വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും ഞെട്ടിക്കുന്ന ഓഫറുകള്‍ എത്തിയിരിക്കുന്നു!
എയര്‍ടെല്ലിനേയും ജിയോയേയും ഞെട്ടിച്ചു കൊണ്ട് വീണ്ടും ടെലികോം ഓപ്പറേറ്ററായ വോഡാഫോണ്‍ പുതിയ പ്രീപെയ്ഡ് ഓഫറുമായി എത്തിയിരിക്കുന്നു. 199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓഫറുകളാണ് നല്‍കുന്നത്.

അതായത് നിങ്ങള്‍ 199 രൂപയ്ക്കു റീച്ചാര്‍ജ്ജു ചെയ്താല്‍ 1ജിബ 4ജി/3ജി ഡാറ്റ ലഭിക്കുന്നു. ഈ ഓഫര്‍ വാലിഡിറ്റി 28 ദിവസമാണ്. പക്ഷേ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടത്, 1ജിബി ഡാറ്റ പ്രതി ദിനം അല്ല, പ്രതി മാസമാണ്. ഇതില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും ചെയ്യാം.
എന്നാല്‍ റിലയന്‍സ് ജിയോയുടെ 149 രൂപ പ്ലാന്‍ ഇങ്ങനെയാണ്, 28 ദിവസത്തെ വാലിഡിറ്റിയില്‍ 2ജിബി ഡാറ്റ ലഭിക്കുന്നു. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി വോയിസ് കോള്‍, പ്രിതി ദിനം 300 എസ്എംഎസ് എന്നിങ്ങനെ. ജിയോയുടെ ഈ പ്ലാനില്‍ 2ജിബി ഡാറ്റ സ്പീഡാണ് ലഭിക്കുന്നത്. അതു കഴിഞ്ഞാല്‍ 64Kbps സ്പീഡായിരിക്കും.
എയര്‍സെല്ലിന്റെ 199 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, 1ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവ ലഭിക്കുന്നു.


Click it and Unblock the Notifications