ജിയോ എയര്‍ടെല്‍ എന്നിവയെ കടത്തി വെട്ടി വോഡാഫോണിന്റെ പുതിയ പ്ലാനുകള്‍

Posted By: Samuel P Mohan

ജിയോ ഓഫറുകളെ കടത്തി വെട്ടാന്‍ തയ്യാറെടുത്തിരിക്കുകയാണ് ഇപ്പോള്‍ വോഡാഫോണ്‍. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും അതിവേഗ ഡാറ്റയും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് വോഡാഫോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്ന് 158 രൂപ പ്ലാന്‍ മറ്റൊന്ന് 151 രൂപ പ്ലാന്‍.

ജിയോ എയര്‍ടെല്‍ എന്നിവയെ കടത്തി വെട്ടി വോഡാഫോണിന്റെ പുതിയ പ്ലാനുകള്‍

ഇവരില്‍ ഈ രണ്ടു പ്ലാനുകളില്‍ നിന്നും 158 രൂപ പ്ലാനാണ് മികച്ചത്. അതായത് ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 28ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

ഈ പ്ലാനുകളുടെ വിശദീകരണത്തിലേക്കു കടക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വോഡാഫോണ്‍ 151 രൂപ പ്ലാന്‍

വോഡാഫോണിന്റെ 151 രൂപ റീച്ചാര്‍ജ്ജില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഒരു ജിബി 3ജി/4ജി ഡാറ്റ എന്നിവയും ലഭിക്കുന്നു. ഒരു മാസത്തേക്കാണ് 1ജിബി ഡാറ്റ ലഭിക്കുന്നത്. കൂടാതെ വോയിസ് കോളുകള്‍ ഇന്ത്യയ്ക്കുളളില്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ.

നിങ്ങള്‍ക്ക് ഒരു വാട്ട്‌സാപ്പ് സന്ദേശം അയയ്ക്കാന്‍ ഈ ഡാറ്റ മതിയാകും, എന്നാല്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിലെ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ ഇത് മതിയാകില്ല.

വോഡാഫോണ്‍ 158 രൂപ പ്ലാന്‍

വോഡാഫോണിന്റെ 158 രൂപ പ്ലാനില്‍ 1ജിബി 3ജി/ 4ജി ഡാറ്റ പ്രതിദിനവും അണ്‍ലിമിറ്റഡ് വോയിസ് കോളും നല്‍കുന്നു. മൊത്തത്തില്‍ 28ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്, പ്ലാന്‍ വാലിഡിറ്റി 28 ദിവസവും.

അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നു പറഞ്ഞാലും ഈ പ്ലാനില്‍ 250 മിനിറ്റ് മാത്രമാണ് പ്രതിദിനം ഫ്രീ കോള്‍, പ്രതിവാരം 1,000 മിനിറ്റും. ഇത് യഥാര്‍ത്ഥത്തില്‍ അണ്‍ലിമിറ്റഡ് ആണോ?

വോഡാഫോണിന്റെ ഈ രണ്ടു പ്ലാനുകളും ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് ലഭ്യമാകുന്നത്.

ഗൂഗിള്‍ തേസ് ആപ്പിലൂടെ എങ്ങനെ ബില്ലുകള്‍ അടയ്ക്കാം?

ജിയോ ഐഡിയ പ്ലാനുകള്‍

വോഡാഫോണിന്റെ ഈ രണ്ട് പ്ലാനുകളും ജിയോയുടെ 149 രൂപ പ്ലാനിനെ ലക്ഷ്യം വച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ജിയോയുടെ 149 രൂപ പ്ലാന്‍ ജനപ്രീതിയാര്‍ജ്ജിച്ച പ്ലാനാണ്. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളും 1.5ജിബി ഡാറ്റയും പ്രതിദിനം നല്‍കുന്നു. 28 ദിവസം വാലിഡിറ്റിയുളള ഈ പ്ലാനില്‍ മൊത്തത്തില്‍ 42ജിബി ഡാറ്റയാണ് നല്‍കുന്നത്. കൂടാതെ ഇതിനോടൊപ്പം 100 എസ്എംഎസും പ്രതിദിനം നല്‍കുന്നു.

എന്നാല്‍ എയര്‍ടെല്ലിന്റെ 169 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 1ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. മൊത്തത്തില്‍ എയര്‍ടെല്‍ 28ജിബി ഡാറ്റയാണ് നല്‍കുന്നത് കൂടാതെ പ്രതി ദിനം 100 എസ്എംഎസും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Vodafone has introduced new two pre-paid packs for Rs 158 and Rs 151. Both these plans offer unlimited voice calls over local and STD networks.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot