Home
News

വോഡാഫോണിന്റെ 549 രൂപ, 799 രൂപ എന്നീ പ്രീപെയ്ഡ് പ്ലാനുകളെ കുറിച്ച് അറിയാം

By Gizbot Bureau

ഇന്ത്യന്‍ ടെലികോം വിപണിയില്‍ ഒട്ടനവധി പുതിയ പ്ലാനുകള്‍ ദിവസേന അവതരിപ്പിക്കുന്നുണ്ട്. എല്ലാത്തിന്റേയും തുടക്കക്കാരന്‍ ജിയോ തന്നെയാണ്.

വോഡാഫോണിന്റെ 549 രൂപ, 799 രൂപ എന്നീ പ്രീപെയ്ഡ് പ്ലാനുകളെ കുറിച്ച് അറിയ

മുന്‍കാല പദ്ധതികളില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുന്ന പദ്ധതികള്‍ എല്ലാം തന്നെ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം തന്നെ. എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ എന്നിവയ്ക്കു ശേഷം ഇപ്പോള്‍ വോഡാഫോണ്‍ രണ്ടു പുതിയ ഹൈ-ഡേറ്റ പദ്ധതികള്‍ അവതരിപ്പിച്ചിരിക്കുന്നു. 549 രൂപ, 799 രൂപ എന്നീ പുതിയ പ്ലാനുകളില്‍ യഥാക്രമം 3.5ജിബി, 4.5ജിബി ഡേറ്റ എന്നിങ്ങനെയാണ് നല്‍കുന്നത്. ഇതു കൂടാതെ മറ്റു ആകര്‍ഷകമായ ആനുകൂല്യങ്ങളും ഉണ്ട്.

വോഡാഫോണിന്റെ ഈ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ 4ജി കണക്ടിവിറ്റിയുളള എല്ലാ സര്‍ക്കിളുകളിലും ലഭ്യമാണ്. പ്ലാനുകള്‍ ഓരോന്നായി നമുക്കിവിടെ നോക്കാം.


വോഡാഫോണ്‍ 549 രൂപ പ്ലാന്‍

വോഡാഫോണിന്റെ 549 രൂപ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ചു പറയുകയാണെങ്കില്‍ 3.5ജിബി 3ജി/4ജി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. അങ്ങനെ 98ജിബി ഡേറ്റയാണ് മൊത്തത്തില്‍. 28 ദിവസം നീണ്ടു നില്‍ക്കുന്ന വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളും പ്രതിദിനം 100 എസ്എംഎസും നല്‍കുന്നു.

വോഡാഫോണ്‍ 799 രൂപ പ്ലാന്‍

എന്നാല്‍ വോഡാഫോണിന്റെ 799 രൂപ പ്ലാനില്‍ 4.5ജിബി ഡേറ്റയാണ് നല്‍കുന്നത്. മൊത്തത്തില്‍ 126ജിബി ഡേറ്റ നിങ്ങള്‍ക്കു ലഭിക്കുന്നു. കൂടാതെ ഇതിനോടൊപ്പം പ്രതിദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഒപ്പം ഈ രണ്ടു പ്ലാനുകളിലും മൂവികള്‍, വീഡിയോകള്‍, ലൈവ് ടിവി എന്നിവ ആക്‌സസ് നല്‍കുന്ന വോഡാഫോണ്‍ പ്ലേ ആപ്പ് ഫ്രീ സബ്‌സ്‌ക്രിപ്ഷനും ഉണ്ട്.

ലക്ഷ്യം റിലയന്‍സ് ജിയോ

4ജിബി, 5ജിബി പ്രതിദിനം ഡേറ്റ ആനുകൂല്യങ്ങള്‍ നല്‍കുന്ന റിലയന്‍സ് ജിയോയെ ലക്ഷ്യം വച്ചാണ് വോഡാഫോണിന്റെ ഈ പുതിയ പ്ലാനുകള്‍. ഇതിനോടൊപ്പം ലക്ഷ്യം വച്ചിരിക്കുന്ന റിലയന്‍സ് ജിയോ പ്ലാനുകള്‍ 509 രൂപ, 799 രൂപ എന്നിവയാണ്. 509 രൂപ പ്ലാനില്‍ 112ജിബി ഡേറ്റയും 799 രൂപ പ്ലാനില്‍ 140ജിബി ഡേറ്റയുമാണ് നല്‍കുന്നത്. എന്നാല്‍ വാലിഡിറ്റി വോഡാഫോണിനെ പോലെ 28 ദിവസം തന്നെയാണ്. എന്നാല്‍ ഇതില്‍ 0.5ജിബി അധിക ഡേറ്റ നല്‍കുന്നു എന്നു മാത്രം. മറ്റു ആനുകൂല്യങ്ങളായ എസ്എംഎസ്, വോയിസ് കോള്‍, ജിയോ സ്യൂട്ട് ആപ്ലിക്കേഷനിലേക്കുളള ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും ലഭിക്കുന്നു.

More from GizBot

Best Mobiles in India

English summary
vodafone rs 549 plan, vodafone rs 799 plan, jio rs 799 plan, telecom news, tariff war
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X