എന്താണ് VPN?

Posted By: Midhun Mohan

നിങ്ങളുടെ കമ്പനി നെറ്റ്‌വർക്ക് ഉപയോഗിച്ച് കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നിങ്ങൾക്ക് വീട്ടിലിരുന്നു ചെയ്യാൻ പറ്റിയിരുന്നുവെങ്കിൽ എന്ന ചിന്ത നിങ്ങൾക്കെപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ? അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ നിങ്ങൾ VPNനെ കുറിച്ച് അറിയേണ്ടിയിരിക്കുന്നു.

എന്താണ് VPN?

എന്താണ് VPN, എന്താണതിന്റെ ഗുണങ്ങൾ, ദോഷങ്ങൾ എന്നിവയെല്ലാം അറിഞ്ഞിരിക്കുക.

ആധാര്‍ ബയോമെട്രിക് UIDAI വിവിവരങ്ങള്‍ ഓണ്‍ലൈനില്‍ ലോക്ക്/അണ്‍ലെക്ക് ചെയ്യാം!

ഇന്നിവിടെ ഞങ്ങൾ VPNനെ കുറിച്ച് വിശദീകരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്താണ് VPN?

VPN അഥവാ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് അതിന്റെ പേര് സൂചിപ്പിക്കുന്ന പോലെ നിങ്ങളുടെ കമ്പനി അല്ലെങ്കിൽ സേവനദാതാക്കൾ തരുന്ന ഒരു പ്രൈവറ്റ് നെറ്റ്‌വർക്കിൽ നിങ്ങളെ ബന്ധിപ്പിക്കും. ഒരു സാധാരണ ഇന്റർനെറ്റ് കണക്ഷൻ ഇതെല്ലാം തരുന്നുണ്ടല്ലോ അതിനാൽ ഇതിന്റെ ആവശ്യം എന്താണെന്ന് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.

അവ രണ്ടും ഒരേ സൗകര്യം തന്നെയാണ് തരുന്നത് എന്നാൽ VPN നിങ്ങൾ കരുതുന്നതിലും കൂടുതൽ കാര്യങ്ങൾ ചെയ്യും. സാധാരണ കണക്ഷന് സാധിക്കാൻ പറ്റാത്ത പലതും VPN കൊണ്ട് സാധിക്കാം.

ഇൻട്രാനെറ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളിലേക്ക്‌ കൊടുക്കുകയാണ് VPN ചെയ്യുന്നത്. ഇതിനാൽ ലോകത്തിന്റെ ചില ഭാഗത്തു നിന്ന് ഉപയോഗിക്കാൻ കഴിയാത്ത വെബ്സൈറ്റുകൾ നമുക്ക് എവിടെ നിന്ന് വേണമെങ്കിലും ഉപയോഗിക്കാം.

 

ആരാണ് VPN ഉപയോഗിക്കുന്നത്?

ആർക്കും VPN ഉപയോഗിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ ലോകമെങ്ങും ശ്രുംഖലയുള്ള കമ്പനികൾ വരെ അവരുടെ എല്ലാ ശാഖകളേയും ബന്ധിപ്പിക്കാൻ VPN ഉപയോഗിക്കുന്നു. നിങ്ങളുടെ മാക്/പിസി അല്ലെങ്കിൽ ആൻഡ്രോയിഡ്/ഐഫോൺ VPN സെർവറുമായി ഒരു പോയിന്റ് ടു പോയിന്റ് കണക്ഷൻ ഉണ്ടാക്കുന്നു.

ഇതിനാൽ നിങ്ങൾ എന്ത് വെബ്സൈറ്റ് സന്ദർശിക്കുന്നു എന്ന് കമ്പനിക്ക് അറിയാൻ സാധിക്കും. ഇതിനാൽ നിങ്ങൾ സന്ദർശിക്കാൻ പാടില്ലാത്ത ഒരു വെബ്സൈറ്റ് നിങ്ങൾ സന്ദർശിക്കാൻ ശ്രമിക്കുമ്പോൾ ഒരു പുനർചിന്ത ഉണ്ടാകുന്നു.

 

ഗുണങ്ങൾ

VPN ഗുണങ്ങൾ നോക്കാം.

കൂടിയ സുരക്ഷ - നൂതന എൻക്രിപ്‌ഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് കാരണം ഹാക്കർമാർക്കു ഇത് തകർക്കുക എളുപ്പമല്ല.

എവിടെനിന്നും നെറ്റ്‌വർക്കിൽ പ്രവേശിക്കാം - നിങ്ങള്ക്ക് ലോകത്തിന്റെ എവിടെ നിന്ന് വേണമെങ്കിലും ഇഷ്ട്ടമുള്ള നെറ്റ്‌വർക്കിൽ പ്രവേശിക്കാം. ഇതിനാൽ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ സാധിക്കുന്നു.

അനോണിമിറ്റി - നിങ്ങളുടെ വിവരങ്ങൾ പുറത്തുവിടാതെ നിങ്ങള്ക്ക് വെബ്‌സൈറ്റുകൾ സന്ദർശിക്കാൻ സാധിക്കുന്നു.

വെബ്സൈറ്റ് അൺബ്ളോക് - ചില രാജ്യങ്ങളിൽ ബ്ലോക്ക് ചെയ്യപ്പെട്ട സൈറ്റുകൾ ലോകത്തിന്റെ ഏതു കോണിൽ നിന്നും സന്ദർശിക്കാൻ സാധിക്കുന്നു.

 

ദോഷങ്ങൾ

VPNനു ചില ദോഷങ്ങളുമുണ്ട്.

  • നിങ്ങളുടെ കമ്പനിക്ക് നിങ്ങളുടെ ഇന്റർനെറ്റ് ഉപയോഗം കാണാൻ സാധിക്കും
  • നിങ്ങളുടെ ഇന്റർനെറ്റ് സ്പീഡ് കുറയാം
  • നിങ്ങൾ VPN ട്രയൽ വേർഷൻ ആണ് ഉപയോഗിക്കുന്നതെങ്കിൽ പരസ്യങ്ങൾ ഉണ്ടാകും. ഇത് ചിലപ്പോൾ ശല്യമായി തോന്നാം.
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here"s a simple guide to give you a brief idea on VPN, and the advantages and disadvantages of using VPN.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot