Home
News

ഞെട്ടാൻ തയ്യാറായിക്കോളൂ.. 353 രൂപക്ക് ഒരു മാസം 1000 ജിബിയുമായി വൊഡാഫോൺ!!

By Shafik

ജിയോയെയും എയർടെല്ലിനെയും തോൽപ്പിക്കാൻ 12 ടിബി ഡാറ്റ പ്ലാനുമായി വൊഡാഫോൺ. വൊഡാഫോൺ യു എന്നാണ് പ്ലാനിന്റെ പേര്. 353 രൂപക്ക് ഒരു മാസം 1000 ജിബി ആണ് ലഭിക്കുക. അതായത് ഒരു ജിബിക്ക് 35 പൈസ മാത്രം. വോഡാഫൊൺ ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ ഏറ്റവും പുതിയ ഓഫർ ആണിത്.

ഒരു വർഷത്തേക്ക് 12 ടിബി

ഒരു വർഷത്തേക്ക് 12 ടിബി

ഒരു വർഷത്തേക്കുള്ള വൊഡാഫോണിന്റെ ഈ ബ്രോഡ്ബാൻഡ് പ്ലാൻ പ്രകാരം 12 ടിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുക. അതായത് ഓരോ മാസവും 1000 ജിബി വീതം. ഒരു മാസത്തെ ചാർജ്ജ് വരുന്നത് 353 രൂപയും. ഇത് പ്രകാരം ഫലത്തിൽ ഒരു ജിബിക്ക് 35 പൈസ മാത്രമേ വരുകയുള്ളൂ.

മത്സരം ജിയോയോടും എയർടെല്ലിനോടും

മത്സരം ജിയോയോടും എയർടെല്ലിനോടും

ജിയോ, എയർടെൽ എന്നിവയ്‌ക്കെതിരേയുള്ള ശക്തമായ മത്സരമാണ് വൊഡാഫോൺ ലക്ഷ്യമിടുന്നത്. ജിയോയുടെ ജിയോ ഫൈബറിനെയും എയർടെല്ലിന്റെ എയർടെൽ ബ്രോഡ്ബാൻഡിനെയും തോൽപ്പിക്കുക എന്ന ലക്‌ഷ്യം തന്നെയാണ് ഇതിന് പിന്നിൽ. ജിയോയുടെ ജിയോ ഫൈബർ നൽകുന്ന 1.1 ടിബി ഓഫറിന് വെല്ലുവിളി ആകും ഈ ഓഫർ.

ഇനി അൺലിമിറ്റഡ് ഇന്റർനെറ്റ് ആസ്വദിക്കാം

ഇനി അൺലിമിറ്റഡ് ഇന്റർനെറ്റ് ആസ്വദിക്കാം

ഇന്റർനെറ്റ് ഉപയോഗം എംബിയിൽ നിന്ന് ജിബിയിലേക്ക് കുടിയേറിയത് ജിയോയുടെ വരവോടെയാണ്. അതുവരെ ഒരു മാസം ഒന്നോ രണ്ടോ ജിബി ഉപയോഗിച്ചിരുന്ന നമ്മൾ ഇപ്പോൾ ഒരു ദിവസം തന്നെ രണ്ടോ മൂന്നോ ജിബി ഉപയോഗിക്കുകയാണ്. മാസം 30 ജിബി മുതൽ 150 ജിബി വരെ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇപ്പോൾ അതെല്ലാം കടത്തി വെട്ടി 1000 ജിബി ഒരു മാസം ഉപയോഗിക്കാനുള്ള സൗകര്യം അതും കുറഞ്ഞ ചിലവിൽ ലഭ്യമാകുമ്പോൾ അതിനി ബ്രോഡ്ബാൻഡ് ആണെങ്കിലും വേണ്ടിയല്ല ഉപയോഗിക്കാനുള്ള ഒരു ത്വര നമ്മളിൽ ഉണ്ടാകും.

ഈ ഓഫർ എന്നുമുതൽ ഏതൊക്കെ സ്ഥലങ്ങളിൽ കിട്ടും?

ഈ ഓഫർ എന്നുമുതൽ ഏതൊക്കെ സ്ഥലങ്ങളിൽ കിട്ടും?

ഓഫർ എന്നുമുതൽ ലഭ്യമാകും എന്നത് കൃത്യമായി റിപ്പോർട്ടുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. അതുപോലെ ഏതൊക്കെ സർക്കിളുകളിൽ ആയിരിക്കും ലഭിക്കുക എന്നതിനെ കുറിച്ചും ഇപ്പോൾ വ്യക്തമായ അറിവുകൾ ഇല്ല. 78 എംബിപിഎസ് സ്പീഡ് ആണ് വൊഡാഫോൺ വാഗ്ദാനം ചെയ്യുന്നത്. ഇത് കൂടാതെ ഹൈദരാബാദ് പോലുള്ള ചില സ്ഥലങ്ങളിൽ 150 എംബിപിഎസ്, 200 എംബിപിഎസ് എന്നിവയുടെ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. വാർഷിക പ്ലാനിനു പുറമെ മൂന്ന് മാസത്തേക്കും ആറു മാസത്തേക്കുമൊക്കെ ഉള്ള പ്ലാനുകളും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Vodafone You Broadband Plan Gives 12 TB Data per Year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X