഡേറ്റയില്‍ തന്നെ തുടര്‍ന്നു കൊണ്ടു പോകാം.

ഈ പ്ലാനില്‍ ഡേറ്റ ബനിഫിറ്റ് മാത്രമല്ല നല്‍കുന്നത്. അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് സേവനവും നല്‍കുന്നുണ്ട്. അതില്‍ 250 ഫ്രീ മിനിറ്റ് പ്രതിദിനവും 1000 മിനിറ്റ് ഫ്രീ പ്രതിവാരവുമാണ്. എന്നാല്‍ സൗജന്യ എസ്എംഎസ് മാത്രം ഈ പ്ലാനില്‍ നല്‍കുന്നില്ല.

എയര്‍ടെല്ലിനും ജിയോക്കും തിരിച്ചടി ആകുമോ?

വോഡാഫോണിന്റെ 199 രൂപയുടെ ഈ പ്ലാന്‍ ജിയോയുടെ 198 രൂപയുടെ പ്രീപെയ്ഡ് പ്ലാനുമായി ആകും മത്സരം. 198 രൂപയുടെ ജിയോ പ്ലാനില്‍ 2ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്, 28 ദിവസത്തെ വാലിഡിറ്റിയില്‍. കൂടാതെ 100എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയും നല്‍കുന്നുണ്ട്.

എന്നാല്‍ എയര്‍ടെല്ലിന്റെ 199 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 1.4ജിബി ഡേറ്റ, 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവ പ്രതിദിനം നല്‍കുന്നു. ഈ പ്ലാന്‍ വാലിഡിറ്റിയും 28 ദിവസമാണ്. എന്നാല്‍ ഇവയേക്കാള്‍ എറ്റവും മികച്ചത് വോഡാഫോണിന്റെ ഈ പുതുക്കിയ പ്ലാന്‍ തന്നെയാണ്.

More from GizBot

Best Mobiles in India

English summary
Vodafone revises Rs. 199 prepaid plan to offer 2.8GB data per for 28 days
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X