ഇതാണ് വോഡാഫോണിന്റെ പുതിയ 159 രൂപ പ്രീപെയ്ഡ് പ്ലാന്‍...!
പുതിയ പ്ലാനുമായി വോഡാഫോണ്‍ രംഗത്ത്. ടെലികോം ഓപ്പറേറ്റര്‍മാരുടെ താരിഫ് യുദ്ധം ഇപ്പോഴൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല. റിലയന്‍സ് ജിയോയുടെ വരവോടു കൂടി എല്ലാ ഓപ്പറേറ്റര്‍മാരും ഒന്നിനൊന്നു മികച്ച പ്ലാനുകളാണ് അവതരിപ്പിക്കുന്നത്.

വോഡാഫോണ്‍
ഇതിനു മുന്‍പ് വോഡാഫോണ്‍ ഈ വര്‍ഷത്തെ പുതിയ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് 20% ഡിസ്‌ക്കൗണ്ട് നല്‍കിയിരുന്നു. ഇതിനു പുറമേ, ടെലികോം ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിക്കുകയും പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് 50% ഡിസ്‌ക്കൗണ്ട് നല്‍കുകയും ചെയ്തു. ഇപ്പോള്‍ മറ്റൊരു പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വോഡാഫോണ്‍.
അതായത് വോഡാഫോണിന്റെ 159 രൂപയുടെ പ്രീപെയ്ഡ് കോംബോ റീച്ചാര്‍ജ്ജ്. ഈ പ്ലാനില്‍ മൊത്തത്തില്‍ 28ജിബി ഡേറ്റയാണ് നല്‍കുന്നത്.

വോഡാഫോണ്‍ 159 രൂപ പ്രീപെയ്ഡ് പ്ലാന്‍
ഈ പ്ലാനിന്റെ ആനുകൂല്യങ്ങള്‍ ഇങ്ങനെയാണ്. പ്രതിദിനം 1ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഈ പ്ലാന്‍ നേരിട്ടു മത്സരിക്കുന്നത് എയര്‍ടെല്ലുമായാണ്. എന്നാല്‍ അതില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ വാഗ്ദാനം ചെയ്യുന്നില്ല. പ്രതിദിനം 250 മിനിറ്റാണ് കോളിന് അനുവദിച്ചിരിക്കുന്നത്. കൂടാതെ 100 അദ്വിതീയ നമ്പറുകള്‍ക്കും ഈ കാലയളവില്‍ പരിധി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതേ പ്ലാനുമായി വോഡാഫോണ്‍
എയര്‍ടെല്ലിനും ഇതിനു സമാനമായ 149 രൂപ പ്രീപെയ്ഡ് പ്ലാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ഈ പ്ലാനില്‍ 1ജിബി ഡേറ്റ പ്രതിദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.


Click it and Unblock the Notifications








