1699 രൂപയുടെ മികച്ച ഓഫറുകളുമായി ജിയോ, വോഡഫോൺ, എയർടെൽ

2016-ൽ ജിയോ രംഗത്ത് എത്തിയതോടെയാണ് ടെലികോം രംഗത്ത് വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങിയതും കമ്പനികൾ ഓഫറുകൾ നൽകി മത്സരിക്കാൻ ആരംഭിച്ചതും.

|

റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ എന്നി മൂന്നു കമ്പനികളും കുറഞ്ഞ നിരക്കിൽ മികച്ച ഓഫറുകളുമായി പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്.

1699 രൂപയുടെ മികച്ച ഓഫറുകളുമായി ജിയോ, വോഡഫോൺ, എയർടെൽ

സൗജന്യ ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും ഉൾപ്പടെ നിരവധി അനുകൂല്യങ്ങളോട് കൂടി 365 ദിവസത്തെ പ്രീപെയ്ഡ് പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ടെലികോം

ടെലികോം

2016-ൽ ജിയോ രംഗത്ത് എത്തിയതോടെയാണ് ടെലികോം രംഗത്ത് വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങിയതും കമ്പനികൾ ഓഫറുകൾ നൽകി മത്സരിക്കാൻ ആരംഭിച്ചതും.

 വോഡഫോണിൻറെ 1699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

വോഡഫോണിൻറെ 1699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

1699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എന്നത് വാർഷിക പ്ലാനുകളിൽ വോഡഫോൺ നൽകുന്ന ഏറ്റവും മികച്ച പ്ലാനാണ്. 365 ദിവസത്തെ കാലാവധിയാണ് ഈ പ്ലാൻ നൽകുന്നത്. അൺലിമിറ്റഡ് കോളും ദിവസേന 100 എസ്.എം.എസ് ഈ കമ്പനി ഓഫർ ചെയ്യുന്നുണ്ട്.

 365 ദിവസത്തെ കാലാവധി

365 ദിവസത്തെ കാലാവധി

ഇതിന് പുറമെ, പ്രതിദിനം ഒരു ജി.ബി 4G/3G ഡാറ്റയാണ് കമ്പനി ഓഫർ ചെയ്യുന്നത്. ഉപഭോക്താക്കൾക്കായി വോഡഫോൺ മൊബൈൽ ആപ്ലിക്കേഷനിൽ സൗജന്യ ആക്സസും കമ്പനി നൽകും. വോഡഫോൺ പ്ലേ ആപ്പിലൂടെ ടി.വി, സിനിമ, പാട്ട് തുടങ്ങിയ കാര്യങ്ങൾ ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് കഴിയും.

എയർടെല്ലിൻറെ 1699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിൻറെ 1699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെയും വാർഷിക പ്ലാൻ 365 ദിവസത്തെ കാലാവധിയോടുകൂടിയതാണ്. അൺലിമിറ്റഡ് കോളും ദിവസേന 100 എസ്.എം.എസ് കമ്പനി ഓഫർ ചെയ്യുന്നു. ഇതിന് പുറമെ ഇന്റർനെറ്റ് സേവനം ഈ പ്ലാനിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം ഒരു ജി.ബി 4G/3G ഡറ്റയാണ് കമ്പനി ഓഫർ ചെയ്യുന്നത്.

365 ദിവസത്തെ കാലാവധി

365 ദിവസത്തെ കാലാവധി

എയർടെൽ ടി.വി പ്രീമിയം സബ്സ്ക്രിപ്ഷനും ഈ റീച്ചർജിലൂടെ ഉപഭോക്താവിന് ലഭിക്കും. ഇതിന് പുറമെ 1699 രൂപയുടെ റീച്ചാർജിലൂടെ ഒരു വർഷത്തെ നോർട്ടൻ മൊബൈൽ സെക്യൂരിറ്റി സബ്സ്ക്രിപ്ഷനും ലഭിക്കും.

ജിയോയുടെ 1699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 1699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

1699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫറാണ് ജിയോ നൽകുന്നത്. 365 ദിവസത്തെ കാലാവധിയോട് കൂടിയതാണ് ഈ പ്ലാൻ. ദിനംപ്രതി 1.5 ജി.ബി ഡാറ്റയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് കമ്പനി നൽകുന്നത്. അൺലിമിറ്റഡ് ലോക്കൽ, നാഷണൽ കോളിങ് സൗകര്യവും ദിനവും 100 എസ്.എം.എസും ഈ പ്ലാനിൽ ലഭിക്കും.

365 ദിവസത്തെ കാലാവധി

365 ദിവസത്തെ കാലാവധി

ഇതിനു പുറമേ ജിയോ ടി.വി, ജിയോ മണി തുടങ്ങിയ ആപ്പുകളും സൗജന്യമായി ഉപയോഗിക്കാം. ദിവസേനയുള്ള 1.5 ജി.ബി ഡാറ്റ തീരുന്ന പക്ഷം 60 കെ.ബി.പി.എസ് ഇന്റർനെറ്റ് സംവിധാനം ഉപയോഗിക്കാൻ ജിയോ ഉപഭോക്താക്കൾക്ക് സാധിക്കും.

Best Mobiles in India

Read more about:
English summary
This price war has led to a consolidation in the country’s telecom sector and has led many smaller companies to exit the market owing to Jio’s onslaught. Many operators have also bundled various online streaming services and financial services along with data and calling to woo customers. We have curated a list of the best yearly pre-paid plans offered by Vodafone, Airtel and Reliance Jio.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X