വോഡഫോണിൻറെ ഈ റീചാർജ് പ്ലാൻ ദിനംപ്രതി 2 ജി.ബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് തുടങ്ങിയവ

|

ഇന്ത്യയിൽ വോഡഫോൺ അതിൻറെ 129 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പരിഷ്‌കരിച്ചു. ഇപ്പോൾ ഏറ്റവും പുതിയ പുനരവലോകനത്തോട 2 ജി.ബിയുടെ മൊത്തം ഡാറ്റ ബെനിഫിറ്റ് വാഗ്ദാനം ചെയ്യുന്നതിനായി 129 പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഇപ്പോൾ സജ്ജമാണ്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്.എം.എസുകളും ഇതോടപ്പം ലഭ്യമാണ്. വോഡഫോണിൻറെ ഈ പുതിയ നീക്കം എയർടെല്ലിൻറെ 129 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നു.

വോഡഫോണിൻറെ ഈ റീചാർജ് പ്ലാൻ ദിനംപ്രതി 2 ജി.ബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്

 

അടുത്തിടെ 129 റീചാർജ് പ്ലാനിൽ നിന്നും ഒരു അപ്‌ഡേറ്റ് ലഭിക്കുകയും 28 ദിവസത്തേക്ക് മൊത്തം 2 ജി.ബി ഡാറ്റ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. 129 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് സാധുതയിലുടനീളം അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്.എം.എസുകളും ലഭിക്കുന്നു. പുതുക്കിയ വോഡഫോൺ സൈറ്റിലെ ലിസ്റ്റിംഗ് അനുസരിച്ച് ടെൽകോയുടെ പ്രവർത്തനം ഉള്ള എല്ലാ സർക്കിളുകളിലും 129 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ സാധുവാണ്.

വോഡഫോൺ

വോഡഫോൺ

മുമ്പത്തെ 1.5 ജി.ബി ഡാറ്റാ ആനുകൂല്യത്തിന് പകരം 2 ജി.ബി 2G / 3G അല്ലെങ്കിൽ 4G ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 500 എം‌.ബി ഡാറ്റ ബെനിഫിറ്റ് കൂടാതെ 129 രൂപയുടെ വോഡഫോൺ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. ഇതിനർത്ഥം 28 ദിവസത്തെ റീചാർജ് കാലാവധിയിൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും പ്രതിദിനം 100 എസ്.എം.എസ് സന്ദേശങ്ങളും ലഭ്യമാണ്.

എയർടെൽ

എയർടെൽ

തത്സമയ ടി.വി, മൂവികൾ, ഷോകൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി വോഡഫോൺ പ്ലേ അപ്ലിക്കേഷനിലേക്കുള്ള ആക്‌സസും ഇതോടപ്പം ഓപ്പറേറ്റർ കൊണ്ടുവന്നിട്ടുണ്ട്. 129 രൂപയുടെ വോഡഫോൺ പ്രീപെയ്ഡ് റീചാർജ് പ്ലാൻ‌ എയർട്ടലിൻറെ 129 രൂപയ്ക്കുള്ള റീചാർജ് പ്ലാനിനെതിരെ ശക്തമായ മത്സരാർത്ഥിയാക്കുന്നു. മെയ് മാസത്തിൽ ഒരു അപ്‌ഡേറ്റ് ലഭിച്ച 129 എയർടെൽ പ്രീപെയ്ഡ് റീചാർജ്, നിലവിൽ 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾക്കും 100 എസ്.എം.എസ് സന്ദേശങ്ങൾക്കും ഒപ്പം 2 ജി.ബി ഡാറ്റ ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നു. വോഡഫോൺ പ്ലേ അപ്ലിക്കേഷൻ ആക്‌സസ്സ് വോഡഫോൺ നൽകുന്നതുപോലെ, എയർടെൽ ടി.വിയും വിങ്ക് മ്യൂസിക് സേവനവും നൽകുന്നു.

 റിലയൻസ് ജിയോ
 

റിലയൻസ് ജിയോ

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്റർ റിലയൻസ് ജിയോയിലും 2 ജി.ബി മൊത്തം 4G ഡാറ്റയുടെ അതേ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ 28 ദിവസത്തേക്ക് 98 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ജിയോ ആപ്ലിക്കേഷനുകൾക്ക് സബ്‌സ്‌ക്രിപ്‌ഷനും ഉണ്ട്. മേൽപ്പറഞ്ഞ ടെലികോം ഓപ്പറേറ്റർമാരുമായി താരതമ്യപ്പെടുത്തുമ്പോൾ റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് ദിവസേന 200 അധിക എസ്.എം.എസ് വാഗ്ദാനം ചെയ്യുന്നു.

പ്രീപെയ്ഡ് പ്ലാനുകൾ

പ്രീപെയ്ഡ് പ്ലാനുകൾ

അടുത്തിടെ, വോഡഫോൺ ഇന്ത്യയിലെ ഉപയോക്താക്കൾക്കായി 299 രൂപയ്ക്ക് പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 70 ദിവസത്തെ സാധുത വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിൽ മൊത്തം 3 ജി.ബി 4G / 3G മൊബൈൽ ഡാറ്റയും 1,000 സന്ദേശങ്ങളും ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ദേശീയ, പ്രാദേശിക, റോമിംഗ് കോളുകളും സൗജന്യമായി ലഭിക്കും.

Most Read Articles
Best Mobiles in India

English summary
Vodafone has revised its Rs 129 plan. This plan initially used to offer 1.5GB data for one month. However, after the revision, this plan for Rs 129 now offers 2GB data for a period of 28 days. This is an increase of almost 500MB than the previous allotment. For those who consume data a lot by watching videos or movies online, the extra 500MB can make a lot of difference to value-seeking consumers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X