വൺപ്ലസ് 6 ക്യാമറയിൽ എന്തൊക്കെ സാധിക്കും എന്ന് ഈ മാസികയുടെ കവർ ഫോട്ടോ പറയും

By Shafik
|

സ്മാർട്ട്ഫോൺ കൊണ്ട് എന്തൊക്കെ സാധിക്കും എന്ന് ലോകം കണ്ടു. നമ്മുടെ ജീവിതത്തിൽ സ്മാർട്ട്‌ഫോൺ ചെലുത്തുന്ന സ്വാധീനവും അതുകൊണ്ടുള്ള ഉപയോഗങ്ങളും എന്തുമാത്രമാണെന്ന് നമുക്കറിയാം. പ്രത്യേകിച്ച് ക്യാമറ സംവിധാനങ്ങളുടെ കാര്യത്തിൽ. ഈയടുത്തായി മൊബൈൽ ക്യാമറ രംഗത്ത് കാര്യമായ മാറ്റങ്ങൾ നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്തങ്ങളായ പല പരീക്ഷണങ്ങളും സ്മാർട്ട്‌ഫോൺ ക്യാമറകളിൽ നടന്നു. അനുദിനം ഇറങ്ങുന്ന പുതിയ ഫോൺ ക്യാമറകളിൽ ആ മാറ്റങ്ങൾ പ്രകടവുമാണ്.

 
വൺപ്ലസ് 6 ക്യാമറയിൽ എന്തൊക്കെ സാധിക്കും എന്ന് ഈ മാസികയുടെ കവർ ഫോട്ടോ പ

എന്നാൽ പൊതുവേ നമ്മുടെ സാധാരണ ചിത്രങ്ങൾ എടുക്കാൻ മാത്രമാണ് ഫോൺ ക്യാമറകൾ ഉപയോഗിക്കാറുള്ളത് എങ്കിൽ അതിനൊരു തിരുത്തുമായാണ് വൺപ്ലസ് 6 എത്തുന്നത്. ഉടൻ ഇറങ്ങാനിരിക്കുന്ന ഈ മോഡലിന്റെ ക്യാമറ ഉപയോഗിച്ച് കൊണ്ട് എടുത്ത ഒരു ഫോട്ടോ ആണ് Vogue മാസികയുടെ ഇത്തവണ പുറത്തിറങ്ങിയിരിക്കുന്ന കവർ ഫോട്ടോ ആയിട്ടുള്ളത്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പ്രൊഫഷണൽ മാസിക തങ്ങളുടെ കവർ ഫോട്ടോയ്ക്ക് ഒരു മൊബൈൽ ക്യാമറയിൽ എടുത്ത ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

 

ബോളിവുഡ് നായിക അതിഥി റാവു ആണ് വൺപ്ലസ് 6 ഉപയോഗിച്ചെടുത്ത ഈ ചിത്രത്തിൽ മോഡൽ ആയിരിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫർ എറിക് ആൻഡ്രിയോ ആണ് ഈ ചിത്രം വൺപ്ലസ് 6ൽ പകർത്തിയിരിക്കുന്നത്. ഇതുപയോഗിച്ച് ഒരു മുഴുനീള ഫോട്ടോഷോട്ട് തന്നെ എറിക് എടുക്കുകയുണ്ടായി. കവർ ചിത്രം കാണുന്നതോടെ ഏതൊരാൾക്കും വ്യക്തമാകും എന്തുമാത്രമുണ്ട് ഈ ഫോൺക്യാമറയുടെ നിലവാരം എന്നത്. മാസികയുടെ മേയ് മാസത്തെ പതിപ്പിലാണ് ഈ ചിത്രമുള്ളത്.

വൺപ്ലസ് 6 ക്യാമറയിൽ എന്തൊക്കെ സാധിക്കും എന്ന് ഈ മാസികയുടെ കവർ ഫോട്ടോ പ

മുംബൈയിൽ വെച്ചാണ് ഈ ഫോട്ടോഷൂട്ട് നടന്നിരിക്കുന്നത്. ചിത്രം കാണുന്ന ഏതൊരാളും ഇതൊരു ഫോൺ ക്യാമറയിൽ എടുത്തതാണോ എന്ന സംശയത്തിൽ എത്തും എന്ന് തീർച്ച. വെള്ള, മഞ്ഞ, നീല, പിങ്ക് തുടങ്ങി എല്ലാം അതിന്റെ തനത് നിറങ്ങളിൽ തന്നെ ചിത്രത്തിൽ പ്രകടമാണ്. ചിത്രം കൃത്യമായ ഫോക്കസ് അടിസ്ഥാനമാക്കി ബൊക്കെ എഫക്ട് ഉപയോഗിച്ചാണ് എടുത്തത് എന്ന് നമുക്ക് കാണാൻ കഴിയും. വശങ്ങളിലോ അറ്റങ്ങളിലോ ഒന്നും തന്നെ യാതൊരു കുഴപ്പവുമില്ലാതെ തന്നെ പൂർണ്ണമായ ഒരു ഫോട്ടോ ആണ് നമുക്ക് കാണാൻ കഴിയുന്നത്.

വൺപ്ലസ് 6 ക്യാമറയിൽ എന്തൊക്കെ സാധിക്കും എന്ന് ഈ മാസികയുടെ കവർ ഫോട്ടോ പ

ദീപിക പാദുകൊൺ, കരീന കപൂർ തുടങ്ങിയ ഒട്ടനവധി സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ഈ മാസികയ്ക്ക് വേണ്ടി എടുത്ത ആളാണ് എറിക്. ആ എറിക്കിന് ആദ്യമായി ഒരു ഫോൺ ക്യാമറയിൽ ഈ രീതിയിൽ ഫോട്ടോ എടുത്തപ്പോൾ അല്പമധികം അത്ഭുതം തോന്നുകയുണ്ടായി. ഒരു ഫോൺക്യാമറക്ക് ഇത്രയും മനോഹരമായ രീതിയിൽ ചിത്രങ്ങൾ എടുക്കാൻ സാധിക്കും എന്നത് ഏതൊരാളെയും പോലെ അദ്ദേഹത്തെയും അത്ഭുതപ്പെടുത്തുകയുണ്ടായി.

"പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ എന്ന നിലയിൽ ഞങ്ങളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രശ്നമുണ്ടാക്കുന്ന ഒരു കാര്യമാണ് ഭാരിച്ച ക്യാമറകളും അനുബന്ധ ഉപകരണങ്ങളും എല്ലാം തന്നെ. എന്നാൽ ഇതിപ്പോൾ എല്ലാം ഒരു ഫോണിൽ ഇത്രയും സൗകര്യപ്രദമായ രീതിയിൽ മികച്ച റിസൾട്ട് തരുന്ന രീതിയിൽ ലഭിക്കുന്നതിൽ സന്തോഷമുണ്ട്."

വൺപ്ലസ് 6 ക്യാമറയിൽ എന്തൊക്കെ സാധിക്കും എന്ന് ഈ മാസികയുടെ കവർ ഫോട്ടോ പ

ഫോണിന്റെ ഫുൾ എച്ഡി പ്ലസ് (FHD+) ഡിസ്‌പ്ലേ കാരണം ചിത്രങ്ങൾ എടുക്കുന്നതിന് മുമ്പ് തന്നെ ഓരോ ദൃശ്യങ്ങളും എവിടെ ഏതൊക്കെ രീതിയിൽ വരണം എന്നത് കാണാൻ സാധിക്കുകയും ചെയ്തു. വ്യക്തമായ ഡിസ്‌പ്ലേയിൽ ദൃശ്യങ്ങൾ മനോഹരമായി തന്നെ കാണാൻ സാധിച്ചിരുന്നു. ക്യാമറയുടെ നോർമൽ മോഡിനെ പോലെ തന്നെ പ്രോ മോഡിനെ കുറിച്ചും അദ്ദേഹം ഏറെ വാചാലനാവുകയിണ്ടായി.

ഇതോടെ ഈ മോഡലിൽ ഉള്ള ക്യാമറ എന്തുമാത്രം മികച്ച ചിത്രങ്ങൾ എടുക്കാൻ സാധിക്കും എന്നതിൽ ഒരു വ്യക്തത നമുക്ക് കിട്ടുന്നുണ്ട്. ഒപ്പം ഫോൺ ഇറങ്ങുന്നതോടെ മറ്റു പല കമ്പനികളുടെയും ഫോൺ ക്യാമറകളെ വൺപ്ലസ് 6 കടത്തിവെട്ടും എന്നതും ഉറപ്പാണ്. സ്നാപ്ഡ്രാഗൻ 845 പ്രോസസറിന്റെ കരുത്തിൽ 8 ജിബി റാമിനോട് കൂടിയാണ് ഫോൺ എത്തുന്നത്. ഇത് ഏത് ഇമേജ് പ്രോസസിങ്ങും റെണ്ടറിങ്ങും അതിവേഗം ആക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. മെയ് 17നു ആണ് ഫോൺ ഇന്ത്യയിൽ എത്തുക.

20,000 രൂപയില്‍ താഴെ വില വരുന്ന ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍20,000 രൂപയില്‍ താഴെ വില വരുന്ന ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍

Best Mobiles in India

English summary
OnePlus is all set to unveil the latest OnePlus 6 flagship smartphone on May 17, 2018. The company has has collaborated with Marvel Studios to unveil a special edition of the upcoming OnePlus 6 smartphone for consumers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X