Home
News

വോഡാഫോണിന്റെ 279 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി വര്‍ദ്ധിപ്പിച്ചു..!

കൂടുതല്‍ വരിക്കാരെ ലഭിക്കാനാനുളള പോരാട്ടത്തിലാണ് എല്ലാ ടെലികോം കമ്പനികളും. ജിയോ, എയര്‍ടെല്‍ എന്നിവരെ ലക്ഷ്യം വച്ച് വോഡാഫോണ്‍ പുതിയ ദീര്‍ഘകാല പദ്ധതി അവതരിപ്പിച്ചു.

വോഡാഫോണിന്റെ 279 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി വര്‍ദ്ധിപ്പിച്ചു

279 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാന്‍ ചില സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുക. കുറഞ്ഞ ഡേറ്റയാണ് ഈ പ്ലാനില്‍, എന്നാല്‍ കൂടുതല്‍ കോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വച്ചാണ് വോഡാഫോണിന്റെ ഈ പ്ലാന്‍.

വോഡാഫോണ്‍ 279 രൂപ പ്രീപെയ്ഡ് പ്ലാന്‍

വോഡാഫോണ്‍ 279 രൂപ പ്രീപെയ്ഡ് പ്ലാന്‍

വോഡാഫോണിന്റെ 279 രൂപ പ്ലാനില്‍ 250 മിനിറ്റ് പ്രതിദിനവും 1000 മിനിറ്റ് പ്രതിവാരവുമാണ് അണ്‍ലിമിറ്റഡ് കോളുകള്‍ ലഭിക്കുന്നത്. 84 ദിവസം വാലിഡിറ്റിയുളള ഈ പ്ലാനില്‍ പ്രതിദിനം 100 എസ്എംഎസ്, 4ജിബി 3ജി ഡേറ്റ എന്നിവ ലഭിക്കുന്നു.

 399 രൂപ

399 രൂപ

വോഡാഫോണിന്റെ 399 രൂപ പ്ലാനില്‍ പ്രതിദിനം 1.4ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് കോള്‍, എസ്എംഎസ് എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

വോഡാഫോണിന്റെ ഏറ്റവും പുതിയ രണ്ടു പ്ലാനുകള്‍

വോഡാഫോണിന്റെ ഏറ്റവും പുതിയ രണ്ടു പ്ലാനുകള്‍

വോഡാഫോണ്‍ ഏറ്റവും അടുത്തിടെ അവതരിപ്പിച്ച രണ്ടു പ്രീപെയ്ഡ് പ്ലാനുകളാണ് 99 രൂപയുടേതും അതു പോലെ 109 രൂപയുടേതും. ഈ രണ്ടു പ്ലാനുകളുടേയും വാലിഡിറ്റി 28 ദിവസമാണ്. 99 രൂപ പ്ലാനില്‍ ഡേറ്റ ലഭ്യമല്ല. എന്നാല്‍ 109 രൂപ പ്ലാനില്‍ 1ജിബി 3ജി/4ജി ഡേറ്റ വാഗ്ദാനം ചെയ്യുന്നു.

ജിയോയും എയര്‍ടെല്ലുമായി താരതമ്യം

ജിയോയും എയര്‍ടെല്ലുമായി താരതമ്യം

ജിയോ എയര്‍ടെല്‍ എന്നിവയുടെ 399 രൂപ പ്ലാനുമായാണ് വോഡാഫോണിന്റെ ഈ പ്ലാന്‍ മത്സരിക്കുന്നത്. ജിയോയുടെ 399 രൂപ പ്ലാനില്‍ 84 ദിവസമാണ് വാലിഡിറ്റി. ഇതില്‍ അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5ജിബി ഹൈസ്പീഡ് ഡേറ്റ എന്നിവ നല്‍കുന്നു. അതേ സമയം എയര്‍ടെല്ലിന്റെ 399 രൂപ പ്ലാനില്‍ ഇതേ ആനുകൂല്യങ്ങള്‍ തന്നെ. എന്നാല്‍ പ്ലാന്‍ വാലിഡിറ്റി 70 ദിവസമാണ്.

 

Best Mobiles in India

English summary
Vodafone Rs 279 prepaid plan offers long validity
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X