തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് വൊഡാഫോണിന്റെ 205 രൂപ, 225 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍

|

മൊബൈല്‍ സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. ഇതിന് അനുസരിച്ച് കമ്പനികള്‍ മൊബൈല്‍ നിരക്കുകള്‍ പുതുക്കുന്നു. റിലയന്‍സ് ജിയോയോട് മത്സരിക്കുന്നതിന്റെ ഭാഗമായി വൊഡാഫോണും എയര്‍ടെല്ലും അടുത്തിടെ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം വൊഡാഫോണ്‍ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ കൂടി പുറത്തിറക്കി.

തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് വൊഡാഫോണിന്റെ 205 രൂപ, 225 രൂപ പ്രീപെയ്

205 രൂപയുടെയും 225 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളാണ് വൊഡാഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. പരിധികളില്ലാതെ വോയ്‌സ് കോളുകള്‍, ഹൈസ്പീഡ് ഡാറ്റ, സൗജന്യ എസ്എംഎസ് എന്നിവയാണ് പ്ലാനുകളുടെ ആകര്‍ഷണം. തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ പ്ലാനുകള്‍ ലഭിക്കുക.

205 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

205 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

FUP-യുടെ നിയന്ത്രണങ്ങളൊന്നുമില്ലാതെ പരിധികളില്ലാതെ ലോക്കല്‍- നാഷണല്‍ റോമിംഗ് കോളുകള്‍ വിളിക്കാന്‍ കഴിയും. പ്ലാനിന്റെ കാലാവധിക്കുള്ളില്‍ 600 ലോക്കല്‍-നാഷണല്‍ എസ്എംഎസ് ലഭിക്കും. 35 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഈ സമയത്ത് 2 ജിബി ഡാറ്റ ഉപയോഗിക്കാം. പിന്നീടുളള ഓരോ എംബിക്കും 50 പൈസ വച്ച് ഈടാക്കും.

225 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

225 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

48 ദിവസമാണ് പ്ലാനിന്റെ കാലാവധി. 205 രൂപയുടെ പ്ലാനില്‍ ലഭിക്കുന്നത് പോലെ സൗജന്യ കോളുകളും എസ്എംഎസും ഇതിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്ലാനില്‍ 4 ജിബി ഡാറ്റ ലഭിക്കും.

 

പുതിയ പ്ലാനുകളുടെ മറ്റ് ഗുണങ്ങള്‍

പുതിയ പ്ലാനുകളുടെ മറ്റ് ഗുണങ്ങള്‍

വൊഡാഫോണ്‍ വെബ്‌സൈറ്റില്‍ പുതിയ പ്ലാനുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇവ ഉത്തര്‍പ്രദേശ്, ഡല്‍ഹി, എന്‍സിആര്‍, ഝാര്‍ഖണ്ഡ്, ബീഹാര്‍, കര്‍ണ്ണാടക എന്നീ സര്‍ക്കിളുകളില്‍ മാത്രമേ ലഭിക്കൂവെന്ന് സൂചനയുണ്ട്.

ഈ പ്ലാനുകള്‍

ഈ പ്ലാനുകള്‍

ഈ പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് വൊഡാഫോണ്‍ പ്ലേ, ഐഡിയ മൂവീസ് & ടിവി ആപ്പ് വഴി സീ5 തീയറ്റര്‍ സൗജന്യമായി ലഭിക്കും. റിലയന്‍സ് ജിയോയുടെ 198 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ നേരിടാനായാണ് വൊഡാഫോണ്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ടെല്ലിന്റെ 199 രൂപയുടെയും 249 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനും ഇതിലൂടെ വൊഡാഫോണ്‍ ലക്ഷ്യമിടുന്നു. ഡാറ്റ അധികം ഉപയോഗിക്കാത്തവര്‍ക്ക് വേണ്ടിയാണ് വൊഡാഫോണ്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

Best Mobiles in India

English summary
The telecom sector has become highly competitive and all the telcos are revising their tariff plans and launching new plans to make the competition fiercer. In an attempt to compete against the likes of Reliance Jio, Vodafone and Airtel has coming up with new plans. Now, Vodafone has launched two new prepaid plans that offer multiple benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X