വിദ്യാര്‍ത്ഥികള്‍ക്കായി വോഡാഫോണിന്റെ പുതിയ അണ്‍ലിമിറ്റഡ് സ്‌കീം!

Written By:

ടെലികോം മേഖലയിലെ യുദ്ധം പറയേണ്ട ആവശ്യം ഇല്ല. പല രീതിയിലാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ജിയോ എത്തിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കായി വോഡാഫോണിന്റെ പുതിയ അണ്‍ലിമിറ്റഡ് സ്‌കീം!

വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ജിയോ പല ഓഫറുകളും കൊണ്ടു വന്നിട്ടുണ്ട്. എന്നാല്‍ ഇതിനെ എതരിടാനായി വോഡാഫോണ്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്രേ്യകം ഓഫറുകള്‍ കൊണ്ടു വന്നിട്ടുണ്ട്.

വോഡാഫോണിന്റെ പുതിയ ഓഫറുകളുടെ വിശേഷങ്ങള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1 ജിബി പ്രതിദിനം

വോഡാഫോണിന്റെ പുതിയ ഓഫറില്‍ 1ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. ഈ ഓഫറിന്റെ വാലിഡിറ്റി 84 ദിവസമാണ്. കമ്പനി ഒദ്യോഗികമായി ഈ ഓഫര്‍ പ്രഖ്യാപിച്ചരിക്കുന്നു.

ആദ്യ റീച്ചാര്‍ജ്ജ് 445 രൂപ

ആദ്യ റീച്ചാര്‍ജ്ജില്‍ 445 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഈ ഓഫര്‍ ആസ്വദിക്കാം. 84 ദിവസമാണ് ഈ ഓഫര്‍ വാലിഡിറ്റി.

വോഡാഫോണ്‍ ക്യാംപസ് സര്‍വ്വൈവല്‍ കിറ്റ് (Vodafone Campus Survival Kit)

വോഡാഫോണിന്റെ ക്യാംപസ് സര്‍വ്വൈവല്‍ കിറ്റ് എന്ന പേരില്‍ ഡല്‍ഹി-എന്‍സിആര്‍ പ്രഖ്യാപിച്ചു. പുതിയ വോഡാഫോണ്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്.

തുടര്‍ന്നുളള റീച്ചാര്‍ജ്ജുകളില്‍ 352 രൂപ

ആദ്യത്തെ റീച്ചാര്‍ജ്ജ് കഴിഞ്ഞാല്‍ തുടര്‍ന്നുളള റീച്ചാര്‍ജ്ജുകളില്‍ 352 രൂപയാണ്. ഈ റീച്ചാര്‍ജ്ജ് തുകയിലും മേല്‍ പറഞ്ഞ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ഈ ഓഫറിന്റെ ഭാഗമായി ഡിസ്‌ക്കൗണ്ട് കൂപ്പണും മെസഞ്ചര്‍ ബാഗും സൗജന്യമായി ലഭിക്കുന്നു.

സര്‍വ്വൈവല്‍ കിറ്റ് (Survival Kit)

445 രൂപയുടെ സര്‍വ്വൈവല്‍ കിറ്റും ഇതിനോടൊപ്പം ലഭിക്കുന്നു. ഇതില്‍ Ola, സൊമാറ്റോ എന്നിവയില്‍ നിന്നുളള ഡിസ്‌ക്കൗണ്ട് ബുക്ക്‌ലെറ്റും ലഭിക്കുന്നു. ഇതിന്റെ വാലിഡിറ്റി 84 ദിവസവുമാണ്. 352 രൂപയുടെ റീച്ചാര്‍ജ്ജിലും ഇതേ ബെനിഫിറ്റുകള്‍ ലഭിക്കുന്നു.

ഇന്ത്യയില്‍ ഉടനീളം ഈ പ്ലാന്‍ ലഭ്യമാകും

ഇന്ത്യയില്‍ ഉടനീളം ഈ പ്ലാന്‍ ലഭ്യമാണ്. ഓരോ സര്‍ക്കിളുകളുടെ അടിസ്ഥാനത്തില്‍ ഈ പ്ലാന്‍ വില വ്യത്യാസപ്പെട്ടിരിക്കും.

ജിയോ

399 രൂപയുടെ ജിയോ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍, അണ്‍ലിമിറ്റഡ് എസ്എംഎസ്, അണ്‍ലിമിറ്റഡ് ഡാറ്റ എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
To counter Reliance Jio, Vodafone is targeting students with a new unlimited scheme.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot