Home
News

ദിവസേന 1 ജി.ബി ഡാറ്റ 28 ദിവസത്തേയ്ക്ക്.. വോഡഫോണിന്റ പുതിയ 159 രൂപ പ്ലാന്‍

റിലയന്‍സ് ജിയോയ്ക്കും എയര്‍ടെല്ലിനും വെല്ലുവിളിയായി പുതിയ 159 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍-ഐഡിയ. ഈ പ്ലാനിലൂടെ ഉപയോക്താവിന് ദിവസേന 1 ജി.ബി ഡാറ്റ ലഭിക്കുന്നു. കൂടാതെ പ്രതിദിനം 100 എസ്.എം.എസും ലഭിക്കും. 28 ദിവസമാണ് ഡാറ്റയുടെയും എസ്.എം.എസിന്റെയും കാലാവധി.

സംസാരസമയം ലഭിക്കും

സംസാരസമയം ലഭിക്കും

ടെലികോം ടാക്കിന്റെ റിപ്പോര്‍ട്ടു പ്രകാരം പ്രതിദിനം പരമാവധി 250 മിനിറ്റു സംസാരസമയം ലഭിക്കും. എന്നാല്‍ ആഴ്ചയില്‍ ആകെ 1,000 മിനുറ്റായി ഇത് നിജപ്പെടുത്തിയിട്ടുണ്ട്. ഹുവായ് പുറത്തിറക്കുന്ന മാറ്റ് 20 പ്രോയുമായിപ്പോള്‍ വോഡഫോണ്‍ പോസ്റ്റ്‌പെയ്ഡ് കരാര്‍ വെച്ചിട്ടുണ്ട്. ഇതു പ്രകാരം ആകെ മാസവാടകയുടെ 20 ശതമാനം കിഴിവ് ലഭിക്കും. 12 മാസത്തേയ്ക്കാണ് ഈ ഓഫര്‍. 499 രൂപ മുതല്‍ തുടങ്ങുന്ന റെഡ്/നിര്‍വാന പോസ്റ്റ്‌പേഡ് കണക്ഷനുകളിലാകും ഈ സേവനം ലഭ്യമാവുക.

ചില കാര്യങ്ങള്‍

ചില കാര്യങ്ങള്‍

അതേസമയം 199 രൂപയ്ക്കു റീച്ചാര്‍ജു ചെയ്താല്‍ പ്രതിദിനം 1.1 ജി.ബി ഡാറ്റ ലഭിക്കുന്ന ഓഫറും വോഡഫോണ്‍-ഐഡിയ കസ്റ്റമേഴ്‌സിനായി നിലവിലുണ്ട്. ഇനി വോഡഫോണ്‍-ഐഡിയ ലയനത്തിന്റെ ബാക്കിപത്രം അറിയാത്തവര്‍ക്കായി ചില കാര്യങ്ങള്‍ പറയാം... ലയനത്തിനു ശേഷം രണ്ടാം പാദത്തില്‍ 4,973 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായിരിക്കുന്നത്.

കമ്പനി മെച്ചപ്പെടുത്തിയത്.

കമ്പനി മെച്ചപ്പെടുത്തിയത്.

ഈവര്‍ഷം ആഗസ്റ്റ് 31നാണ് വോഡഫോണ്‍, ഐഡിയയുമായി ലയിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടെലികോം സേവനദാതാവായത്. വരിക്കാര്‍ കൂടിയെങ്കിലും വരുമാനത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കമ്പനിക്കു കഴിഞ്ഞിട്ടില്ല. ബ്രോഡ്ബാന്‍ഡ് വരുക്കാരുടെ പെനിട്രേഷനും 23.6 ശതമാനത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. 24,866 ബ്രോഡ്ബാന്റ് സൈറ്റുകള്‍ കൂടി ഉള്‍പ്പെടുത്തി ബ്രോഡ്ബാന്റ് നെറ്റ്വര്‍ക്ക് ഈയിടെയാണ് കമ്പനി മെച്ചപ്പെടുത്തിയത്.

Best Mobiles in India

English summary
Vodafone's new Rs 159 plan offers 1 GB data per day for 28 days
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X